സൗദിയിൽ വിഷാദരോഗം അകറ്റാൻ മസ്തിഷ്ക ശസ്ത്രക്രിയ; രോഗിയുടെ നില മെച്ചപ്പെട്ടു
മദീന∙ സൗദിയിൽ വിഷാദരോഗ ചികിത്സയ്ക്കുള്ള ആദ്യത്തെ മസ്തിഷ്ക ശസ്ത്രക്രിയ നടത്തി.മദീനയിലെ കിങ് സൽമാൻ മെഡിക്കൽ സിറ്റിയിലെ ന്യൂറോ സർജറിയിലെയും സൈക്യാട്രിസ്റ്റി

മദീന∙ സൗദിയിൽ വിഷാദരോഗ ചികിത്സയ്ക്കുള്ള ആദ്യത്തെ മസ്തിഷ്ക ശസ്ത്രക്രിയ നടത്തി.മദീനയിലെ കിങ് സൽമാൻ മെഡിക്കൽ സിറ്റിയിലെ ന്യൂറോ സർജറിയിലെയും സൈക്യാട്രിസ്റ്റി വിഭാഗത്തിലെയും വിദഗ്ധരായ മെഡിക്കൽ സംഘമാണ് 25 വർഷത്തിലേറെയായി വിട്ടുമാറാത്ത വിഷാദരോഗം ബാധിച്ച ഒരു രോഗിയുടെ ശസ്ത്രക്രിയ നടത്തിയത്.
കഠിനമായ ലക്ഷണങ്ങളും ഉത്കണ്ഠയും ലഘൂകരിക്കാൻ ഈ ഓപ്പറേഷൻ സഹായിച്ചതായി കിങ് സൽമാൻ മെഡിക്കൽ സിറ്റി പറഞ്ഞു. രോഗിയുടെ മാനസികാവസ്ഥ മെച്ചപ്പെട്ട് ഉറക്ക സമയം സാധാരണ നിലയിലേക്കു തിരിച്ചെത്തുകയും ചെയ്തു. നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് വിഷാദരോഗികളെ ചികിത്സിക്കാൻ മദീനയിലെ കിങ് സൽമാൻ മെഡിക്കൽ സിറ്റി പ്രവർത്തിക്കുന്നതായി അധികൃതർ പറഞ്ഞു.
English Summary: Saudi conducted brain surgery to cure depression