ഡോ. സോഹൻ റോയിക്ക് ഗ്ലോബൽ പീസ് പുരസ്കാരം
ദുബായ് ∙ കൗൺസിൽ ഫോർ യൂണിവേഴ്സലിന്റെ ‘ഗ്ലോബൽ പീസ് പുരസ്‌കാരം’ ഏരീസ് ഗ്രൂപ്പ് സ്ഥാപക ചെയർമാനും സിഇഒയുമായ ഡോ. സോഹൻ റോയിയ്ക്ക്. ലോകസമാധാന ദിനത്തിൽ ദുബായിലെ വേൾഡ് ട്രേഡ് സെന്ററിൽ നടന്ന ചടങ്ങിലാണ് അദ്ദേഹത്തിന് പുരസ്കാരം സമ്മാനിച്ചത്. ഡോ. റോയിയെ കൂടാതെ, ശ്രീ ശ്രീ രവിശങ്കർ, എ. ആർ. റഹ്മാൻ, റാഷിദ് അൽ

ദുബായ് ∙ കൗൺസിൽ ഫോർ യൂണിവേഴ്സലിന്റെ ‘ഗ്ലോബൽ പീസ് പുരസ്‌കാരം’ ഏരീസ് ഗ്രൂപ്പ് സ്ഥാപക ചെയർമാനും സിഇഒയുമായ ഡോ. സോഹൻ റോയിയ്ക്ക്. ലോകസമാധാന ദിനത്തിൽ ദുബായിലെ വേൾഡ് ട്രേഡ് സെന്ററിൽ നടന്ന ചടങ്ങിലാണ് അദ്ദേഹത്തിന് പുരസ്കാരം സമ്മാനിച്ചത്.
ഡോ. റോയിയെ കൂടാതെ, ശ്രീ ശ്രീ രവിശങ്കർ, എ. ആർ. റഹ്മാൻ, റാഷിദ് അൽ നൂരി, ഡോ. ഡെന്നി തോമസ്, റീം അൽ-ഹാഷിമി, ഡോ. ഷിഹാബ് ഗാനേം, സദ്ഗുരു ബ്രഹ്മേശാനന്ദാചാര്യ, ലിസ ബല്ല, ഖാലിദ് അൽ മയീന, ഹബീബ അൽ മറാഷി, എസ്സ അൽ ഗുറൈർ, പുല്ലേല ഗോപിചന്ദ്, അറബോ ബക്കാരി വെരിമ, ഹിസ് ഹൈനസ് ഹെലാൽ സയീദ് അൽ മാരി, ഗ്യൂസെപ്പെ സബ എന്നിവർക്കും പുരസ്കാരം ലഭിച്ചു.
വിവിധ മേഖലകളിൽ നൽകിയ സംഭാവനകൾ പരിഗണിച്ച്, സർ പദവിയായ ഇറ്റലിയിലെ 'നൈറ്റ്‌ഹുഡ് ഓഫ് പാർട്ടെ ഗ്വെൽഫ' എന്ന അപൂർവ്വ ബഹുമതിയ്ക്ക് അർഹനായിട്ടുള്ള ആദ്യ ഇന്ത്യക്കാരൻ കൂടിയാണ് സോഹൻ റോയ്. പാരിസ്ഥിതിക രംഗത്തും വ്യവസായരംഗത്തും നിരവധി സമൂലമായ മാറ്റങ്ങൾക്ക് തുടക്കം കുറിച്ച വ്യക്തി കൂടിയാണ് അദ്ദേഹം.
പരിസ്ഥിതി സംബന്ധമായ വിവിധ പ്രശ്‌നങ്ങളെ വിഷയമാക്കിയ അദ്ദേഹത്തിന്റെ ‘ഡാംസ് - ദ ലെത്തൽ വാട്ടർ ബോംബ്സ്’ എന്ന ഡോക്യുമെന്ററി 23 രാജ്യാന്തര പുരസ്‌കാരങ്ങൾ നേടിയിരുന്നു. 2021 സംവിധാനം ചെയ്ത ‘ബ്ലാക്ക് സാൻഡ്’ എന്ന ഡോക്യുമെന്ററി അമ്പതോളം പുരസ്കാരങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്. പരിസ്ഥി സൗഹൃദപരമായ ‘ഗ്രീൻ വിഷൻ’ പദ്ധതിയുടെ ഭാഗമായി സുസ്ഥിര മാരിടൈം സൊല്യൂഷനുകളും ബലാസ്റ്റ് വാട്ടർ ട്രീറ്റ്മെന്റും (ബിഡബ്ല്യൂടിഎസ് ) ഉൾപ്പെടെയുള്ള ആയിരത്തി അഞ്ഞൂറോളം റെട്രോഫിറ്റ് എൻജിനീറിംഗ് പ്രോജക്ടുകൾ പൂർത്തീകരിച്ചിട്ടുണ്ട്.
പരിസ്ഥിതി, സിനിമ, സാമൂഹ്യസേവനം, വ്യവസായം തുടങ്ങി നിരവധി മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തിയാണ് ഡോ. സോഹൻ റോയ്. വിവിധ മേഖലകളിലെ വൈദഗ്ധ്യം കണക്കിലെടുത്താണ് അദ്ദേഹത്തിനു പുരസ്കാരം നൽകി ആദരിച്ചതെന്നു സംഘാടകർ അറിയിച്ചു.