75 വർഷം പിന്നിടുന്ന പുതിയ ഇന്ത്യ വികസ്വര രാജ്യങ്ങൾക്ക് മാതൃക: ഡോ. ആസാദ് മൂപ്പൻ
ദുബായ്∙ ലോകത്തെ വികസ്വര രാജ്യങ്ങൾക്കു മാതൃകയാണു 75 വർഷം പിന്നിടുന്ന പുതിയ ഇന്ത്യയെന്ന് ആസ്റ്റർ ഡിഎം കെയർ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ.....

ദുബായ്∙ ലോകത്തെ വികസ്വര രാജ്യങ്ങൾക്കു മാതൃകയാണു 75 വർഷം പിന്നിടുന്ന പുതിയ ഇന്ത്യയെന്ന് ആസ്റ്റർ ഡിഎം കെയർ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ.
അടിസ്ഥാന സൗകര്യ വികസനത്തിലും സ്വാശ്രയത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചുള്ള 'അമൃത് കാൽ' (2022 – 2047) പദ്ധതി പ്രോത്സാഹജനകമാണ്. യുഎഇയുടെ വളർച്ചയിൽ ഇന്ത്യ എന്നും ശക്തമായ പങ്കാളിയാണ്.സമഗ്ര സാമ്പത്തിക പങ്കാളിത്ത ഉടമ്പടി (സിഇപിഎ), ഐ2യു2 (ഇന്ത്യ, ഇസ്രയേൽ, യുഎഇ, യുഎസ്എ) എന്ന ഒരു സഖ്യത്തിന്റെ രൂപീകരണം തുടങ്ങി ഇരു രാജ്യങ്ങളും തമ്മിൽ തന്ത്രപ്രധാന പങ്കാളിത്തങ്ങൾ ഇതിനകം യാഥാർത്ഥ്യമായിട്ടുണ്ട്.
ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 100-ാം വാർഷികവും, യുഎഇയുടെ 75-ാം ദേശീയ ദിനവുമെത്തുന്ന അടുത്ത 25 വർഷത്തിനുള്ളിൽ നേട്ടങ്ങളുടെ പുതിയ നാഴികക്കല്ലുകൾക്ക് നാം സാക്ഷ്യം വഹിക്കും. ആരോഗ്യ പരിരക്ഷാ രംഗത്ത് അടിസ്ഥാന സൗകര്യ വികസനത്തിലൂടെയും, തൊഴിലവസരങ്ങളിലൂടെയും രാജ്യത്തിനു സംഭാവന നൽകുന്നതിൽ ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
3000 കോടി രൂപയിലധികം നിക്ഷേപത്തോടെ ഇന്ത്യയിലെ 5 സംസ്ഥാനങ്ങളിലായി 3905 കിടക്കകളുള്ള 14 ആശുപത്രികൾ ഗ്രൂപ്പിന് കീഴിൽ പ്രവർത്തിക്കുന്നു. ജനങ്ങളുടെ ആരോഗ്യ സംരക്ഷണ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി രാജ്യത്ത് ആശുപത്രികൾ, ക്ലിനിക്കുകൾ, ലാബുകൾ, ഫാർമസികൾ എന്നിവ സ്ഥാപിക്കുന്നതിലൂടെ ഈ ദൗത്യം കൂടുതൽ വിപുലീകരിക്കാൻ ഞങ്ങൾ പദ്ധതിയിടുന്നു.
150 സീറ്റുകളുളള മെഡിക്കൽ കോളജ്, 2 നഴ്‌സിങ് കോളജുകൾ, ഫാർമസി, പാരാമെഡിക്കൽ കോളജ് എന്നിവയിലൂടെ മെഡിക്കൽ വിദ്യാഭ്യാസ വിപുലീകരണത്തിലും ആസ്റ്റർ സജീവമായി ഏർപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.