പടിഞ്ഞാറൻ തീരത്ത് ചെങ്കടൽ വികസന കമ്പനി നടത്തിയ ഖനനത്തിൽ 80 ദശലക്ഷം വർഷം പഴക്കമുള്ള കൂറ്റൻ കടൽ പല്ലിയുടെ ഫോസിലുകൾ കണ്ടെത്തി. സൗദി അറേബ്യയിലെ ആദ്യത്തെ അണ്ടർവാട്ടർ ആർക്കിയോളജിക്കൽ ഉത്ഖനന സ്ഥലം ഈ സ്ഥലത്തുണ്ടെന്ന് റെഡ് സീ ഡെവലപ്‌മെന്റ് കമ്പനിയുടെ സിഇഒ ജോൺ പഗാനോ പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജിദ്ദ∙ സൗദിയുടെ പടിഞ്ഞാറൻ തീരത്ത് ചെങ്കടൽ വികസന കമ്പനി നടത്തിയ ഖനനത്തിൽ 80 ദശലക്ഷം വർഷം പഴക്കമുള്ള കൂറ്റൻ കടൽ പല്ലിയുടെ ഫോസിലുകൾ കണ്ടെത്തി. സൗദി അറേബ്യയിലെ ആദ്യത്തെ അണ്ടർവാട്ടർ ആർക്കിയോളജിക്കൽ ഉത്ഖനന സ്ഥലം ഈ സ്ഥലത്തുണ്ടെന്ന് റെഡ് സീ ഡെവലപ്‌മെന്റ് കമ്പനിയുടെ സിഇഒ ജോൺ പഗാനോ പറഞ്ഞു.

ദശലക്ഷക്കണക്കിനു വർഷങ്ങൾക്കു മുൻപ് ഈ പ്രദേശത്ത് ജീവൻ നിലനിന്നിരുന്നുവെന്നാണു കണ്ടെത്തൽ സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സൗദി ജിയോളജിക്കൽ സർവേയുമായുള്ള സഹകരണം റിയൽ എസ്റ്റേറ്റ് ഡെവലപ്‌മെന്റ് സ്ഥാപനമെന്ന നിലയിൽ നിലവിലുള്ള പ്രകൃതിദത്ത നിധികൾ കണ്ടെത്തുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള തന്റെ കമ്പനിയുടെ അചഞ്ചലമായ പ്രതിബദ്ധതയുടെ വിപുലീകരണമാണെന്നും പഗാനോ വിശദീകരിച്ചു.  

ADVERTISEMENT

പാലിയന്റോളജിയിൽ സൗദി അറേബ്യയുടെ വർധിച്ചുവരുന്ന താൽപര്യത്തെക്കുറിച്ച് അദ്ദേഹം പരാമർശിച്ചു. ഈ പുതിയ കണ്ടെത്തലുകൾ തീരത്ത് കുഴിച്ചിട്ടിരിക്കുന്ന പുരാതന അവശിഷ്ടങ്ങൾ കണ്ടെത്തുന്നതിനുള്ള പ്രവർത്തനങ്ങളിൽ പ്രതീക്ഷ നൽകുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ 10 ദിവസമായി ചെങ്കടൽ തീരത്ത് രാജ്യത്തെ ഏറ്റവും വലിയ സർവേകളിലൊന്നായി കണക്കാക്കപ്പെടുന്ന ഒരു പദ്ധതിയിൽ സൗദി ജിയോളജിക്കൽ സർവേയുമായി സഹകരിച്ചു പ്രവർത്തിക്കുകയാണെന്നു കമ്പനി അറിയിച്ചു.