എക്സ്പോ സിറ്റി നിർമാണം: 69,000 തൊഴിലാളികൾക്ക് ഡിസ്കൗണ്ട് കാർഡുകൾ സമ്മാനിച്ചു
ദുബായ് ∙ ലോക വിശ്വമേള 'ദുബായ് എക്സ്പോ2020' നടന്ന എക്സ്പോ സിറ്റിയുടെ നിർമിതികൾക്ക് പിന്നിൽ പ്രവർത്തിച്ച തൊഴിലാളികൾക്ക് ആദരവായി ഡിസ്കൗണ്ട് കാർഡുകൾ സമ്മാനിച്ചു.....

ദുബായ് ∙ ലോക വിശ്വമേള 'ദുബായ് എക്സ്പോ2020' നടന്ന എക്സ്പോ സിറ്റിയുടെ നിർമിതികൾക്ക് പിന്നിൽ പ്രവർത്തിച്ച തൊഴിലാളികൾക്ക് ആദരവായി ഡിസ്കൗണ്ട് കാർഡുകൾ സമ്മാനിച്ചു. 69,000 നിർമാണ തൊഴിലാളികൾക്കാണ് 60 ലധികം കടകളിലും വിവിധ വാണിജ്യ സ്ഥാപനങ്ങളിലും ഉപയോഗിക്കാവുന്ന പ്രത്യേക ഡിസ്കൗണ്ട് കാർഡാണ് തഖ്‌ദീർ അവാർഡ് അധികൃതർ വിതരണം ചെയ്തത്.
ഈ കാർഡ് ഉപയോഗിച്ച് സാധനങ്ങൾ വാങ്ങിക്കുന്നതിലൂടെ ഓരോ വർഷവും വലിയ സംഖ്യ തൊഴിലാളികൾക്ക് ലാഭിക്കാനാവും. ജോലിയോടുള്ള വിശ്വസ്തതയും പ്രതിബദ്ധതയും വർധിപ്പിക്കാൻ ലക്ഷ്യം വച്ച് ദുബായ് സർക്കാർ നടപ്പിലാക്കുന്ന 'തഖ്ദീർ' പദ്ധതിയുടെ ഭാഗമായാണ് കാർഡുകൾ നൽകിയത്. കാർഡുകൾക്ക് അർഹരായ തൊഴിലാളികളെ നാമനിർദേശം ചെയ്തിരിക്കുന്നത് 13 പ്രമുഖ കമ്പനികളും കരാറുകാരും സേവന ദാതാക്കളും ചേർന്നാണ്. പദ്ധതിയിൽ ഉൾപ്പെടുത്തി 1.4 ലക്ഷം തൊഴിലാളികൾ നിലവിൽ നീല കാർഡുകൾ ലഭിച്ചിട്ടുണ്ട്. നവംബറിൽ പദ്ധതിയുടെ അഞ്ചാം ഘട്ടം നടപ്പിലാക്കുമെന്നും ഇത് പൂർത്തിയാകുമ്പോൾ ഗുണഭോക്താക്കൾ വർധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും 'തഖ്ദീർ' സെക്രട്ടറി ജനറൽ ലഫ്. കേണൽ ഖാലിദ് ഇസ്മായിൽ പറഞ്ഞു.
അഭിനന്ദിക്കുക എന്നത് പാരമ്പര്യത്തിന്‍റെ ഭാഗമാണെന്നും വികസന പദ്ധതികളിലൂടെ രാഷ്ട്രം കെട്ടിപ്പടുക്കുന്നതിൽ സംഭാവന ചെയ്യുന്നവരെ തിരിച്ചറിയേണ്ടത് ആവശ്യമാണെന്ന വിശ്വാസമാണ് ഇതിലേക്ക് നയിച്ചതെന്ന് ഡിജിആർഎഫ്എ ഡെപ്യൂട്ടി ഡയറക്ടർ ജനറലും പെർമനന്‍റ് കമ്മിറ്റി ഫോർ ലേബർ അഫയേഴ്സ് ദുബായ് (പിസിഎൽഎ) ചെയർമാനുമായ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ പറഞ്ഞു. തൊഴിലാളികളും കമ്പനികളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ട് 2016ൽ ആരംഭിച്ച പദ്ധതിയാണ് തഖ്ദീർ അവാർഡ്.