ദുബായ്∙ മ്യൂസിയം ഓഫ് ഫ്യൂച്ചറിൽ എത്തുന്ന സന്ദർശകരെ സ്വീകരിക്കാൻ ഹ്യൂമനോയ്ഡ് റോബട്. അമേക്ക എന്നു സ്വയം പരിചയപ്പെടുത്തിയ റോബട് സന്ദർശകർക്ക് മ്യൂസിയത്തിലെ സവിശേഷതകൾ വിവരിക്കും.....

ദുബായ്∙ മ്യൂസിയം ഓഫ് ഫ്യൂച്ചറിൽ എത്തുന്ന സന്ദർശകരെ സ്വീകരിക്കാൻ ഹ്യൂമനോയ്ഡ് റോബട്. അമേക്ക എന്നു സ്വയം പരിചയപ്പെടുത്തിയ റോബട് സന്ദർശകർക്ക് മ്യൂസിയത്തിലെ സവിശേഷതകൾ വിവരിക്കും.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ മ്യൂസിയം ഓഫ് ഫ്യൂച്ചറിൽ എത്തുന്ന സന്ദർശകരെ സ്വീകരിക്കാൻ ഹ്യൂമനോയ്ഡ് റോബട്. അമേക്ക എന്നു സ്വയം പരിചയപ്പെടുത്തിയ റോബട് സന്ദർശകർക്ക് മ്യൂസിയത്തിലെ സവിശേഷതകൾ വിവരിക്കും. സംശയങ്ങൾക്ക് മറുപടിയും നൽകും. മനുഷ്യരുടെ രൂപസാദൃശ്യം മാത്രമല്ല വിവിധ ഭാവങ്ങളും മുഖത്ത് പ്രകടമാക്കും.

ADVERTISEMENT

ആശയവിനിമയത്തിനു അനുസരിച്ച് ശരീര ചലനവും ശ്രദ്ധേയം. നർമബോധത്തോടെ  സംസാരിക്കുന്നതിനൊപ്പം കുറിക്കു കൊള്ളുന്ന മറുചോദ്യത്തിലൂടെ ആരാധകരുടെ ഹൃദയം കവരും. ദുബായിലെ മ്യൂസിയം ഓഫ് ദ് ഫ്യൂചറിലെ പുതിയ ഉദ്യോഗസ്ഥയാണ് അമേക്ക. മ്യൂസിയത്തിൽ നടന്ന ടുമാറോ ടുഡെ പ്രദർശനത്തിൽ സന്ദർശകരെ അഭിവാദ്യം ചെയ്തും നിർദേശങ്ങൾ നൽകിയും ചോദ്യങ്ങൾക്കു തൽസമയം മറുപടി നൽകിയമാണ് താരമായത്.

ADVERTISEMENT

മനുഷ്യരൂപത്തിലുള്ള ലോകത്തിലെ ഏറ്റവും നൂതന റോബട് ആണ് അമേക്കയെന്ന് നിർമാതാക്കളായ എൻജിനീയറിങ് ആർട്സ് അവകാശപ്പെട്ടു. ഫെബ്രുവരിയിൽ യുഎഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് മ്യൂസിയം ഓഫ് ദി ഫ്യൂചർ ഉദ്ഘാടനം ചെയ്തത്.

ADVERTISEMENT

77 മീറ്റർ ഉയരമുള്ള വാസ്തുവിദ്യാ വിസ്മയത്തിൽ ഭാവി സാങ്കേതികവിദ്യയും ട്രെൻഡുകളും അവതരിപ്പിക്കുന്ന ഇന്ററാക്ടീവ് എക്സിബിഷനുകളുമുണ്ട്. 30,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള മ്യൂസിയത്തിന്റെ സ്റ്റീലിൽ തീർത്ത പുറം കാഴ്ചകളും മനോഹരം. ഭാവി നഗരത്തെക്കുറിച്ചുള്ള ഷെയ്ഖ് മുഹമ്മദിന്റെ കവിതകളാണ് ഇതിൽ ആലേഖനം ചെയ്തിരിക്കുന്നത്.