ഹൈടെക് വെർട്ടിക്കൽ ഫാം സന്ദർശിച്ച് ഷെയ്ഖ് ഹംദാൻ
ദുബായ് ∙ വർഷം തോറും 1000 ടണ്ണിലേറെ ഇലക്കറികൾ ഉത്പാദിപ്പിക്കാൻ കഴിയുന്ന ദുബായ് മരുഭൂമിയുടെ ഹൃദയഭാഗത്തുള്ള ഹൈടെക് വെർട്ടിക്കൽ ഫാമിൽ കിരീടാവകാശിയും എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് പര്യടനം നടത്തി. എമിറേറ്റ്‌സ് ഫ്ലൈറ്റ് കാറ്ററിങ് നടത്തുന്ന മൂന്ന് ഹെക്ടർ ഫാം, ഭക്ഷ്യസുരക്ഷ

ദുബായ് ∙ വർഷം തോറും 1000 ടണ്ണിലേറെ ഇലക്കറികൾ ഉത്പാദിപ്പിക്കാൻ കഴിയുന്ന ദുബായ് മരുഭൂമിയുടെ ഹൃദയഭാഗത്തുള്ള ഹൈടെക് വെർട്ടിക്കൽ ഫാമിൽ കിരീടാവകാശിയും എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് പര്യടനം നടത്തി.
എമിറേറ്റ്‌സ് ഫ്ലൈറ്റ് കാറ്ററിങ് നടത്തുന്ന മൂന്ന് ഹെക്ടർ ഫാം, ഭക്ഷ്യസുരക്ഷ വർധിപ്പിക്കുന്നതിന് സ്മാർട് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താനുള്ള എമിറേറ്റിന്റെ കാഴ്ചപ്പാട് പ്രോജ്വലിപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു. പൂന്തോട്ടത്തിന് പറയുന്ന അറബിക് പദമായ ബുസ്താനിക്ക അൽ മക്തൂം രാജ്യാന്തര വിമാനത്താവളത്തിന് സമീപമുള്ള സൈറ്റിൽ മൂന്ന് നിലകളിലായി വ്യാപിച്ചുകിടക്കുന്നു. നാല് ഇനം ചീരകൾ ഉത്പാദിപ്പിക്കുന്നു. ഭാവിയിൽ പഴങ്ങളും പച്ചക്കറികളും വളർത്താൻ പദ്ധതിയുണ്ട്.
സാങ്കേതികവിദ്യാധിഷ്ഠിത ഇൻഡോർ വെർട്ടിക്കൽ ഫാമിങ്ങിൽ വൈദഗ്ധ്യം നേടിയ എമിറേറ്റ്‌സും ക്രോപ് വണ്ണും തമ്മിലുള്ള സംയുക്ത സംരംഭമാണ് പദ്ധതി. ലോകത്തിലെ ഇത്തരത്തിലുള്ള ഏറ്റവും വലിയ ഫാമാണിതെന്ന് എമിറേറ്റ്സ് വെളിപ്പെടുത്തിയുരുന്നു. 150 ദശലക്ഷം ദിർഹമായിരുന്നു പദ്ധതിച്ചെലവ്. ഭക്ഷ്യസുരക്ഷയും നമ്മുടെ ആവശ്യങ്ങളുടെ സ്വയംപര്യാപ്തതയും കൈവരിക്കുന്നതിനായി കാർഷിക പദ്ധതികൾ നടപ്പിലാക്കുന്നതിൽ ഏറ്റവും പുതിയ സ്മാർട് സാങ്കേതികവിദ്യ ഉപയോഗിക്കാനും നൂതന സാങ്കേതികവിദ്യകൾ സ്വീകരിക്കാനുമുള്ള യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ കാഴ്ചപ്പാടാണ് ദുബായിൽ ബുസ്താനിക്ക ഫാമിലൂടെ യാഥാർഥ്യമായത്.
സാധാരണ കൃഷിയേക്കാൾ 70 മുതൽ 90 ശതമാനം വരെ വെള്ളം കുറവുള്ളതും മണ്ണ് ഉപയോഗിക്കാത്തതുമായ ഹൈഡ്രോപോണിക് രീതിയിലാണ് ചെടികൾ വളർത്തുന്നത്. ലഭ്യമായ സ്ഥലത്തിന്റെ മുഴുവൻ സാധ്യതകളും പ്രയോജനപ്പെടുത്തുന്നതിനായി വിളകൾ ഒന്നിനു മുകളിൽ ഒന്നായി നിരത്തുന്ന സാങ്കേതിക വിദ്യയാണ് വെർട്ടിക്കൽ ഫാമിങ് . വികസിച്ചുകൊണ്ടിരിക്കുന്ന നഗരപ്രദേശങ്ങളിൽ കൃഷിസ്ഥലം കണ്ടെത്താനും പരമ്പരാഗതമായി സാധ്യമല്ലാത്ത കാലാവസ്ഥയിൽ കൃഷി സൗകര്യങ്ങൾ ലഭ്യമാക്കാനുമാണ് ഈ രീതി പരക്കെ ഉപയോഗിക്കുന്നത്.
പുതിയ ഭക്ഷ്യ ഉൽപന്നങ്ങളിൽ സ്വയംപര്യാപ്തത ത്വരിതപ്പെടുത്തുന്നതിനും സുസ്ഥിരതയെ പിന്തുണയ്ക്കുന്നതിനുമായി ആധുനിക കാർഷിക സാങ്കേതിക വിദ്യകൾ പ്രയോഗിക്കുന്ന പുതിയ സംരംഭങ്ങൾ തങ്ങൾ തുടരുമെന്ന് ദുബായ് മീഡിയ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ ഷെയ്ഖ് ഹംദാൻ പറഞ്ഞു.