ഗിന്നസ് പ്രഭയിൽ ടോർച്ച് ടവർ
ദോഹ∙ഗിന്നസ് ലോക റെക്കോർഡ് സ്വന്തമാക്കി ലോകത്തിലെ ഏറ്റവും വലിയ ബാഹ്യ 360 ഡിഗ്രി സ്‌ക്രീൻ ടോർച്ച് ടവറിൽ ഔദ്യോഗികമായി പ്രകാശനം ചെയ്തു. ടോർച്ച് ടവറിന്റെ പുറമെയുള്ള 360 ഡിഗ്രിയിലുള്ള സ്‌ക്രീൻ ആണ് ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയത്......

ദോഹ∙ഗിന്നസ് ലോക റെക്കോർഡ് സ്വന്തമാക്കി ലോകത്തിലെ ഏറ്റവും വലിയ ബാഹ്യ 360 ഡിഗ്രി സ്‌ക്രീൻ ടോർച്ച് ടവറിൽ ഔദ്യോഗികമായി പ്രകാശനം ചെയ്തു. ടോർച്ച് ടവറിന്റെ പുറമെയുള്ള 360 ഡിഗ്രിയിലുള്ള സ്‌ക്രീൻ ആണ് ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയത്.
റെക്കോർഡ് സർട്ടിഫിക്കറ്റ് ആസ്പയർ സോൺ ഫൗണ്ടേഷൻ സിഇഒ മുഹമ്മദ് ഖലീഫ അൽ സുവൈദി ഗിന്നസ് അധികൃതരിൽ നിന്ന് സ്വീകരിച്ചു. ഫിഫ ലോകകപ്പ് ഖത്തർ 2022വിനെക്കുറിച്ചും ഫുട്‌ബോൾ ഇതിഹാസങ്ങളായ മെസി, നെയ്മർ, ഡേവിഡ് ബെക്കാം എന്നിവരുടെ വിഡിയോകളുമാണ് ഔദ്യോഗിക പ്രകാശന വേളയിൽ സ്‌ക്രീനിൽ തെളിഞ്ഞത്.
ഒപ്പം വർണാഭമായ ലേസർ ഷോയും കാണികൾക്ക് മികച്ച ദൃശ്യവിരുന്നായി. 11,345 മീറ്റർ ആണ് സ്‌ക്രീൻ. 980 അടി ഉയരമാണ് ആസ്പയർ ടവർ എന്ന ടോർച്ച് ടവറിനുള്ളത്. 2006 ൽ ദോഹയിൽ നടന്ന 15-ാമത് ഏഷ്യൻ ഗെയിംസിന്റെ പ്രതീകാത്മക ജ്വാല വഹിച്ചുള്ള ഭീമൻ ടോർച്ചിനെ പ്രതിനിധീകരിക്കുന്നതാണ് ടവർ.