കുവൈത്ത് സിറ്റി∙ കുവൈത്തിൽ കുട്ടികൾക്കെതിരായ ചൂഷണം തടയാൻ നിയമം പരിഷ്ക്കരിക്കണമെന്ന് അഭിഭാഷകൻ മുഹമ്മദ് അൽ മജീദി ആവശ്യപ്പെട്ടു. രാജ്യത്ത് സ്വദേശികളും വിദേശികളുമായി 18 വയസ്സിനു താഴെയുള്ള 10 ലക്ഷത്തിലേറെ കുട്ടികളുണ്ടെന്നാണ് കണക്ക്......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുവൈത്ത് സിറ്റി∙ കുവൈത്തിൽ കുട്ടികൾക്കെതിരായ ചൂഷണം തടയാൻ നിയമം പരിഷ്ക്കരിക്കണമെന്ന് അഭിഭാഷകൻ മുഹമ്മദ് അൽ മജീദി ആവശ്യപ്പെട്ടു. രാജ്യത്ത്  സ്വദേശികളും വിദേശികളുമായി 18 വയസ്സിനു താഴെയുള്ള 10 ലക്ഷത്തിലേറെ കുട്ടികളുണ്ടെന്നാണ് കണക്ക്.

ADVERTISEMENT

ബാലവേലക്കെതിരെ പരിശോധനയും നടപടിയും കർശനമാക്കണമെന്നും ആവശ്യപ്പെട്ടു. നിലവിൽ കുട്ടികളുടെ ക്ഷേമം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ സേവനങ്ങൾ ഉറപ്പാക്കുന്നുണ്ടെങ്കിലും പരിമിത തോതിൽ ബാലവേല ചെയ്യുന്നവരുണ്ടെന്നും സൂചിപ്പിച്ചു. വാഹനങ്ങളുടെ അറ്റകുറ്റപ്പണി നടത്തുന്ന ഗാരിജിലും കെട്ടിട നിർമാണ മേഖലകളിലാണ് ഇവർ കൂടുതലായി ജോലി ചെയ്യുന്നത്.

ADVERTISEMENT

ദൈനംദിന ചെലവുകൾ താങ്ങാനാകാതെ വരുമ്പോൾ ജോലി പഠിക്കാനെന്ന വ്യാജേനയാണ് കുട്ടികളെ രക്ഷിതാക്കൾ ഇവിടെ എത്തിക്കുന്നതെന്നാണ് കമ്പനി ഉടമകളുടെ വിശദീകരണം. ചിലർ റോഡരികിൽ സാധനങ്ങൾ വിൽക്കുകയും മറ്റു ചില കുട്ടികൾ വൈകുന്നേരങ്ങളിൽ ഭിക്ഷാടനത്തിൽ ഏർപ്പെടുകയും ചെയ്തുവരുന്നു. ഇത്തരം കാര്യങ്ങളിൽ ഏർപ്പെട്ട 13 കുട്ടികളെ അടുത്തിടെ പിടികൂടിയിരുന്നു.പ്രായപൂർത്തിയാകാത്തവരുടെ പരിചരണത്തിലെ അശ്രദ്ധ എന്ന വകുപ്പിൽ രക്ഷിതാക്കൾക്കെതിരെയാണ് കേസെടുക്കുക.

ADVERTISEMENT

കുട്ടികൾക്ക് കുടുംബത്തിൽ വളരാനുള്ള അവകാശം, അക്രമങ്ങളിൽ നിന്നും ഉപദ്രവങ്ങളിൽനിന്നും ദുരുപയോഗങ്ങളിൽനിന്നും സംരക്ഷണം, ശാരീരിക, ലൈംഗിക ഉപദ്രവത്തിൽനിന്ന് രക്ഷിക്കൽ, വിവേചനങ്ങളിൽനിന്നും സംരക്ഷണം, വിദ്യാഭ്യാസത്തിനുള്ള അവകാശം തുടങ്ങി സമസ്ത മേഖലകളിലും കുട്ടികളുടെ സംരംക്ഷണം ഉറപ്പുവരുത്താൻ നിയമപരിഷ്ക്കരണം ഗുണം ചെയ്യുമെന്നും ചൂണ്ടിക്കാട്ടി.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT