പൂക്കളമത്സരങ്ങളോടെ മലയാളി സമാജത്തിൽ ആഘോഷത്തുടക്കം
Mail This Article
അബുദാബി∙ അത്തപ്പൂക്കള മത്സരത്തോടെ മലയാളി സമാജത്തിന്റെ ഓണാഘോഷങ്ങൾക്കു തുടക്കമായി.
ലുലു കാപ്പിറ്റൽ മാളുമായി സഹകരിച്ചു നടന്ന പൂക്കളമത്സരത്തിൽ പങ്കെടുത്ത 14 ടീമുകളിൽ വിജീഷ്, അജിത, ആതിര സംഘം ഒന്നാം സമ്മാനം കരസ്ഥമാക്കി. ലിഖിത, അമീന, സഞ്ഷ രാജീവ് സംഘം രണ്ടാം സ്ഥാനവും രഞ്ജി പ്രസാദ്, ശങ്കർ മോഹൻദാസ്, അനാമിക സജീവ് സംഘം മൂന്നാം സ്ഥാനവും നേടി.
വിജയികൾക്കുള്ള സമ്മാനം നടി ഐശ്വര്യ ലക്ഷ്മിയും ലുലു റീജനൽ ഡയറക്ടർ പി.വി. അജയകുമാറും ചേർന്നു സമ്മാനിച്ചു. ഐശ്വര്യ ലക്ഷ്മി മത്സരം ഉദ്ഘാടനം ചെയ്തു. സമാജം പ്രസിഡന്റ് റഫീക്ക് കയനയിൽ, ജനറൽ സെക്രട്ടറി എം.യു ഇർഷാദ്, വനിതാ കൺവീനർ അനുപ ബാനർജി, സമാജം കോ ഓർഡിനേഷൻ ചെയർമാൻ യേശു ശീലൻ, ലുലു മീഡിയ മാനേജർ സുധീർ കൊണ്ടേരി, ലുലു കാപിറ്റൽ മാൾ ജനറൽ മാനേജർ ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. ഗായിക അനിത ഷെയ്ഖിന്റെയും സമാജം കലാകാരന്മാരുടെയും നേതൃത്വത്തിൽ വിവിധ കലാപരിപാടികളും അരങ്ങേറി.
സമാജം വൈസ് പ്രസിഡന്റ് രേഖിൻ സോമൻ, ജോയിന്റ് സെക്രട്ടറി മനു കൈനകരി, ആർട്‌സ് സെക്രട്ടറി റിയാസുദീൻ, സലിം ചിറക്കൽ, പി.ടി. റഫീഖ്, ഫസലുദീൻ, സാബു അഗസ്റ്റിൻ, അബ്ദുൽ റഷീദ്, അശോകൻ, അനിൽ കുമാർ, അനീഷ് ഭാസി എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി. 17ന് ഓണസദ്യയും 24ന് പായസ ചാലഞ്ചും നടക്കും.