ഓണം ആഘോഷിച്ച് ഇന്ത്യൻ കോൺസുലേറ്റ്
ദുബായ്∙എല്ലാവരെയും ഒരുപോലെ കാണുന്ന ഒരു സമൂഹം ചിട്ടപ്പെടുത്തുകയാണ് ഓണാഘോഷങ്ങളുടെ ലക്ഷ്യമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ പറഞ്ഞു. ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിന്റെ ഓണാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം ...

ദുബായ്∙എല്ലാവരെയും ഒരുപോലെ കാണുന്ന ഒരു സമൂഹം ചിട്ടപ്പെടുത്തുകയാണ് ഓണാഘോഷങ്ങളുടെ ലക്ഷ്യമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ പറഞ്ഞു. ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിന്റെ ഓണാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നമ്മൾ ജീവിക്കുന്നതിനൊപ്പം മറ്റുള്ളവരെയും ജീവിക്കാൻ അനുവദിക്കുന്നതാണ് നമ്മുടെ നാടിന്റെ കാഴ്ചപ്പാട്. ഇന്ത്യയ്ക്കുള്ളിൽ ജീവിക്കുന്നവർക്കു മാത്രമല്ല, ലോകം മുഴുവനുള്ള ഇന്ത്യക്കാർക്കു വേണ്ടിയാണ് കേന്ദ്ര സർക്കാർ പ്രവർത്തിക്കുന്നത്. സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയ നമ്മുടെ പൂർവികർ നമ്മുടെ നാടിനെക്കുറിച്ചു കണ്ട സ്വപ്നം യാഥാർഥ്യമാക്കുകയാണ് ലക്ഷ്യം.
രാജ്യം സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികം ആഘോഷിക്കുമ്പോൾ ആ സ്വപ്നത്തിലേക്കു കടന്നിരിക്കും. അപ്പോൾ മാത്രമേ രാജ്യത്തിനു വേണ്ടി ജീവൻ ബലിയർപ്പിച്ച സ്വാതന്ത്ര്യ സമര സേനാനികളുടെ പ്രയത്നത്തിനു വിലയുണ്ടാകൂ എന്നും അദ്ദേഹം പറഞ്ഞു.
ആക്ടിങ് കോൺസൽ ജനറൽ രാംകുമാർ തങ്കരാജ്, ഇന്ത്യൻ പീപ്പിൾ ഫോറം പ്രസിഡന്റ് ജിതേന്ദ്ര വൈദ്യ എന്നിവർ പ്രസംഗിച്ചു. തിരുവാതിരയും ദേശഭക്തി നൃത്തവും പരിപാടിയിൽ അവതരിപ്പിച്ചു. വിഭവ സമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു.