ദോഹ∙ ഫുട്‌ബോള്‍ ആരാധകര്‍ക്കായി വാതില്‍ തുറന്ന് ഖത്തര്‍. ഫിഫ ലോകകപ്പ് മത്സര ടിക്കറ്റുള്ള ഹയാ കാര്‍ഡ് ഉടമകള്‍ക്ക് ടിക്കറ്റ് എടുക്കാത്ത മൂന്നു പേരെ കൂടി ഒപ്പം കൂട്ടാം. ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ട മത്സരത്തിനിടെയാണ് ഈ അവസരം ലഭിയ്ക്കുക. ലുസെയ്ല്‍ സ്‌റ്റേഡിയത്തില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സുപ്രീം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ∙ ഫുട്‌ബോള്‍ ആരാധകര്‍ക്കായി വാതില്‍ തുറന്ന് ഖത്തര്‍. ഫിഫ ലോകകപ്പ് മത്സര ടിക്കറ്റുള്ള ഹയാ കാര്‍ഡ് ഉടമകള്‍ക്ക് ടിക്കറ്റ് എടുക്കാത്ത മൂന്നു പേരെ കൂടി ഒപ്പം കൂട്ടാം. ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ട മത്സരത്തിനിടെയാണ് ഈ അവസരം ലഭിയ്ക്കുക. ലുസെയ്ല്‍ സ്‌റ്റേഡിയത്തില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സുപ്രീം കമ്മറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി ഡയറക്ടര്‍ ജനറല്‍ എന്‍ജി. യാസര്‍ അല്‍ ജമാല്‍ വാര്‍ത്താസമ്മേളനത്തില്‍ ആണ് ഇക്കാര്യം വിശദമാക്കിയത്. 

ADVERTISEMENT

ഖത്തറിന്റെ പുതിയ 1 + 3 നയമനുസരിച്ച് ലോകകപ്പ് മത്സര ടിക്കറ്റെടുത്തവര്‍ക്ക് തങ്ങളുടെ ഹയാ കാര്‍ഡിനൊപ്പം 3 പേരെ കൂടി ചേര്‍ക്കാം.  ഒരു ഹയാ കാര്‍ഡ് ഉടമയ്ക്ക് കുടുംബാംഗങ്ങളോ സുഹൃത്തുക്കളോ ആയ 3 പേരെ വരെ ഖത്തറിലേയ്ക്ക് കൊണ്ടുവരാം. ഇവര്‍ക്ക് മത്സര ടിക്കറ്റില്ലെങ്കിലും ലോകകപ്പിന്റെ ഫാന്‍ സോണുകളിലെ ആഘോഷങ്ങളില്‍ പങ്കെടുക്കാം. എന്നാല്‍, ഇതിന് നിശ്ചിത ഫീസ് നല്‍കേണ്ടി വരുമെന്നു മാത്രം.12 വയസില്‍ താഴെ ഉള്ള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമായിരിക്കും.

ADVERTISEMENT

നവംബര്‍ 20 മുതല്‍ ഡിസംബര്‍ 6 വരെ നടക്കുന്ന ലോകകപ്പ് ഗ്രൂപ്പ് ഘട്ട മത്സരങ്ങളുടെ സമയത്താണ് പ്രവേശനമെങ്കിലും നയം അടുത്ത ആഴ്ച മുതല്‍ പ്രാബല്യത്തിലാകും. ടിക്കറ്റ് ഇല്ലാത്തവര്‍ക്കും ലോകകപ്പ് ഫാന്‍ സോണുകളിലെ ആഘോഷങ്ങളില്‍ പങ്കെടുക്കാനും ആസ്വദിക്കാനുമുള്ള അവസരം ഒരുക്കുകയാണ് ലക്ഷ്യം.

ADVERTISEMENT

വിദേശത്ത് നിന്നുള്ളവര്‍ക്ക് ഹയാ കാര്‍ഡ് പ്രവേശന വിസ കൂടിയാണ്. നവംബര്‍ 1 മുതല്‍ ഡിസംബര്‍ 23 വരെയുള്ള സമയങ്ങളില്‍ എത്ര തവണ വേണമെങ്കിലും ഖത്തറിന് പുറത്ത് പോയി വരാവുന്ന തരത്തില്‍ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ ആയി ഹയാ കാര്‍ഡുകള്‍ ഉപയോഗിക്കാമെന്നും സുപ്രീം കമ്മിറ്റി സേഫ്റ്റി ആന്‍ഡ് സെക്യൂരിറ്റി ഓപ്പറേഷന്‍സ് കമ്മിറ്റി പ്രതിനിധി കേണല്‍ ജാസിം അബ്ദുല്‍റഹിം അല്‍സെയ്ദ് വ്യക്തമാക്കി. 

ലോകകപ്പില്‍ ഇതുവരെ 2.45 മില്യണ്‍ ടിക്കറ്റുകള്‍ വിറ്റഴിച്ചതായി ഫിഫ ലോകകപ്പ് ഖത്തര്‍ സിഇഒ നാസര്‍ അല്‍ ഖാദര്‍ വ്യക്തമാക്കി. അടുത്ത വില്‍പന ഘട്ടം ഈ മാസം അവസാന വാരം പ്രഖ്യാപിച്ചും. ഓവര്‍-ദ-കൗണ്ടര്‍ വില്‍പനയും ഉടന്‍ ആരംഭിയ്ക്കും.