അറഫ∙ ഹജിന്റെ മർമ്മപ്രധാന ചടങ്ങായ അറഫ സംഗമം ഇന്ന്(വെള്ളി). തൂവെള്ള വസ്ത്രമണിഞ്ഞ ഹാജിമാരെ കൊണ്ട് അറഫ നഗരി പാൽക്കടലായി മാറും. "ലബ്ബൈക്ക് അല്ലാഹുമ്മ ലബ്ബൈക്ക്

അറഫ∙ ഹജിന്റെ മർമ്മപ്രധാന ചടങ്ങായ അറഫ സംഗമം ഇന്ന്(വെള്ളി). തൂവെള്ള വസ്ത്രമണിഞ്ഞ ഹാജിമാരെ കൊണ്ട് അറഫ നഗരി പാൽക്കടലായി മാറും. "ലബ്ബൈക്ക് അല്ലാഹുമ്മ ലബ്ബൈക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അറഫ∙ ഹജിന്റെ മർമ്മപ്രധാന ചടങ്ങായ അറഫ സംഗമം ഇന്ന്(വെള്ളി). തൂവെള്ള വസ്ത്രമണിഞ്ഞ ഹാജിമാരെ കൊണ്ട് അറഫ നഗരി പാൽക്കടലായി മാറും. "ലബ്ബൈക്ക് അല്ലാഹുമ്മ ലബ്ബൈക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അറഫ∙ ഹജിന്റെ മർമ്മപ്രധാന ചടങ്ങായ അറഫ സംഗമം ഇന്ന്(വെള്ളി). തൂവെള്ള വസ്ത്രമണിഞ്ഞ ഹാജിമാരെ കൊണ്ട് അറഫ നഗരി പാൽക്കടലായി മാറും. "ലബ്ബൈക്ക് അല്ലാഹുമ്മ ലബ്ബൈക്ക്".... നാഥാ നിന്റെ വിളിക്ക് ഉത്തരം നൽകി ഞങ്ങളിതാ എത്തിയിരിക്കുന്നു എന്ന മന്ത്രധ്വനി അവരിൽ നിന്ന് ഉയരും.  ഡോ. മുഹമ്മദ് ബിൻ അബ്ദുൽ കരീം അൽ ഈസ അറഫ പ്രഭാഷണം നിർവഹിക്കും.

കോവിഡ് മുൻകരുതലിന്റെ ഭാഗമായി ആരോഗ്യ സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചാണ് ഇത്തവണ ഹജ്. മഹാമാരി കാരണം രണ്ടുവർഷത്തെ നീണ്ട ഇടവേളക്കു ശേഷം മിനാ താഴ് വാരം ഹാജിമാരെ കൊണ്ടു നിറഞ്ഞിരുന്നു. ഇന്നലെ മിനായിലേക്കുള്ള മു‍ഴുവന്‍ വ‍ഴികളും തല്‍ബിയത്ത് മന്ത്രങ്ങളുമായി ഹാജിമാരെക്കൊണ്ടു നിറഞ്ഞിരുന്നു. ബസ്സുകളിലും കാല്‍നടയായുമാണു ഹാജിമാര്‍ തമ്പുകളിലെത്തിയത്. അറഫാ ദിനത്തിലൊ‍ഴികെ ഹജ് അവസാനിക്കുന്ന ദുല്‍ഹിജ 13 വരെ തീര്‍ഥാടകര്‍ മിനായിലാണു താമസിക്കുക.സ്നേഹവും സഹകരണവും ത്യാഗവും സമന്വയിപ്പിക്കുന്ന ആരാധനയാണ് ഹജ്. 

ADVERTISEMENT

നാളെ(ശനി) ബലിപെരുന്നാൾ

ത്യാഗത്തിന്റെയും ആത്മ സമർപ്പണത്തിന്റെയും സന്ദേശം കൂടിയാണിത്. ദൈവേച്ഛക്ക് മുന്നിൽ തനിക്കേറ്റവും പ്രിയപ്പെട്ടതിനെ ബലിയായി നൽകാൻ തയ്യാറായ പിതാവിന്റെയും അതു ശിരസാവഹിച്ച പുത്രന്റെയും അല്ലാഹുവിന്റെ കൽപന അനുസരിച്ച് മകനെ ബലിനൽകാൻ തയാറായ ഹാജറ ബീവിയുടെയും  ചരിത്രസ്മരണകളാണ് ഹജും ബലി പെരുന്നാളും. 

ADVERTISEMENT

ഇന്ന് ഉച്ച നിസ്‌കാരത്തിനു മുൻപായി പ്രവാചകന്റെ വിടവാങ്ങൽ പ്രസംഗത്തെ അനുസ്മരിച്ച് ഇമാം പ്രഭാഷണം നിർവഹിക്കും. 10ലക്ഷത്തിലേറെ തീർഥാടകർ ഒരു പകൽ സംഗമിക്കുന്ന പ്രധാന ചടങ്ങാണിത്.  പശ്ചാത്താപവും പ്രായശ്ചിത്തവും പ്രവാചകന്റെ വിടവാങ്ങൽ പ്രസംഗത്തിന്റെ ഓർമ പുതുക്കി അറഫ കണ്ണീരണിയും. 800 ചതുരശ്രമീറ്റർ വിസ്‌തൃതിയുള്ള അറഫ നഗരി നിറഞ്ഞു കവിയും. തുടർന്ന് ളുഹർ, അസർ, നമസ്കാരങ്ങൾ ഒന്നിച്ചു സംഘടിതമായി നിർവഹിക്കുന്ന ഹാജിമാർ അസ്തമനത്തിനു ശേഷം മുസ്തലിഫയിലേക്കു രാപ്പാർക്കാൻ പോവും. ബലിപെരുന്നാൾ ദിവസം ബലികർമവും മുടി മുറിക്കലും. ജംറയിലെ ആദ്യ കല്ലേറു നിർവഹിക്കുന്നതോടെ പ്രധാന ചടങ്ങുകൾ അവസാനിക്കും.  

തുടർന്നു മസ്ജിദുൽ ഹറമിൽ എത്തുന്ന ഹാജിമാർ കഅബ പ്രദിക്ഷണത്തിനു ശേഷം സഫ, മർവ കുന്നുകൾക്കിടയിൽ സഹ് യും നിർവഹിച്ചു മിനയിലേക്കു മടങ്ങും. തുടർന്നുള്ള മൂന്നു ദിവസം തമ്പുകളുടെ നഗരത്തിലാണു ഹാജിമാരുടെ താമസം. പ്രാര്‍ഥനാ നിര്‍ഭരമായ മനസ്സുമായി ദൈവസ്മരണയും ഖുര്‍ആന്‍ പാരായണവും നമസ്കാരവുമായി ഹാജിമാര്‍ തമ്പുകളെ ധന്യമാക്കും.  മൂന്നു ദിവസങ്ങളിലും ജംറകളിൽ കല്ലേറുണ്ടാവും. ദുൽഹജ്ജ് 13ന് വിടവാങ്ങൽ പ്രദിക്ഷണം നിർവ്വഹിച്ചു ഹാജി മാർ മക്കയോടു വിടപറയും.

ADVERTISEMENT

ഇന്ത്യയിൽ നിന്ന് ഈ വര്‍ഷം 79,237 തീര്‍ഥാടകരാണു ഹജ് നിര്‍വഹിക്കുന്നത്. ഇതില്‍ 56,637 പേര്‍ ഹജ് കമ്മിറ്റി വഴിയും അവശേഷിക്കുന്നവര്‍ സ്വകാര്യ ഗ്രൂപ്പുകള്‍ വഴിയുമാണ് എത്തിയിട്ടുള്ളത്. കേരളത്തിൽ നിന്നു ഹജ് കമ്മിറ്റി വഴി 5758 പേരാണ് ഹജ് നിര്‍വഹിക്കുന്നത്. ഇന്ത്യന്‍ തീര്‍ഥാടകര്‍ക്കു മിനാ അതിര്‍ത്തിക്കുള്ളിലെ മെട്രോ സ്‌റ്റേഷനുകള്‍ക്കു സമീപത്തെ ടെന്റുകളിലാണു താമസം അനുവദിച്ചിട്ടുള്ളത്. കേന്ദ്ര ഹജ് കമ്മിറ്റി ചെയർമാൻ എ.പി. അബ്ദുല്ലക്കുട്ടി ഉൾപ്പെടെ അഞ്ചംഗ ഇന്ത്യൻ ഔദ്യോഗിക പ്രതിനിധി സംഘവും ജിദ്ദയിലെ ഇന്ത്യൻ കോൺസൽ ജനറൽ ഷാഹിദ് ആലം, ഹജ് കോൺസൽ വൈ. സാബിർ, ഇന്ത്യയിൽനിന്നെത്തിയ ഉദ്യോഗസ്ഥരും ചേർന്നാണ് ഇത്തവണ ഇന്ത്യൻ ഹാജിമാരുടെ കർമങ്ങളും മറ്റു കാര്യങ്ങളും നിയന്ത്രിക്കുന്നത്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT