ADVERTISEMENT

ദോഹ∙ ഇടപാടുകളില്‍ പണത്തിന്റെ ഉപയോഗം നിയന്ത്രിക്കുന്നത് സംബന്ധിച്ച കരട് നിയമത്തിന് മന്ത്രിസഭയുടെ അംഗീകാരം. പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്ലസീസ് അല്‍താനിയുടെ അധ്യക്ഷതയില്‍ അമീരി ദിവാനില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് അംഗീകാരം നല്‍കിയത്.

 

ചില ഇടപാടുകളില്‍ നിശ്ചിത തുകയില്‍ കൂടുതലുള്ള പണത്തിന്റെ ഇടപാടുകള്‍ നിയന്ത്രിക്കുക, ചില മേഖലകളിലെ ഇടപാടുകളുമായി ബന്ധപ്പെട്ട അപകടസാധ്യതകള്‍ ഒഴിവാക്കുക എന്നിവയാണ് നിയമം ലക്ഷ്യമിടുന്നത്. കഴിഞ്ഞ ദിവസമാണ് കരട് നിയമത്തിന് ശൂറ കൗണ്‍സില്‍ അംഗീകാരം നല്‍കി മന്ത്രിസഭയ്ക്ക് കൈമാറിയത്. ഇരകള്‍, സാക്ഷികള്‍, ബന്ധപ്പെട്ട വ്യക്തികള്‍ എന്നിവരുടെ സംരക്ഷണം സംബന്ധിച്ച കരട് നിയമത്തിനും മന്ത്രിസഭ അംഗീകാരം നല്‍കിയിട്ടുണ്ട്.

 

സംരക്ഷിത വിഭാഗങ്ങള്‍ക്ക് സുരക്ഷ നല്‍കുന്നതിന്റെ പ്രാധാന്യം സ്ഥിരീകരിക്കുന്നതാണ് നിയമം. ഇതു സംബന്ധിച്ച രാജ്യാന്തര കരാറുകള്‍ നിറവേറ്റുകയാണ് ലക്ഷ്യം. സംരക്ഷിത വ്യക്തികള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും സംരക്ഷണം ഉറപ്പാക്കി കൊണ്ടുള്ള രാജ്യത്തിന്റെ തത്വങ്ങള്‍ അടിസ്ഥാനമാക്കിയുള്ളതാണ് കരട് നിയമം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com