ഷാർജ∙ മലയാളികളെ സംബന്ധിച്ചിടത്തോളം തങ്ങളുടെ സ്വന്തം പുസ്തകോത്സവമാണ് ഷാർജ രാജ്യാന്തര പുസ്തകമേള. പവിത്രമായ ഇൗ വേദിയിൽ തങ്ങളുടെ പുസ്തകം പ്രകാശനം ചെയ്യാൻ ആഗ്രഹിക്കാത്തവരായി ഒരെഴുത്തുകാരനുമുണ്ടാവില്ല. അതിനായി മാത്രം അവർ കടൽ കടക്കുന്നു. ശൈലൻ എന്ന കവിയെ മലയാളികൾ നെഞ്ചേറ്റിയതാണ്. സഞ്ചാരി അതിനപ്പുറം സ്നേഹം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷാർജ∙ മലയാളികളെ സംബന്ധിച്ചിടത്തോളം തങ്ങളുടെ സ്വന്തം പുസ്തകോത്സവമാണ് ഷാർജ രാജ്യാന്തര പുസ്തകമേള. പവിത്രമായ ഇൗ വേദിയിൽ തങ്ങളുടെ പുസ്തകം പ്രകാശനം ചെയ്യാൻ ആഗ്രഹിക്കാത്തവരായി ഒരെഴുത്തുകാരനുമുണ്ടാവില്ല. അതിനായി മാത്രം അവർ കടൽ കടക്കുന്നു.

ശൈലൻ എന്ന കവിയെ മലയാളികൾ നെഞ്ചേറ്റിയതാണ്. സഞ്ചാരി അതിനപ്പുറം സ്നേഹം വിളമ്പുന്നവൻ, ഒപ്പം ആഹാരപ്രിയൻ.. എവിടെയും ശൈലനെ കാണാം. കവിയായും കാമുകനായും ഭർത്താവായും കൂട്ടുകാരനായും.. എല്ലാം പരിചിതത്വം മാത്രമേയുള്ളൂ, അപരിചിതത്വം ഇയാൾക്കറിയില്ല, ഇക്കുറി കവിതകൾ അല്ല, മലയാളം ഇതു വരെ പരിചയപ്പെടാത്ത യാത്രാ കുറിപ്പുകളുമായാണ് ശൈലൻ വരുന്നത്. ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പ്രകാശനം ചെയ്യുന്ന പുതിയ പുസ്തകത്തെ കുറിച്ചു ശൈലൻ പറയുന്നു:

ADVERTISEMENT

യാത്രകൾ എന്നൊന്നും പറയാനാവില്ല. അലച്ചിലുകൾ  ആണ്.  പതിമൂന്നാമത്തെ വയസിൽ, ഒൻപതാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി നാടുവിട്ട്  ഒരു പോക്ക് പോവുന്നത്. അന്നുതൊട്ടിങ്ങോട്ടു  ബൈൻഡ് ചെയ്യപ്പെട്ടിട്ടില്ല എന്റെ ദിവസങ്ങളെ.. ഒരുപാട് കാലമൊന്നും എവിടെയും  അടങ്ങിയിരുന്നിട്ടുമില്ല. യാത്ര ചെയ്യാനായി തീരുമാനിച്ച് ആസൂത്രണം ചെയ്ത് , ഞാനിതാ ട്രിപ്പ് പോവുന്നേ എന്നുംപറഞ്ഞ് ഇന്നേവരെ ഒരു യാത്രയും ഉണ്ടായിട്ടില്ല. അതേ പോലെതന്നെ യാത്രാവിവരണം എഴുതിയേക്കാമെന്നൊരു തോന്നൽ ഇക്കാലമത്രയുമുള്ള അലഞ്ഞുതിരിച്ചിലുകളിൽ എവിടെയും ഉണ്ടായിട്ടുമില്ല. അതാണു സത്യം.

ADVERTISEMENT

യാത്രാവിവരണ പുസ്തകം എന്നൊക്കെ ഇതിനെ വിശേഷിപ്പിക്കാൻ എനിക്ക് മടിയുണ്ട്. അങ്ങനെ ലക്ഷ്യമൊന്നുമില്ലാത്ത അലച്ചിലുകൾക്കിടയിൽ നിന്നും അവിടുന്നും ഇവിടുന്നുമൊക്കെയായി പൊരുത്തം നോക്കാതെ ചീന്തിയെടുത്ത ചില  താളുകൾ മാത്രമാണ് ഉള്ളടക്കം. അവയിലൊന്നും കാഴ്ചകൾക്കായിരിക്കില്ല പ്രാധാന്യം, അനുഭവങ്ങൾക്കു തന്നെയായിരിക്കും.

ADVERTISEMENT

എഴുത്തുകാർക്ക് പുസ്തകങ്ങൾ പരിചയപ്പെടുത്താം

എഴുത്തിന് പിന്നിലെ ഒാർമകൾ സഹിതം ചുരുങ്ങിയ വാക്കുകളിൽ സ്വന്തം പുസ്തകം പരിചയപ്പെടത്താം. അതോടൊപ്പം, പുസ്തകം പ്രകാശനം ചെയ്യുന്ന തിയതി, സമയം എന്നിവയുമെഴുതാം. പുസ്തകത്തിന്റെ കവർ(jpeg ഫയൽ), രചയിതാവിൻ്റെ  5.8 x 4.2 സൈസിലുള്ള പടം എന്നിവ sadiqkavilmonline@gmail.com എന്ന മെയിലിലേയ്ക്ക് അയക്കുമല്ലോ. സബ്ജക്ടിൽ My BOOK@SIBF 2022 എന്ന് എഴുതാൻ മറക്കരുതേ. ഇ– മെയിൽ- sadiqkavilmonline@g,mail.com. 055 3233 836 (വാട്സാപ്പ്)