മാതാവ് ഷോപ്പിങ്ങിന് പോയി, താക്കോൽ കാറിൽ; 2 വയസ്സുകാരൻ കുടുങ്ങി, രക്ഷകരായി പൊലീസ്
അബുദാബി ∙ സൂപ്പർമാർക്കറ്റിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നതിനായി മാതാവ് പോയതിനാൽ തനിച്ചായതിനെ തുടർന്ന് കാറിൽ കുടുങ്ങിയ രണ്ട് വയസ്സുകാരനെ പൊലീസ് രക്ഷപ്പെടുത്തി. ആൺകുട്ടിയെ കാറിലെ കുട്ടിയുടെ സീറ്റിലായിരുന്നു ബെല്‍റ്റിട്ട് ഇരുത്തിയിരുന്നത്. ഇതിൽ കുട്ടി കുടുങ്ങിക്കിടക്കുകയായിരുന്നുവെന്ന് ഫെഡറൽ പബ്ലിക്

അബുദാബി ∙ സൂപ്പർമാർക്കറ്റിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നതിനായി മാതാവ് പോയതിനാൽ തനിച്ചായതിനെ തുടർന്ന് കാറിൽ കുടുങ്ങിയ രണ്ട് വയസ്സുകാരനെ പൊലീസ് രക്ഷപ്പെടുത്തി. ആൺകുട്ടിയെ കാറിലെ കുട്ടിയുടെ സീറ്റിലായിരുന്നു ബെല്‍റ്റിട്ട് ഇരുത്തിയിരുന്നത്. ഇതിൽ കുട്ടി കുടുങ്ങിക്കിടക്കുകയായിരുന്നുവെന്ന് ഫെഡറൽ പബ്ലിക് പ്രോസിക്യൂഷൻ ട്വിറ്ററിൽ അറിയിച്ചു. കാറിന്റെ ഡോർ ഒാട്ടോമാറ്റിക്കായി പൂട്ടുകയും കുട്ടി അകത്ത് കുടുങ്ങുകയുമായിരുന്നു.
ഷോപ്പിങ് കഴിഞ്ഞ് തിരിച്ചെത്തിയ മാതാവിന് കാറിന്റെ താക്കോൽ അകത്ത് തന്നെയായിരുന്നതിനാൽ വാതിൽ തുറക്കാൻ കഴിഞ്ഞില്ല. ഇതോടെ കുട്ടി അപകടത്തിലാണെന്ന് മനസ്സിലാക്കിയ അവർ സഹായത്തിനായി പൊലീസിനെ ബന്ധപ്പെട്ടതായി ഫെഡറൽ പ്രോസിക്യൂട്ടർമാർ പറഞ്ഞു. അഞ്ചു മിനിറ്റിനുള്ളിൽ അവിടെയെത്തിയ പൊലീസ് വിദഗ്‌ധൻ കാറിന്റെ വാതിലുകൾ തുറന്ന് കുട്ടിയെ പുറത്തെടുത്തു. വൈകിയിരുന്നെങ്കിൽ കുട്ടിയുടെ ആരോഗ്യനില വഷളാകുകയോ ശ്വാസംമുട്ടി ജീവഹാനി വരെ സംഭവിക്കാൻ ഇടയാക്കുമായിരുന്നുവെന്നും അധികൃതർ പറഞ്ഞു.
ഇൗ ശീലം നിർത്തിയേ തീരൂ
മുതിർന്നവരുടെ മേൽനോട്ടമില്ലാതെ കുട്ടികളെ വാഹനങ്ങളിൽ തനിച്ചാക്കി പോകുന്നത് രക്ഷിതാക്കളുട വളരെ അപകടകരമായ ശീലമാണെന്നും ഇത് നിർത്തിയേ തീരൂ എന്നും ഫെഡറൽ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. സൂപ്പർമാർക്കറ്റുകളിലോ കടകളിലോ വീട്ടിലോ പാർക്ക് ചെയ്‌തിരിക്കുന്ന കാറുകൾക്കുള്ളിൽ കുട്ടികളെ തനിച്ചാക്കി പോകുന്നത് ജീവഹാനിയുൾപ്പെടെയുള്ള ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുന്നു. കുട്ടിയെ ശ്രദ്ധിക്കാതെ കാറിൽ തനിച്ചാക്കുന്നത് 5,000 ദിർഹത്തിൽ കുറയാത്ത പിഴ ലഭിക്കാവുന്ന കുറ്റമാണ്. ഇതോടൊപ്പം ജയിൽ ശിക്ഷയും ലഭിച്ചേക്കും.
English Summary: UAE: Police rescue two-year-old locked in car as mother goes to shop