ദുബായ്∙ ഇടിവെട്ടു ബിൽ വന്നെന്ന പരാതികളും സൈബർ ആക്രമണങ്ങളും അവസാനിപ്പിക്കാൻ സൂപ്പർ സ്മാർട്ടായി ദുബായ്......

ദുബായ്∙ ഇടിവെട്ടു ബിൽ വന്നെന്ന പരാതികളും സൈബർ ആക്രമണങ്ങളും അവസാനിപ്പിക്കാൻ സൂപ്പർ സ്മാർട്ടായി ദുബായ്......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ ഇടിവെട്ടു ബിൽ വന്നെന്ന പരാതികളും സൈബർ ആക്രമണങ്ങളും അവസാനിപ്പിക്കാൻ സൂപ്പർ സ്മാർട്ടായി ദുബായ്......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ ഇടിവെട്ടു ബിൽ വന്നെന്ന പരാതികളും സൈബർ ആക്രമണങ്ങളും അവസാനിപ്പിക്കാൻ സൂപ്പർ സ്മാർട്ടായി ദുബായ്. വൈദ്യുതിയും വെള്ളവും ചോരുന്നതും ചോർത്തുന്നതും കണ്ടെത്താൻ നിർമിതബുദ്ധിയിൽ (എഐ) പ്രവർത്തിക്കുന്ന സ്മാർട് ശൃംഖല ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദീവ) ഒരുക്കി.

 

ADVERTISEMENT

വിതരണ ശൃംഖലയിൽ എന്തെങ്കിലും തടസ്സമോ തകരാറോ ഉണ്ടായാൽ അതിവേഗം കണ്ടെത്താനും പരിഹരിക്കാനും കഴിയും. ബിൽ തുക അടയ്ക്കാൻ ആവശ്യപ്പെട്ടും സമ്മാനങ്ങൾ ലഭിച്ചുവെന്ന് അറിയിച്ചുമുള്ള സൈബർ തട്ടിപ്പുകൾക്കു പ്രതിരോധം തീർക്കാൻ കഴിയുമെന്നതാണ് മറ്റൊരു നേട്ടം. ഓരോ ഇടപാടും സുതാര്യമാകും. കാർബൺ മലിനീകരണം കുറയ്ക്കാനും ചോർച്ച തടയാനുമുള്ള സംവിധാനം 2021 മുതൽ ഘട്ടംഘട്ടമായി നടപ്പാക്കിവരുകയാണെന്ന് ദീവ എംഡിയും സിഇഒയുമായ സഈദ് മുഹമ്മദ് അൽ തായർ പറഞ്ഞു.

 

വിതരണ ശൃംഖലകളിൽ വെള്ളം ചോരുന്നത് 5.3% ആയി കുറയ്ക്കാൻ കഴിഞ്ഞു. പ്രതിദിനം 49 കോടി ഇംപീരിയൽ ഗാലൻ ശുദ്ധജലമാണ് ദീവ ഉൽപാദിപ്പിക്കുന്നത്. 2021 അവസാനം വരെയുള്ള കണക്കനുസരിച്ച് 13,592 കിലോമീറ്ററാണ് വിതരണശൃംഖല. വരുംവർഷങ്ങളിൽ ഇതു കൂടുതൽ വിപുലമാകുമെന്നും വ്യക്തമാക്കി. 

 

ADVERTISEMENT

കെണിവരും, 'സമ്മാനം' വഴി

 

കോവിഡിനെ തുടർന്ന് ഓൺലൈൻ ഇടപാടുകൾ വ്യാപകമായതോടെയാണ്  തട്ടിപ്പുകൾ വ്യാപകമായത്. േചാദ്യാവലി പൂരിപ്പിച്ചു നൽകി സമ്മാനം നേടുക, ഇ-മെയിൽ സന്ദേശം സുഹൃത്തുക്കൾക്കു ഫോർവേഡ് ചെയ്യുക, കൂടുതൽ വിവരങ്ങൾക്ക് ഇ-മെയിലിനൊപ്പമുള്ള ലിങ്കിൽ ക്ലിക് ചെയ്യുക എന്നിങ്ങനെയാണ് തട്ടിപ്പു രീതികൾ. ലിങ്കിൽ ക്ലിക് ചെയ്താൽ ബാങ്ക് ഇടപാടുകളടക്കമുള്ള സ്വകാര്യ വിവരങ്ങൾ നഷ്ടപ്പെട്ടേക്കാം. ദീവ ഡൊമൈനിൽ (dewa.gov.ae) നിന്നല്ലാതെ വരുന്ന മെയിലുകൾ തുറക്കരുത്. 2020ൽ യുഎഇയിൽ 6 ലക്ഷത്തിലേറെ ഓൺലൈൻ തട്ടിപ്പുശ്രമങ്ങൾ നടന്നതായാണ് റിപ്പോർട്ട്. പൊലീസ് ഉദ്യോഗസ്ഥരായും ബാങ്ക് പ്രതിനിധികളായും തെറ്റിദ്ധരിപ്പിച്ചും തട്ടിപ്പു നടത്തുന്നുണ്ട്. തന്ത്രപരമായി അക്കൗണ്ട് വിവരങ്ങൾ ചോദിച്ചു മനസ്സിലാക്കുന്നു.

 

ADVERTISEMENT

ഉടൻ പരാതി നൽകണം

 

ചതിയിൽപ്പെട്ടെന്നു മനസ്സിലായാൽ ഉടൻ ബാങ്കിലും പൊലീസിലും വിവരമറിയിക്കണം. ദുബായ്: ഫോൺ- 999, ടോൾഫ്രീ-8002626, എസ്എംഎസ്  2828,  ഷാർജ: 065943228, 06-5943446. സൈറ്റ്: tech_crimes@shjpolice.gov.ae, അബുദാബി: aman@adpolice.gov.ae, ഫോൺ: 80012, 11611.