പാക്കിസ്ഥാനിൽ 79,000 കോടി രൂപയുടെ നിക്ഷേപത്തിന് യുഎഇ
അബുദാബി∙ സാമ്പത്തിക സഹകരണ രംഗത്ത് പാക്കിസ്ഥാനുമായി കൂടുതൽ അടുക്കാൻ യുഎഇ. പാക്കിസ്ഥാനിലെ വിവിധ കമ്പനികളിൽ 79,000 കോടി രൂപയുടെ നിക്ഷേപത്തിനു രാജ്യം തയാറെടുക്കുന്നതായി ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു......

അബുദാബി∙ സാമ്പത്തിക സഹകരണ രംഗത്ത് പാക്കിസ്ഥാനുമായി കൂടുതൽ അടുക്കാൻ യുഎഇ. പാക്കിസ്ഥാനിലെ വിവിധ കമ്പനികളിൽ 79,000 കോടി രൂപയുടെ നിക്ഷേപത്തിനു രാജ്യം തയാറെടുക്കുന്നതായി ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
സാധ്യമായ മേഖലകളിൽ എല്ലാം സഹകരണം ഉറപ്പാക്കാനും പുതിയ നിക്ഷേപ മേഖലകൾ കണ്ടെത്താനും ഇരു രാജ്യങ്ങൾക്കും ഇടയിലെ ബന്ധം കൂടുതൽ മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടുള്ളതാണ് യുഎഇയുടെ പുതിയ നീക്കം.
പ്രകൃതി വാതകം, ഊർജ മേഖല, പുനരുപയോഗ ഊർജം, ആരോഗ്യ രംഗം, ജൈവ സാങ്കേതിക വിദ്യ, കാർഷിക സാങ്കേതിക വിദ്യ, ലോജിസ്റ്റിക്സ്, വിവര സാങ്കേതിക വിദ്യ, സാമ്പത്തിക സേവനം, വ്യാപാരം എന്നീ മേഖലകളിലാണ് സഹകരണം കൂടുതൽ മെച്ചപ്പെടുത്താൻ ഒരുങ്ങുന്നത്.