ദുബായ് ∙ അപകീർത്തിപ്പെടുത്തിയും പരിഹസിച്ചും (ബുള്ളിയിങ്) മനോവീര്യം കെടുത്താൻ ശ്രമിക്കുന്നവരെ തുരത്താൻ കൊച്ചുകൂട്ടുകാർക്കു കരുത്തേകാൻ ഒപ്പമുണ്ട് ചിൽഡ്രൻസ് കൗൺസിൽ.....

ദുബായ് ∙ അപകീർത്തിപ്പെടുത്തിയും പരിഹസിച്ചും (ബുള്ളിയിങ്) മനോവീര്യം കെടുത്താൻ ശ്രമിക്കുന്നവരെ തുരത്താൻ കൊച്ചുകൂട്ടുകാർക്കു കരുത്തേകാൻ ഒപ്പമുണ്ട് ചിൽഡ്രൻസ് കൗൺസിൽ.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ അപകീർത്തിപ്പെടുത്തിയും പരിഹസിച്ചും (ബുള്ളിയിങ്) മനോവീര്യം കെടുത്താൻ ശ്രമിക്കുന്നവരെ തുരത്താൻ കൊച്ചുകൂട്ടുകാർക്കു കരുത്തേകാൻ ഒപ്പമുണ്ട് ചിൽഡ്രൻസ് കൗൺസിൽ.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ അപകീർത്തിപ്പെടുത്തിയും പരിഹസിച്ചും  (ബുള്ളിയിങ്) മനോവീര്യം കെടുത്താൻ ശ്രമിക്കുന്നവരെ തുരത്താൻ കൊച്ചുകൂട്ടുകാർക്കു കരുത്തേകാൻ ഒപ്പമുണ്ട് ചിൽഡ്രൻസ് കൗൺസിൽ.

 

ADVERTISEMENT

പരിഹാസങ്ങളെ അവഗണിച്ചോ പക്വതയോടെ പ്രതികരിച്ചോ തീർക്കാവുന്ന കാര്യമേയുള്ളുവെന്നു തിരിച്ചറിയുന്നതിനൊപ്പം  പരാതിപ്പെടുക കൂടി ചെയ്താൽ ഇത്തരക്കാരുടെ പണി തീർന്നു. സംയമനത്തോടെ തിരിച്ചടിച്ചാൽ ഏതു വമ്പനും വീഴുമെന്ന് സ്കൂൾ വിദ്യാർഥികളുൾപ്പെടുന്ന യുഎഇ ചിൽഡ്രൻസ് അഡ്വൈസറി കൗൺസിൽ വ്യക്തമാക്കി.

 

ബുള്ളിയിങ്ങിനെതിരെ രക്ഷിതാക്കളടക്കം ജാഗ്രത പുലർത്തണം.  വിവിധ പ്രായക്കാരായ കുട്ടികൾ നേരിടുന്ന വെല്ലുവിളിയാണിതെന്ന് സ്കൂളുകളിലും മറ്റും നടത്തിയ ആശയവിനിമയത്തിൽ വ്യക്തമായി. സമൂഹമാധ്യമങ്ങൾ വഴിയും ഭീഷണിക്കും പരിഹാസങ്ങൾക്കും വിധേയരാകുന്നു. സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകൾക്കുള്ള മോശം പ്രതികരണങ്ങളും  ഇതിലുൾപ്പെടും.

 

ADVERTISEMENT

മാനസികമായി തളരുന്ന കുട്ടികൾ ചുറ്റുപാടുകളെ ഭയപ്പെട്ട് എല്ലാവരിൽ നിന്നും അകലം പാലിക്കും. യുഎസിലെ സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ റിപ്പോർട്ട് പ്രകാരം സൈബർ ബുള്ളിയിങ് മൂലം പ്രതിവർഷം 4,400 യുവജനങ്ങളാണ് ജീവനൊടുക്കുന്നത്.  

 

വ്യാപകം, സൈബർ ബുള്ളിയിങ് 

 

ADVERTISEMENT

മൊബൈൽ ഫോൺ, ടാബുകൾ, ഇതര ഡിജിറ്റൽ സംവിധാനങ്ങൾ എന്നിവയിലൂടെ   ഭീഷണിപ്പെടുത്തുന്നതിനു പുറമേ അധിക്ഷേപിക്കൽ, കുറ്റപ്പെടുത്തൽ, പ്രതിച്ഛായ കളങ്കപ്പെടുത്തുന്ന പ്രതികരണങ്ങൾ തുടങ്ങിയവയും ഇതിൽ ഉൾപ്പെടുന്നു. എസ്എംഎസ് സന്ദേശങ്ങളിലൂടെയുള്ള പ്രതികരണങ്ങളും മാന്യമാകണമെന്നാണ് സൈബർ നിയമം.

 

വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ പോസ്റ്റ് ചെയ്യുന്നതും നിയമലംഘനമാണ്. പഠനവുമായി ബന്ധപ്പെട്ട പലകാര്യങ്ങൾക്കും ഇന്റർനെറ്റ് ഉപയോഗം അനിവാര്യമാണെങ്കിലും ചതിക്കുഴികളേറെയാണ്. ആരോടും ഇടപെടാതെ കുട്ടി അന്തർമുഖനാകുന്നതാണ് ആദ്യലക്ഷണം. ക്രമേണ പഠനത്തിലും കായിക വിനോദങ്ങളിലും താൽപര്യം കുറയുന്നു. 

 

മടിക്കാതെ പരാതിപ്പെടാം

 

∙ഏതുതരത്തിലുള്ള സൈബർ കുറ്റകൃത്യമായാലും പൊലീസിൽ പരാതിപ്പെടാം. ഫോൺ: 999, 80012, 116111 (ആഭ്യന്തര മന്ത്രാലയം). സൈറ്റ്: www.ecrime.ae.

 

∙കുട്ടികൾ കുറ്റകൃത്യങ്ങൾക്ക് ഇരയായാൽ ഷാർജ സാമൂഹിക സേവന വിഭാഗം ഹെൽപ് ലൈനിൽ അറിയിക്കാം. ഫോൺ: 800700.

 

പേടി വേണ്ട, പോരാടണം

 

∙  പ്രതിസന്ധികളെ ആത്മവിശ്വാസത്തോടെ നേരിടണം. സന്ദേശങ്ങളോട് പ്രതികരിക്കാതിരിക്കുക. ഇതു സാഹചര്യങ്ങൾ കൂടുതൽ ഗുരുതരമാക്കിയേക്കാം.

 

∙ മോശം പ്രതികരണങ്ങളുടെ സ്ക്രീൻ ഷോട്ട് എടുത്തു സൂക്ഷിക്കുക.

 

∙ സന്ദേശമയച്ച വ്യക്തിയെ ബ്ലോക്ക് ചെയ്യുക. സ്ക്രീൻ ഷോട്ട് സഹിതം അധികൃതർക്കു പരാതി നൽകുക.

 

∙ പ്രശ്നങ്ങൾ അടുപ്പമുള്ളവരോടു പങ്കുവയ്ക്കുക. ഇതു മാനസികമായി ആശ്വാസം പകരും. പരിഹാരമില്ലാത്ത ഒരു പ്രശ്നവുമില്ലെന്നു തിരിച്ചറിയണം. 

 

∙ സോഷ്യൽ മീഡിയയിലെ പ്രൈവസി സെറ്റിങ്സ് സുരക്ഷിതമാക്കാം. അപരിചിതരെ അകറ്റി നിർത്തുക.

 

∙ കുട്ടികളെ ഇന്റർനെറ്റിൽ നിന്നു വിലക്കാതെ,സുരക്ഷിതമായി അത് ഉപയോഗിക്കാൻ പഠിപ്പിക്കണം.

 

ധൈര്യമേകാൻ കൗൺസിലുണ്ട് 

 

കൗൺസിലിനു കീഴിൽ 2019ൽ രൂപീകരിച്ച ചിൽഡ്രൻസ് കൗൺസിൽ ഓരോ സ്കൂളിലുമെത്തി കുട്ടികളുടെ പ്രശ്നങ്ങൾ ചോദിച്ചറിയുന്നു. കൗൺസിൽ അംഗങ്ങളും കുട്ടികളായതിനാൽ ആശയവിനിമയം എളുപ്പമാണ്. ക്യാംപെയ്നുകളും ശിൽപശാലകളും സംഘടിപ്പിക്കും. 'ബുള്ളിയിങ്' ക്രിമിനൽ കുറ്റമാണെന്നു ബോധ്യപ്പെടുത്തുകയും ആത്മവിശ്വാസം പകരുകയും ചെയ്യും.

 

മാനസികമായി തളർത്താനുള്ള നീക്കമാണെന്നു തിരിച്ചറിഞ്ഞ്, തന്നെ ഇത്  ബാധിക്കുന്നതല്ലെന്ന രീതിയിൽ പ്രതികരിക്കുകയും രക്ഷിതാക്കളെയും അധ്യാപകരെയും അറിയിക്കുകയും ചെയ്യണമെന്നു കുട്ടികളെ ബോധ്യപ്പെടുത്തുന്നു. മനഃശാസ്ത്രജ്ഞർ ഉൾപ്പെടെയുള്ളവരുടെ മേൽേനാട്ടത്തിലാണു കൗൺസിൽ പ്രവർത്തനം. 

 

കുട്ടികൾ മനസ്സ് തുറക്കട്ടെ 

 

ആത്മവിശ്വാസം വളർത്തി കാര്യങ്ങൾ തുറന്നു പറയാൻ കുട്ടികളെ പ്രാപ്തരാക്കണം. രക്ഷിതാക്കൾക്കും  അധ്യാപകർക്കുമാണ് കൂടുതൽ  ശ്രദ്ധിക്കാനാവുക-റീം അബ്ദുല്ല അൽ ഫലാസി യുഎഇ സുപ്രീം കൗൺസിൽ ഫോർ മദർഹുഡ് ആൻഡ് ചൈൽഡ്ഹുഡ് സെക്രട്ടറി ജനറൽ