ഹത്ത ജലവൈദ്യുത പദ്ധതി നിർമാണം പുരോഗതിയിൽ; ഗൾഫ് മേഖലയിലെ ആദ്യ ജലവൈദ്യുത നിലയം

ദുബായ് ∙ ഗൾഫ് മേഖലയിലെ ആദ്യ ജലവൈദ്യുത നിലയ നിർമാണം ഹത്തയിൽ പുരോഗമിക്കുന്നു. 44% നിർമാണം പൂർത്തിയായതായി ദീവ (ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി) അധികൃതർ അറിയിച്ചു.....

ദുബായ് ∙ ഗൾഫ് മേഖലയിലെ ആദ്യ ജലവൈദ്യുത നിലയ നിർമാണം ഹത്തയിൽ പുരോഗമിക്കുന്നു. 44% നിർമാണം പൂർത്തിയായതായി ദീവ (ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി) അധികൃതർ അറിയിച്ചു.
142 കോടി ദിർഹം ചെലവിട്ടു നിർമിക്കുന്ന പദ്ധതിയിൽ 250 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാം. 80 വർഷം വരെ ഉത്പാദനം നടത്താവുന്ന ഇതിന് 1500 മെഗാവാട്ട് മണിക്കൂർ വരെ സംഭരണ ശേഷിയും ഉണ്ടാകും. അപ്പർ ഡാമിന്റെയും വൈദ്യുത ജനറേറ്ററുകളുടെയും നിർമാണ പുരോഗതി കഴിഞ്ഞദിവസം ദീവ സിഇഒ സയീദ് അൽ തായറുടെ നേതൃത്വത്തിൽ പരിശോധിച്ചു.
മുകളിലത്തെ ജലസംഭരണിയുടെ 37 മീറ്റർ റോളർ കോൺക്രീറ്റ് ഭിത്തി പൂർത്തിയായി. പ്രധാന ഡാമിന്റെ ഭിത്തിയുടെ നിർമാണമാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ഇതിന് 70 മീറ്റർ ഉയരമുണ്ട്. രണ്ട് അണക്കെട്ടുകളെയും ബന്ധിപ്പിക്കുന്ന ഭൂഗർഭ തുരങ്കത്തിന് 12 കി.മീ നീളമുണ്ട്. അപ്പർ ഡാമിൽ സംഭരിക്കുന്ന ജലം ഭൂഗർഭ ടണലിലൂടെ ഒഴുക്കി ടർബൈൻ പ്രവർത്തിപ്പിച്ചാണ് വൈദ്യുതി ഉത്പാദിപ്പിക്കുന്നത്.
വെള്ളം വീണ്ടും ടണലിലൂടെ പമ്പ് ചെയ്തു മുകളിലെത്തിച്ച് സംഭരിക്കുന്ന രീതിയിലാണ് നിർമാണം. മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സോളർ പാർക്കിൽ ഉത്പാദിപ്പിക്കുന്ന സൗരോർജം ഉപയോഗിച്ചാണ് മുകളിലത്തെ സംഭരണിയിലേക്ക് ഈ ജലം പമ്പ് ചെയ്യുന്നത്. വൈദ്യുത പദ്ധതിക്കു പുറമേ വിനോദ സഞ്ചാര വികസന പദ്ധതിയും ഇവിടെ നിർമാണത്തിലാണ്. അഞ്ചര കിലോമീറ്ററോളം കേബിൾ കാർ ഉൾപ്പടെയാണ് പദ്ധതിയിലുള്ളത്.