അബുദാബി∙ പരിസ്ഥിതി മലിനീകരണം പരമാവധി കുറച്ച് ഊർജോൽപാദനം കൂട്ടുകയാണ് ആഗോള ഊർജ സുരക്ഷ ഉറപ്പാക്കാനുള്ള ഏറ്റവും നല്ല മാർഗമെന്ന് വ്യവസായ മന്ത്രിയും അഡ്‌നോക് എംഡിയും ഗ്രൂപ്പ് സിഇഒയുമായ ഡോ. സുൽത്താൻ അഹമ്മദ് അൽ ജാബർ പറഞ്ഞു.........

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ പരിസ്ഥിതി മലിനീകരണം പരമാവധി കുറച്ച് ഊർജോൽപാദനം കൂട്ടുകയാണ് ആഗോള ഊർജ സുരക്ഷ ഉറപ്പാക്കാനുള്ള ഏറ്റവും നല്ല മാർഗമെന്ന് വ്യവസായ മന്ത്രിയും അഡ്‌നോക് എംഡിയും ഗ്രൂപ്പ് സിഇഒയുമായ ഡോ. സുൽത്താൻ അഹമ്മദ് അൽ ജാബർ പറഞ്ഞു. രാജ്യാന്തര പെട്രോളിയം സമ്മേളനത്തിൽ (അഡിപെക്) സംസാരിക്കുകയായിരുന്നു അദ്ദേഹം.

ADVERTISEMENT

സമാനമനസ്കരുമായി ചേർന്നു വെല്ലുവിളി പരിഹരിക്കാൻ ശ്രമിക്കും. കാലാവസ്ഥാ വ്യതിയാനത്തിന്റെ വെല്ലുവിളി ഏറ്റെടുത്ത് പുനരുപയോഗ, സംശുദ്ധ ഊർജ മേഖലയിൽ കൂടുതൽ നിക്ഷേപം നടത്തണമെന്നും മന്ത്രി ലോക രാജ്യങ്ങളോട് ആവശ്യപ്പെട്ടു. എണ്ണ വിലയിലും വിപണിയിലുമുള്ള അസ്ഥിരതയുടെ പശ്ചാത്തലത്തിലാണ് പരാമർശം. ഹൈഡ്രോകാർബൺ രംഗത്ത് നിക്ഷേപം നടത്തിയില്ലെങ്കിൽ ഭാവിയിൽ പ്രതിദിനം 50 ലക്ഷം ബാരൽ എണ്ണ നഷ്ടപ്പെടും. ഊർജ സുരക്ഷയാണ് എല്ലാ പുരോഗതിയുടെയും അടിസ്ഥാനമെന്നും മന്ത്രി പറഞ്ഞു.

ADVERTISEMENT

2050ൽ 970 കോടി ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് 30% കൂടുതൽ ഊർജം വേണ്ടിവരുമെന്നും സൂചിപ്പിച്ചു. ഉപപ്രധാനമന്ത്രിയും മന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ, അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ അംഗം ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവരും സന്നിഹിതരായിരുന്നു.