യുഎഇയിൽ വിവിധ എമിറേറ്റുകളിൽ വെള്ളക്കെട്ട്; ഒമാനിലും സൗദിയിലും കനത്ത മഴയും കാറ്റും
ദുബായ് ∙ യുഎഇയിൽ വേനൽ കത്തിപ്പടരുന്നതിനിടെ വിവിധ എമിറേറ്റുകളിൽ ഇടിയോടെയുണ്ടായ ശക്തമായ മഴയിൽ താഴ്ന്ന മേഖലകൾ വെള്ളത്തിലായി. ഖോർഫക്കാൻ, ഫുജൈറ വാദി സഹം, റാസൽഖൈമ വാദി മംദൂഹ് എന്നിവിടങ്ങളിൽ റോഡുകളിലടക്കം വലിയ വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. ചില വീടുകളിലും വെള്ളം കയറി. ഖോർഫക്കാനിൽ റോഡുകൾ മുങ്ങിയത് ഗതാഗതത്തെ
ദുബായ് ∙ യുഎഇയിൽ വേനൽ കത്തിപ്പടരുന്നതിനിടെ വിവിധ എമിറേറ്റുകളിൽ ഇടിയോടെയുണ്ടായ ശക്തമായ മഴയിൽ താഴ്ന്ന മേഖലകൾ വെള്ളത്തിലായി. ഖോർഫക്കാൻ, ഫുജൈറ വാദി സഹം, റാസൽഖൈമ വാദി മംദൂഹ് എന്നിവിടങ്ങളിൽ റോഡുകളിലടക്കം വലിയ വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. ചില വീടുകളിലും വെള്ളം കയറി. ഖോർഫക്കാനിൽ റോഡുകൾ മുങ്ങിയത് ഗതാഗതത്തെ
ദുബായ് ∙ യുഎഇയിൽ വേനൽ കത്തിപ്പടരുന്നതിനിടെ വിവിധ എമിറേറ്റുകളിൽ ഇടിയോടെയുണ്ടായ ശക്തമായ മഴയിൽ താഴ്ന്ന മേഖലകൾ വെള്ളത്തിലായി. ഖോർഫക്കാൻ, ഫുജൈറ വാദി സഹം, റാസൽഖൈമ വാദി മംദൂഹ് എന്നിവിടങ്ങളിൽ റോഡുകളിലടക്കം വലിയ വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. ചില വീടുകളിലും വെള്ളം കയറി. ഖോർഫക്കാനിൽ റോഡുകൾ മുങ്ങിയത് ഗതാഗതത്തെ
ദുബായ് ∙ യുഎഇയിൽ വേനൽ കത്തിപ്പടരുന്നതിനിടെ വിവിധ എമിറേറ്റുകളിൽ ഇടിയോടെയുണ്ടായ ശക്തമായ മഴയിൽ താഴ്ന്ന മേഖലകൾ വെള്ളത്തിലായി. ഖോർഫക്കാൻ, ഫുജൈറ വാദി സഹം, റാസൽഖൈമ വാദി മംദൂഹ് എന്നിവിടങ്ങളിൽ റോഡുകളിലടക്കം വലിയ വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. ചില വീടുകളിലും വെള്ളം കയറി.
ഖോർഫക്കാനിൽ റോഡുകൾ മുങ്ങിയത് ഗതാഗതത്തെ ബാധിച്ചു. ചിലയിടങ്ങളിൽ പാർക്കിങ്ങിലെ വെള്ളക്കെട്ടിൽ ചെറുവാഹനങ്ങൾ മുങ്ങി. ദുബായ് ജബൽഅലി, ഷാർജ ദെയ്ദ്, ഉമ്മുൽഖുവൈൻ ഫല്ലാജ് അൽ മുഅല്ല എന്നിവിടങ്ങളിലും മഴ ശക്തമായിരുന്നു. പല മേഖലകളിലും വൈകിട്ടും ചെറിയ തോതിൽ മഴ തുടരുകയാണ്.
ഫുജൈറ, റാസൽഖൈമ എമിറേറ്റുകളിൽ ചൊവ്വ മുതൽ മഴ ശക്തമാണ്. രാജ്യത്തു പൊതുവേ മൂടിക്കെട്ടിയ കാലാവസ്ഥയാണ്. കാറ്റിനും മഴയ്ക്കും ഇന്നും സാധ്യതയുണ്ടെന്നു ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
ഷാർജ, റാസൽഖൈമ, അൽഐൻ മേഖലകളിൽ ചൊവ്വാഴ്ചയും മഴയുണ്ടായിരുന്നു. ഇന്നലെ പുലർച്ചെ തുടങ്ങിയ മഴ ഇടയ്ക്കിടെ ശക്തമാകുകയായിരുന്നു. മലനിരകളിൽ നിന്നുള്ള നീരൊഴുക്ക് കൂടിയതോടെ വാദികളും കുത്തിയൊഴുകുകയാണ്.
വാദികൾ ഒഴിവാക്കാം
ദൂരക്കാഴ്ച കുറയാനിടയുള്ളതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും വാദികളിൽ നിന്നു വിട്ടുനിൽക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
കോവിഡ് പരിശോധനാ കേന്ദ്രം അടച്ചു
അസ്ഥിര കാലാവസ്ഥയെ തുടർന്ന് ഫുജൈറയിലെ ഡ്രൈവ് ത്രൂ കോവിഡ് പരിശോധനാ കേന്ദ്രം ഇന്നലെ അടച്ചിട്ടു.
കനത്ത മഴയും കാറ്റും കേന്ദ്രത്തിന്റെ പ്രവർത്തനത്തെ ബാധിച്ചതുമൂലമാണ് താൽക്കാലിക നടപടിയെന്നു പൊലീസ് അറിയിച്ചു.
മഴ ശക്തമാക്കി ക്ലൗഡ് സീഡിങ്
ക്ലൗഡ് സീഡിങ്ങിനെ തുടർന്നാണ് മഴ ശക്തമായതെന്ന് അധികൃതർ. വരും ദിവസങ്ങളിലും ഇതു തുടരും.
പരമാവധി മഴ ലഭ്യമാക്കാൻ ഇതുവഴി കഴിയും. സാധാരണ മഴമേഘത്തിൽ നിന്ന് 40 മുതൽ 50% വരെ മഴ ലഭിക്കുമെങ്കിൽ ക്ലൗഡ് സീഡിങ്ങിലൂടെ ഇതു 15 മുതൽ 30% വരെ വർധിപ്പിക്കാം. മുൻവർഷങ്ങളിൽ കൂടുതൽ മഴ ലഭിച്ചതിനെ തുടർന്ന് വിവിധ മേഖലകളിൽ ജലസംഭരണികൾ നിർമിച്ചിരുന്നു.
പ്രധാന അണക്കെട്ടുകളിലെ ജലനിരപ്പ് വലിയതോതിൽ ഉയരുകയും ചെയ്തു.മഴ മേഘങ്ങൾ കണ്ടെത്തി ക്ലൗഡ് സീഡിങ് നടത്താനുള്ള സാങ്കേതിക വിദ്യ യുഎഇ വികസിപ്പിച്ചിട്ടുണ്ട്. മേഘങ്ങളിൽ വിതറാനുള്ള രാസഘടകങ്ങളിൽ മാറ്റം വരുത്തി മഴ ലഭ്യത കൂട്ടുന്നതിലും വിജയിച്ചു. രാജ്യത്ത് നൂറിലേറെ മിറ്റിയറോളജിക്കൽ സ്റ്റേഷനുകൾ, നൂതന റഡാർ ശൃംഖലകൾ, ക്ലൗഡ് സീഡിങ്ങിനുള്ള വിമാനങ്ങൾ, ഡ്രോണുകൾ രാസഘടകങ്ങൾ നിർമിക്കുന്ന ഫാക്ടറി എന്നിവയുണ്ട്.
സൗദി താഴ്‌വരകളിൽ വെള്ളപ്പൊക്കം
ജിദ്ദ∙ സൗദിയിലെ അസീർ മേഖലയിൽ പെയ്ത കനത്ത മഴയിൽ താഴ്‌വരകളിലും തോടുകളിലും വെള്ളം ഉയർന്നു. അബഹ നഗരവും അൽ മജർദ, തനുമ, റിജാൽ അൽമ, അൽ നമസ്, താരിബ്, തത്‌ലീത്ത്, മഹായേൽ, ഖമിസ് മുഷൈത്, അൽ അമോഹ് എന്നീ ഗവർണറേറ്റുകളും മഴ പെയ്തു . അസീർ, നജ്‌റാൻ, ജിസാൻ, അൽ ബാഹ, മക്ക അൽ മുഖറമ എന്നീ പ്രദേശങ്ങളിൽ ഇടിമിന്നലിനുള്ള സാധ്യതയും കനത്ത മഴയും സജീവമായ കാറ്റും ഉണ്ടാകാമെന്നും ജാഗ്രത പാലിക്കണമെനന്നും ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് ആവശ്യപ്പെട്ടിട്ടുണ്ട്.
ഒമാനിൽ ഇന്നും നാളെയും മഴയും കാറ്റും കനക്കും
മസ്കത്ത് ∙ ഒമാനിൽ ശക്തമായ മഴയെ തുടർന്നു വിവിധയിടങ്ങളിലെ വാദികൾ കരകവിഞ്ഞു. മൂടിക്കെട്ടിയ അന്തരീക്ഷമാണ്. കാറ്റ് ശക്തമായതിനാൽ കടൽ പ്രക്ഷുബ്ധം. ഇന്നും മഴയ്ക്കു സാധ്യതയെന്നു ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
മുസണ്ടം, ദോഫാർ ഗവർണറേറ്റുകളിൽ ഇന്നും നാളെയും കാറ്റും മഴയും ശക്തമാകും. വാഹനമോടിക്കുന്നവരും താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരും ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പ് നൽകി. ഖസബ് വിലായത്തിൽ തിങ്കൾ മുതൽ ഇന്നലെ വരെ 128 മില്ലീമീറ്റർ മഴ ലഭിച്ചു.
ലിവ 76 മില്ലീമീറ്റർ, ബർക 65, ജബൽ അൽ അഖ്ദർ 59 എന്നിങ്ങനെയും രേഖപ്പെടുത്തി. റോയൽ ഒമാൻ പൊലീസും സിവിൽ ഡിഫൻസും അടിയന്തര സാഹചര്യങ്ങൾ നേരിടാൻ സജ്ജമായി വിവിധ മേഖലകളിൽ നിലയുറപ്പിച്ചു. ന്യൂനമർദത്തെ തുടർന്നാണ് വടക്കൻ ഗവർണറേറ്റുകളിൽ മഴ ശക്തമായത്. നിറഞ്ഞൊഴുകുന്ന വാദികൾക്കു കുറുകെ കടക്കാൻ ശ്രമിക്കരുതെന്ന് പൊലീസ് നിർദേശിച്ചു.
English Summary :Moderate to heavy rain hits parts of Dubai, Sharjah, Ras Al Khaimah and Fujairah