സൗദിയിൽ മനുഷ്യാവകാശ കമ്മീഷന്‍ തലപ്പത്ത് വനിത
ജിദ്ദ ∙ സൗദിയിൽ മനുഷ്യാവകാശ കമ്മീഷന്‍ തലപ്പത്ത് വനിത. കമ്മീഷന്‍ പ്രസിഡന്റായി ഡോ. ഹലാ ബിന്‍ത് മസീദ് ബിന്‍ മുഹമ്മദ് അല്‍ തുവൈജിരിയെ ഭരണാധികാരി സൽമാൻ രാജാവ് നിയമിച്ചു, നിലവിൽ പ്രസിഡന്റായിരുന്ന ഡോ. അവദ് അൽ അവ്വാദിനെ സ്ഥാനത്തുനിന്ന് നീക്കി റോയൽ കോർട്ട് ഉപദേശകനായി നിയമിച്ചു. ഡോ. ഹലാ അല്‍ തുവൈജിരി 2017

ജിദ്ദ ∙ സൗദിയിൽ മനുഷ്യാവകാശ കമ്മീഷന്‍ തലപ്പത്ത് വനിത. കമ്മീഷന്‍ പ്രസിഡന്റായി ഡോ. ഹലാ ബിന്‍ത് മസീദ് ബിന്‍ മുഹമ്മദ് അല്‍ തുവൈജിരിയെ ഭരണാധികാരി സൽമാൻ രാജാവ് നിയമിച്ചു,
നിലവിൽ പ്രസിഡന്റായിരുന്ന ഡോ. അവദ് അൽ അവ്വാദിനെ സ്ഥാനത്തുനിന്ന് നീക്കി റോയൽ കോർട്ട് ഉപദേശകനായി നിയമിച്ചു. ഡോ. ഹലാ അല്‍ തുവൈജിരി 2017 ജൂണ്‍ മുതല്‍ ഫാമിലി അഫയേഴ്‌സ് കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ പദവി വഹിച്ചുവരികയായിരുന്നു. ജി-20 ല്‍ വനിതാ ശാക്തീകരണ ടീം അധ്യക്ഷയാണ്. 2021 ഏപ്രില്‍ മുതല്‍ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഉപദേഷ്ടാവായും സേവമനുഷ്ഠിച്ചുവരുന്നു.
നേരത്തെ കിങ് സൗദ് യൂനിവേഴ്‌സിറ്റി ആര്‍ട്‌സ് കോളേജ് വൈസ്-ഡീന്‍, ഇതേ കോളജിലെ ഇംഗ്ലീഷ്, ലിറ്ററേച്ചര്‍ ഡിപാര്‍ട്ട്‌മെന്റ് വൈസ്-ഡീന്‍, ലെക്ചറര്‍ എന്നീ പദവികളും വഹിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം കിങ് അബ്ദുല്‍ അസീസ് മെഡല്‍ നല്‍കി രാജ്യം ആദരിച്ചിരുന്നു. ഇംഗ്ലീഷ് സാഹിത്യത്തില്‍ കിങ് സൗദ് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ബാച്ചിലര്‍, മാസ്റ്റര്‍, ഡോക്ടറേറ്റ് ബിരുദങ്ങള്‍ നേടിയിട്ടുണ്ട്. ആധുനിക ഇംഗ്ലിഷ് സാഹിത്യവും സാഹിത്യ നിരൂപണവും പഠിപ്പിക്കുന്ന അവർ നിലവിൽ സർവകലാശാലയിൽ ഇംഗ്ലിഷ് സാഹിത്യത്തിന്റെ അസിസ്റ്റന്റ് പ്രഫസർ കൂടിയാണ്.