ദുബായ് ∙ എക്സ്പോ 2020 സന്ദർശിക്കാൻ സാധിക്കാത്തവർക്ക് അപൂർവ കാഴ്ചകളൊരുക്കുന്ന എക്‌സ്‌പോ സിറ്റി ആദ്യ സന്ദർശകരെ സ്വാഗതം ചെയ്തു. എക്‌സ്‌പോ 2020 ദുബായ് ആരംഭിച്ച് ഒരു വർഷത്തിനുശേഷം തുറന്ന എക്സ്പോ സിറ്റി ഇന്നലെയായിരുന്നു ഔദ്യോഗികമായി സന്ദർശകരെ വരവേറ്റത്. എക്‌സ്‌പോ ആവേശത്തിലേക്ക് തിരിച്ചുവരാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ എക്സ്പോ 2020 സന്ദർശിക്കാൻ സാധിക്കാത്തവർക്ക് അപൂർവ കാഴ്ചകളൊരുക്കുന്ന എക്‌സ്‌പോ സിറ്റി ആദ്യ സന്ദർശകരെ സ്വാഗതം ചെയ്തു. എക്‌സ്‌പോ 2020 ദുബായ് ആരംഭിച്ച് ഒരു വർഷത്തിനുശേഷം തുറന്ന എക്സ്പോ സിറ്റി ഇന്നലെയായിരുന്നു ഔദ്യോഗികമായി സന്ദർശകരെ വരവേറ്റത്.

ADVERTISEMENT

എക്‌സ്‌പോ ആവേശത്തിലേക്ക് തിരിച്ചുവരാൻ താൽപര്യമുള്ള സന്ദർശകർക്ക് അതിന്റെ ഏറ്റവും ജനപ്രിയമായ രണ്ട് ആകർഷണങ്ങൾ വീണ്ടും സന്ദർശിക്കാമെന്നതാണ് സവിശേഷത. അലിഫ് – മൊബിലിറ്റി പവലിയനും ടെറ – ദ് സസ്റ്റൈനബിലിറ്റി പവലിയനും. ദുബായിൽ താമസിക്കുന്ന ഫിലിപ്പിനോ കുടുംബം വിർജിലോ, മജിൻ, ജൂൺ പേൾ ഹിക്കാസിയോ എന്നിവരാണ് ടെറയിൽ ആദ്യമായി എത്തിയത്. എക്‌സ്‌പോ 2020 ന്റെ 190 പവലിയനുകൾ സന്ദർശിക്കാൻ കഴിഞ്ഞിരുന്നതായും എന്നാൽ കുടുംബത്തിന് ഇതാദ്യാനുഭവമാണെന്നും അദ്ദേഹം പറഞ്ഞു.

ADVERTISEMENT

പെറുവിയൻ-കനേഡിയൻ രാജ്യക്കാരായ ക്രിസ്, പട്രീഷ്യ ഡയസ് എന്നിവർ അലിഫ് – മൊബിലിറ്റി പവലിയനിൽ ആദ്യമായെത്തി. എക്സ്പോ 2020 കാണാനെത്തി നേരത്തെ ഒരു മാസം യുഎഇയിൽ ചെലവഴിച്ചിരുന്നു. പക്ഷേ എല്ലാ പവലിയനുകളും ആകർഷണങ്ങളും അനുഭവിക്കാൻ കഴിഞ്ഞില്ല. തിരക്കേറിയതിനാൽ തങ്ങൾക്ക് സന്ദർശിക്കാൻ കഴിയാത്ത പവലിയനുകളിൽ ഒന്നാണ് അലിഫ് എന്നും പുറത്ത് നിന്ന് പവലിയന്റെ ഘടന വളരെ മനോഹരമാണെന്നും ദമ്പതികൾ പറഞ്ഞു. 

ADVERTISEMENT

എക്സ്പോ സിറ്റിയിൽ നിലവിൽ കുറച്ച് ആകർഷണങ്ങൾ മാത്രമേ പൊതുജനങ്ങൾക്കായി തുറന്നിട്ടുള്ളൂ, എന്നാൽ കൂടുതൽ കാര്യങ്ങൾ ഒക്ടോബർ 1 മുതൽ ലഭ്യമാകും.  ഇതുവരെ, അലിഫ്, ടെറ പവലിയനുകളും ഏതാനും ഭക്ഷണ ട്രക്കുകളും മാത്രമാണ് തുറന്നിരിക്കുന്നത്. 

ഇപ്പോഴും രണ്ട് മൂന്ന് മണിക്കൂർ കാണാനുള്ള കാഴ്ചകളുണ്ട് എന്നതിനാൽ ബഗ്ഗികളും ലഭ്യമാണ്. അലിഫും ടെറയും ദിവസവും രാവിലെ 10 മുതൽ വൈകിട്ട് 6 വരെ തുറന്നിരിക്കും, ഓരോ പവലിയനും ഒരാൾക്ക് 50 ദിർഹം ടിക്കറ്റ് നിരക്ക് (12 വയസും അതിൽ താഴെയും പ്രായമുള്ള കുട്ടികൾക്കും നിശ്ചയദാർഢ്യമുള്ളവർക്കും സൗജന്യം).  www.expocitydubai.com എന്ന വെബ്‌സൈറ്റിൽ നിന്നും ദുബായ് എക്‌സ്‌പോ സിറ്റിയിലെ ടിക്കറ്റ് ഓഫിസുകളിൽ നിന്നും ടിക്കറ്റുകൾ വാങ്ങാം.