സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയത്തിന് രണ്ട് അവാർഡ്
ജിദ്ദ∙ യുഎഇയിൽ നടന്ന ഒൻപതാമതു ഷാർജ സർക്കാർ കമ്മ്യൂണിക്കേഷൻ അവാർഡിൽ സൗദി അറേബ്യയിലെ മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം രണ്ട് അംഗീകാരങ്ങൾ നേടി. അറബ് ലോകത്തെ സർക്കാർ ആശയവിനിമയത്തിലെ മികച്ച സംവിധാനങ്ങൾ, ആഗോളതലത്തിൽ സ്ത്രീകളെ ശാക്തീകരിക്കുന്നതിനുള്ള മികച്ച സർക്കാർ ആശയവിനിമയ സംരംഭം എന്നീ

ജിദ്ദ∙ യുഎഇയിൽ നടന്ന ഒൻപതാമതു ഷാർജ സർക്കാർ കമ്മ്യൂണിക്കേഷൻ അവാർഡിൽ സൗദി അറേബ്യയിലെ മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം രണ്ട് അംഗീകാരങ്ങൾ നേടി.
അറബ് ലോകത്തെ സർക്കാർ ആശയവിനിമയത്തിലെ മികച്ച സംവിധാനങ്ങൾ, ആഗോളതലത്തിൽ സ്ത്രീകളെ ശാക്തീകരിക്കുന്നതിനുള്ള മികച്ച സർക്കാർ ആശയവിനിമയ സംരംഭം എന്നീ വിഭാഗങ്ങളിലാണു മന്ത്രാലയം അവാർഡുകൾ നേടിയത്.
സൗദി മന്ത്രാലയം അതിന്റെ പദ്ധതികൾ നടപ്പിലാക്കുന്നതിൽ ഉപയോഗിക്കുന്ന രീതി, ശാസ്ത്രം, നേടിയ സ്വാധീനം, ഫലങ്ങൾ, സാങ്കേതികവിദ്യയുടെയും മാധ്യമങ്ങളുടെയും ഉപയോഗം, നവീകരണം, സജീവമായ കാഴ്ചപ്പാടുകൾ എന്നിവയിൽ ഉപയോഗിച്ച വിശിഷ്‌ടമായ രീതി എന്നിവയും അംഗീകാരത്തിനു കാരണമായി.
ജീവനക്കാരുടെ കഠിനാധ്വാനമാണ് അവാർഡ് വിജയത്തിനു പിന്നിലെന്നു മന്ത്രാലയത്തിന്റെ സേവനങ്ങൾക്കായുള്ള അസിസ്റ്റന്റ് മന്ത്രി മുഹമ്മദ് ബിൻ നാസർ അൽ ജാസർ പറഞ്ഞു.മന്ത്രാലയത്തിന്റെ മേൽനോട്ടം വഹിക്കുന്ന വിവിധ മേഖലകളിലെ ദ്രുതഗതിയിലുള്ള മാറ്റങ്ങളുമായി പൊരുത്തപ്പെടാനും കഴിഞ്ഞ കുറച്ചു വർഷങ്ങളായി സർക്കാർ മാധ്യമങ്ങളെ വൻ കുതിച്ചുചാട്ടമുണ്ടാക്കിയ ഡിജിറ്റൽ പരിവർത്തനത്തോടു പ്രതികരിക്കാനും കഴിയുന്ന ഫലപ്രദമായ ആശയവിനിമയ മാധ്യമ സംവിധാനം സൃഷ്ടിക്കാൻ ശ്രമിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
English Summary : Saudi Ministry of Human Resources wins two SGCA awards