ദുബായ്∙ വ്യാജ രേഖകളുമായി രാജ്യത്തേക്കു കടക്കാൻ ശ്രമിക്കുന്നവരെ ശരീര ഭാഷ അടക്കമുള്ള ലക്ഷണങ്ങൾ വഴി കണ്ടെത്തുന്നതിന് ഉദ്യോഗസ്ഥർക്കു പരിശീലനം നൽകും......

ദുബായ്∙ വ്യാജ രേഖകളുമായി രാജ്യത്തേക്കു കടക്കാൻ ശ്രമിക്കുന്നവരെ ശരീര ഭാഷ അടക്കമുള്ള ലക്ഷണങ്ങൾ വഴി കണ്ടെത്തുന്നതിന് ഉദ്യോഗസ്ഥർക്കു പരിശീലനം നൽകും......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ വ്യാജ രേഖകളുമായി രാജ്യത്തേക്കു കടക്കാൻ ശ്രമിക്കുന്നവരെ ശരീര ഭാഷ അടക്കമുള്ള ലക്ഷണങ്ങൾ വഴി കണ്ടെത്തുന്നതിന് ഉദ്യോഗസ്ഥർക്കു പരിശീലനം നൽകും. സാങ്കേതിക വിദ്യകളുടെ സഹായവും ഇതിനായി ഉപയോഗിക്കുമെന്നു ദുബായ് ഇമിഗ്രേഷൻ ഡയറക്ടർ ജനറൽ മുഹമ്മദ് അഹമ്മദ് അൽ മറി അറിയിച്ചു.

വ്യോമ, കര, നാവിക കവാടങ്ങളിൽ വ്യാജരേഖകളുമായി വരുന്നവരെ അവിടെ തന്നെ കുടുക്കാനുള്ള പദ്ധതികൾ നടപ്പാക്കുന്നത്. ഈ വർഷം ഓഗസ്റ്റ് 24 വരെ 849 വ്യാജ രേഖകൾ പിടികൂടിയിട്ടുണ്ട്. സാങ്കേതിക വിദ്യയുടെ സഹായത്തോടെ രേഖകൾ പരിശോധിക്കുന്നതു പോലെ തന്നെ ശരീര ഭാഷയിലൂടെയും കള്ളത്തരം കണ്ടെത്താൻ കഴിയും.

ADVERTISEMENT

രേഖകൾ പരിശോധിക്കുമ്പോൾ അവരുടെ കണ്ണുകൾ, ശരീരത്തിന്റെ ചലനങ്ങൾ ഇവ സസൂക്ഷ്മം നിരീക്ഷിച്ചു നിഗമനത്തിലെത്താൻ ഉദ്യോഗസ്ഥർക്കു പരിശീലനം നൽകും. ടെർമിനൽ 1,2,3, ജബൽ അലിയിലെ അൽമക്തൂം രാജ്യാന്തര വിമാനത്താവളങ്ങളിലായി 1357 പാസ്പോർട്ട് ഉദ്യോഗസ്ഥരുണ്ട്.

ഇവരുടെ ചുമതലയിലാണ് വ്യാജരേഖകളുടെ പരിശോധന. ഓരോ പാസ്പോർട്ട് കൗണ്ടറും നൂതന സാങ്കേതിക സൗകര്യങ്ങളോടെയാണ് പ്രവർത്തിക്കുന്നത്. ഇതുവഴി വിവിധ രാജ്യങ്ങളുടെ അസൽ  പാസ്പോർട്ടും വ്യാജ പാസ്പോർട്ടും അതിവേഗം വേർതിരിച്ചറിയാൻ സാധിക്കും. ഇതിനായി ഡോക്യുമെന്റ് ലാബും ഇമിഗ്രേഷനു കീഴിലുണ്ട്.

ADVERTISEMENT

യാത്രാരേഖകളുമായി ബന്ധപ്പെട്ട തിരിമറികളും ആൾമാറാട്ടവും കണ്ടെത്താൻ പ്രത്യേക സുരക്ഷാ പരിശീലനം നേടിയവരെയാണ് പാസ്പോർട്ട് ഉദ്യോഗസ്ഥരായി നിയമിക്കുന്നത്. അറബിക്, .ഇംഗ്ലിഷ് ഭാഷകൾക്ക് പുറമെ ചൈനീസ്, ഫ്രഞ്ച്, സ്പാനിഷ്, റഷ്യൻ, പേർഷ്യൻ ഭാഷകൾ സംസാരിക്കാൻ കഴിയുന്നവരാണ് ഉദ്യോഗസ്ഥർ.