സഹോദരിയെ പരിചരിച്ചതിനു കണക്കു പറഞ്ഞ് സഹോദരൻ കോടതിയിൽ; കേസ് തള്ളി
Mail This Article
അൽഐൻ ∙ തന്റെ രക്ഷാകർതൃത്വത്തിലായിരുന്നപ്പോൾ സ്വന്തം സഹോദരിയെ ഭക്ഷണവും വസ്ത്രവും മറ്റും ഉൾപ്പെടെ പരിചരിച്ചതിനു നഷ്ടപരിഹാരമായി 100,000 ദിർഹം (22 ലക്ഷത്തിലേറെ രൂപ) നൽകണമെന്ന് ആവശ്യപ്പെട്ട് സഹോദരൻ ഫയൽ ചെയ്ത കേസ് അൽഐൻ കോടതി തള്ളി. വിവാഹിതയായ സഹോദരിയിൽ നിന്നാണു സഹോദരൻ നഷ്ടരിഹാരം ആവശ്യപ്പെട്ടത്. തന്റെ സഹോദരിയെ പരിചരിക്കുന്നതിനുള്ള എല്ലാ ചെലവുകളും കണക്കാക്കാൻ ഒരു അക്കൗണ്ടിങ് വിദഗ്ധനെ നിയമിക്കണമെന്ന് അഭ്യർഥിച്ചതായും ഔദ്യോഗിക കോടതി രേഖകൾ പറയുന്നു.
നിയമപരമായ അനന്തരാവകാശ പ്രഖ്യാപനം അനുസരിച്ച് സഹോദരിയുടെ സംരക്ഷകൻ താനാണെന്നും അവളുടെ ഭക്ഷണം, പാനീയങ്ങൾ, വസ്ത്രങ്ങൾ, വിവാഹം വരെയുള്ള ജീവിതച്ചെലവുകൾ എന്നിവയുൾപ്പെടെയുള്ള ചെലവുകൾ താൻ വഹിച്ചുവെന്നും വിശദീകരിച്ചു. ഒരു വ്യവഹാരത്തെത്തുടർന്ന് സഹോദരിക്ക് അനന്തരാവകാശത്തിന്റെ വിഹിതം ലഭിച്ചതിനെ തുടർന്നായിരുന്നു ആവശ്യം.
എതിർഭാഗം അഭിഭാഷകൻ കോടതിയിൽ സമർപ്പിച്ച മെമോറാണ്ടത്തിൽ മുൻപുള്ള വിധി കാരണം കേസ് പരിഗണിക്കാനാവില്ലെന്ന് വാദിച്ചു. സിവിൽ വ്യവഹാരത്തിൽ തന്റെ സഹോദരിക്ക് നൽകിയ തുക, ഭക്ഷണം, വസ്ത്രം, മരുന്ന്, വിദ്യാഭ്യാസം എന്നിവയിൽ സഹോദരിയെ പരിചരിക്കുന്നതിനുള്ള എല്ലാ ചെലവുകളും കിഴിച്ച് അവളുടെ നിയമപരമായ വിഹിതമായതിനാൽ പരാതിക്കാരന്റെ അപേക്ഷ അവഗണിക്കണമെന്ന് അഭിഭാഷകൻ അഭ്യർഥിച്ചു.
അപ്പീലിലും പരാതിക്കാരൻ ഇതേ അഭ്യർഥനകൾ ഉന്നയിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ, ആവശ്യപ്പെട്ട തുക 96,938 ദിർഹമായി ഭേദഗതി ചെയ്യാൻ അപ്പീൽ കോടതി തീരുമാനിച്ചു. മറ്റു തുകകൾ കുറയ്ക്കാനുള്ള മറ്റൊരു ശ്രമത്തിൽ, അതേ കോടതിക്ക് മുമ്പാകെ ഹരജിക്കാരൻ അപേക്ഷ സമർപ്പിച്ചു. എന്നാൽ, ഇത് അപ്പീൽ കോടതി ജഡ്ജി നിരസിച്ചു. എല്ലാ കക്ഷികളിൽ നിന്നും വാദം കേട്ടതിനു ശേഷം നഷ്ടപരിഹാര ക്ലെയിം നിരസിച്ച് കോടതി ഓഫ് ഫസ്റ്റ് ഇൻസ്റ്റൻസ് പുറപ്പെടുവിച്ച മുൻ വിധി അൽ ഐൻ അപ്പീൽ കോടതി ശരിവച്ചു.
English Summary: Man sues sister for Dh100,000 in compensation of taking care of her