ഹീത്രു വിമാനത്താവളത്തിലെ യാത്രാപ്രശ്നം രണ്ടാഴ്ചകൂടി
ദുബായ്∙ ലണ്ടൻ ഹീത്രു വിമാനത്താവളത്തിലെ യാത്രാ പ്രശ്നം രണ്ടാഴ്ച തുടർന്നേക്കുമെന്ന് സൂചന. വിമാനത്താവള അധികൃതരുമായി ചർച്ച നടത്തുകയാണെന്ന് എമിറേറ്റ്സ് അറിയിച്ചു........

ദുബായ്∙ ലണ്ടൻ ഹീത്രു വിമാനത്താവളത്തിലെ യാത്രാ പ്രശ്നം രണ്ടാഴ്ച തുടർന്നേക്കുമെന്ന് സൂചന. വിമാനത്താവള അധികൃതരുമായി ചർച്ച നടത്തുകയാണെന്ന് എമിറേറ്റ്സ് അറിയിച്ചു.
ഇന്ത്യക്കാരടക്കം ആയിരക്കണക്കിന് യാത്രക്കാരാണ് അവധിക്കാലം ആഘോഷിക്കാൻ എമിറേറ്റ്സ് വഴി ടിക്കറ്റ് ബുക്ക് ചെയ്തത്. എന്നാൽ, ദിവസം ഒരു ലക്ഷത്തിൽ കൂടുതൽ ആളുകളെ പുറത്തേക്ക് യാത്ര ചെയ്യാൻ അനുവദിക്കില്ലെന്ന നിലപാട് ഹീത്രു വിമാനത്താവള അധികൃതർ ആവർത്തിച്ചു.
പ്രശ്നം എത്രയും വേഗം പരിഹരിക്കണമെന്നു സർക്കാർ ആവശ്യപ്പെട്ടു. കോവിഡാനന്തരം വിമാനത്താവളത്തിൽ 70% ജീവനക്കാർ മാത്രമാണ് ജോലിക്കുള്ളതെന്നാണ് ബ്രിട്ടിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
എന്നാൽ, യാത്രക്കാരുടെ എണ്ണം മൊത്തം ശേഷിയുടെ 85 ശതമാനത്തിനു മുകളിലാണ്. അനിയന്ത്രിത തിരക്കും ലഗേജ് കാത്തു നിൽക്കുന്നവരുടെ വലിയ നിരയും രൂപപ്പെട്ട സാഹചര്യത്തിലാണ് വിമാന കമ്പനികളോടു ടിക്കറ്റ് നൽകുന്നത് നിർത്താൻ ആവശ്യപ്പെട്ടത്.