ദോഹ∙സ്തന, ഉദര അർബുദം നേരത്തെ തിരിച്ചറിഞ്ഞ് യഥാസമയം ചികിത്സ തേടണമെന്ന് പ്രാഥമിക പരിചരണ കോർപറേഷന്റെ (പിഎച്ച്‌സിസി) ഓർമപ്പെടുത്തൽ.....

ദോഹ∙സ്തന, ഉദര അർബുദം നേരത്തെ തിരിച്ചറിഞ്ഞ് യഥാസമയം ചികിത്സ തേടണമെന്ന് പ്രാഥമിക പരിചരണ കോർപറേഷന്റെ (പിഎച്ച്‌സിസി) ഓർമപ്പെടുത്തൽ.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ∙സ്തന, ഉദര അർബുദം നേരത്തെ തിരിച്ചറിഞ്ഞ് യഥാസമയം ചികിത്സ തേടണമെന്ന് പ്രാഥമിക പരിചരണ കോർപറേഷന്റെ (പിഎച്ച്‌സിസി) ഓർമപ്പെടുത്തൽ.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ∙സ്തന, ഉദര അർബുദം നേരത്തെ തിരിച്ചറിഞ്ഞ് യഥാസമയം ചികിത്സ തേടണമെന്ന് പ്രാഥമിക പരിചരണ കോർപറേഷന്റെ (പിഎച്ച്‌സിസി) ഓർമപ്പെടുത്തൽ. പിഎച്ച്‌സിസിയുടെ ദേശീയ സ്തന-ഉദരാർബുദ പരിശോധനാ പദ്ധതിയായ സ്‌ക്രീൻ ഫോർ ലൈഫിന്റെ കീഴിൽ സൗജന്യമായി പരിശോധന നടത്താം. 45 നും 69 വയസ്സിനും ഇടയിൽ പ്രായമുള്ള വനിതകൾ രോഗ ലക്ഷണം ഇല്ലെങ്കിൽ പോലും സ്തനാർബുദ പരിശോധന നടത്തണം.

 

ADVERTISEMENT

സ്വദേശികൾക്ക് മാത്രമല്ല ഖത്തർ ഐഡിയും ഹെൽത്ത് കാർഡും ഉളള പ്രവാസി വനിതകൾക്കും മാമോഗ്രാം പരിശോധന സൗജന്യമാണ്. 45 വയസ്സിന് മുകളിലുള്ള വനിതകൾ ഓരോ 3 വർഷം കൂടുമ്പോഴും മാമോഗ്രാം പരിശോധന നടത്തണമെന്നാണ് അധികൃതർ ശുപാർശ ചെയ്യുന്നത്. 50നും 74നും ഇടയിൽ പ്രായമുള്ള വനിതകളും പുരുഷന്മാരും രോഗലക്ഷണങ്ങൾ ഇല്ലെങ്കിലും ഉദരാർബുദവും പരിശോധിക്കണം. ഓരോ 2 വർഷം കൂടുന്തോറും ഉദരാർബുദ പരിശോധനയും നടത്തണമെന്നാണ് പൊതുജനാരോഗ്യ മന്ത്രാലയം ശുപാർശ ചെയ്യുന്നത്.

 

ADVERTISEMENT

ദേശീയ കാൻസർ റജിസ്ട്രിയിലെ കണക്കുകൾ പ്രകാരം രാജ്യത്തെ അർബുദ ബാധിതരായ വനിതകൾക്കിടയിൽ 31 ശതമാനം പേർക്കും സത്‌നാർബുദമാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ രോഗനിർണയം നടത്തുന്ന രണ്ടാമത്തെ അർബുദം ഉദരാർബുദമാണ്. നേരത്തെയുള്ള പരിശോധനയിലൂടെ അർബുദത്തിന്റെ അപകടസാധ്യതകൾ ഒഴിവാക്കാമെന്ന് മാത്രമല്ല രോഗനിർണയം നടത്തിയാൽ യഥാസമയം ചികിത്സ തേടുന്നതിലൂടെ ജീവൻ സംരക്ഷിക്കുകയും ചെയ്യാം. നിലവിൽ അൽ വക്ര, ലിബൈബ്, റൗദത്ത് അൽ ഖെയ്ൽ  എന്നീ 3 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലാണ് സ്തനാർബുദ പരിശോധനാ സൗകര്യമുള്ളത്.

 

ADVERTISEMENT

അപ്പോയ്മെന്റ് മുഖേന സഞ്ചരിക്കുന്ന പരിശോധനാ യൂണിറ്റിന്റെ സേവനവും ലഭിക്കും.ഉദരാർബുദ പരിശോധനയ്ക്കായി അധികൃതർ എഫ്‌ഐടി പരിശോധനാ കിറ്റ് ലഭിക്കും. പരിശോധനാ ഫലത്തിൽ അസാധാരണത്വം തോന്നിയാൽ ഹമദ് മെഡിക്കൽ കോർപറേഷന്റെ കീഴിൽ കൂടുതൽ പരിശോധനകൾക്ക് റഫർ ചെയ്യും. പരിശോധനയ്ക്ക് 800 1112 എന്ന ഹോട്‌ലൈനിൽ  വിളിച്ച് മുൻകൂർ അനുമതി തേടണം. കൂടുതൽ വിവരങ്ങൾക്ക്: https://screenforlife.phcc.qa/