ആവേശത്തിലേക്കു കിക്കോഫ്; മലയാള മനോരമ ഫുട്ബോൾ കാർണിവൽ ഉദ്ഘാടനം ചെയ്തു
ദുബായ്∙ ലോക കപ്പ് ഫുട്ബോളിന് മുന്നോടിയായി മലയാള മനോരമ ദുബായിൽ സംഘടിപ്പിക്കുന്ന ഫുട്ബോൾ കാർണിവൽ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ഫുട്ബോൾ ടീം താരം അനസ് എടത്തൊടിക കിക്ക് ഓഫ് ചെയ്ത് മത്സരം
ദുബായ്∙ ലോക കപ്പ് ഫുട്ബോളിന് മുന്നോടിയായി മലയാള മനോരമ ദുബായിൽ സംഘടിപ്പിക്കുന്ന ഫുട്ബോൾ കാർണിവൽ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ഫുട്ബോൾ ടീം താരം അനസ് എടത്തൊടിക കിക്ക് ഓഫ് ചെയ്ത് മത്സരം
ദുബായ്∙ ലോക കപ്പ് ഫുട്ബോളിന് മുന്നോടിയായി മലയാള മനോരമ ദുബായിൽ സംഘടിപ്പിക്കുന്ന ഫുട്ബോൾ കാർണിവൽ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ഫുട്ബോൾ ടീം താരം അനസ് എടത്തൊടിക കിക്ക് ഓഫ് ചെയ്ത് മത്സരം
ദുബായ്∙ ലോക കപ്പ് ഫുട്ബോളിന് മുന്നോടിയായി മലയാള മനോരമ ദുബായിൽ സംഘടിപ്പിക്കുന്ന ഫുട്ബോൾ കാർണിവൽ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ഫുട്ബോൾ ടീം താരം അനസ് എടത്തൊടിക കിക്ക് ഓഫ് ചെയ്ത് മത്സരം ഉദ്ഘാടനം ചെയ്തു. കാൽപന്ത് കളി ആരാധകരിൽ ആവേശം നിറച്ച് 16 ടീമുകളാണു പങ്കെടുക്കുന്നത്. നോക്കൗട്ടിനു ശേഷം മൽസരം സെമിയിലേക്കു കടന്നു. നാലു മണിക്ക് ആരംഭിക്കുന്ന സെമിയിൽ വോൾഗ എഫ്സിയും ഓവർസീസ് ലൂബ്രിക്കന്റ് എച്ച്എസ് കാഞ്ഞങ്ങാടും ഏറ്റുമുട്ടും. മറ്റൊരു മൽസരത്തിൽ ടുഡോ മാർട്ട് എഫ്സിയും സക്സസ് പോയന്റ് കോളജ് എഫ്സിയും തമ്മിലാണു മൽസരം. രാവിലെ 8.30ന് നോക്കൗട്ട് മൽസരങ്ങളോടെയായിരുന്നു തുടക്കം.
മലയാള മനോരമ, മനോരമ ന്യൂസ്, മഴവിൽ മനോരമ, മനോരമ ഓൺലൈൻ, മനോരമ മാക്സ്, ഐഎഎസ് മീഡിയ എന്നിവർ ചേർന്നാണ് ഫുട്ബോൾ കാർണിവൽ ഒരുക്കുന്നത്. ഹിറ്റ് എഫ്എം 96.7 കളിയാവേശം തത്സമയം കേൾവിക്കാരിൽ എത്തിക്കും. ബിഗ് ടിക്കറ്റ്, ഹെൽത്ത് പാർട്ണർ മെഡിയോർ ഹോസ്പിറ്റൽ, ഹൈഡ്രേറ്റിങ് പാർട്ണർ മായ് ദുബായ്, ഐസ്ക്രീം പാർട്ണർ ഇഗ്ലു, ബോബി ചമ്മണ്ണൂർ ജ്വല്ലേഴ്സ്, അൽഅൻസാരി എക്സ്ചേഞ്ച് എന്നിവരാണ് സ്പോൺസർമാർ
സെലിബ്രിറ്റി ടൂർണമെന്റിനു നേതൃത്വം നൽകാൻ ഇന്ത്യൻ ഫുട്ബോളിന്റെ ഇതിഹാസ താരങ്ങളായ ഐ.എം. വിജയൻ, ജോ പോൾ അഞ്ചേരിയും ദുബായിൽ എത്തിയിട്ടുണ്ട്. കളിപറച്ചിൽ മികവിലൂടെ മലയാളി ഹൃദയങ്ങളിലേക്കു ഡ്രിബിൾ ചെയ്തു കയറിയ ഷൈജു ദാമോദരനും കൂടി എത്തിയതോടെ ദുബായ് ഇത്തിസാലാത്ത് അക്കാദമി മൈതാനിയിലെ പോരാട്ടത്തിന് തീപാറും.
മത്സര സമയം, ടീം
ഗ്രൗണ്ട്–1
∙ 8.30 – റിനം എഎഫ്സി – റോയൽ എഫ്സി ചിറയ്ക്കൽപ്പടി.
∙ 9.05 – അറേബ്യൻ ഡ്രീംസ് എഫ്സി മാസ് ഷാർജ – അൽ സബാഹ് എഫ്സി അജ്മാൻ.
∙ 9.40 – ജിഎഫ്സി റേഞ്ചർ കോർണർ വേൾഡ് ഒറവങ്കര – അബ്രിക്കോ എഫ്സി.
∙ 10.15 – ഡബ്ല്യുഇ7 എഫ്സി അബുദാബി – സക്സസ് പോയിന്റ് കോളജ് എഫ്സി.
ഗ്രൗണ്ട്–2
രാവിലെ 8.30 – ഓവർസീസ് ലൂബ്രിക്കന്റ്സ് എച്ച്എസ് കാഞ്ഞങ്ങാട് – ജോൺസ് ഫിറ്റ്നസ് കോസ്റ്റൽ ട്രിവാൻഡ്രം.
∙ 9.05 – വോൾഗ എഫ്സി – എസ്സാ ഗ്രൂപ്പ് ചെർപ്പുളശേരി.
∙ 9.40 – ടുഡോ മാർട് എഫ്സി – ഡ്യൂക്സ്ഫർ എഫ്സി.
∙ 10.15 – അർക്കെ ബൈനൂന അജ്മാസ് എഫ്സി – ഗ്ലോബ് ട്രക്കേഴ്സ് എഫ്സി
സെലിബ്രിറ്റി വൈകിട്ട് 6ന്
ഐഎം വിജയൻ നേതൃത്വം നൽകുന്ന അർജന്റീനയും ജോ പോൾ അഞ്ചേരിയുടെ ബ്രസീലും വൈകിട്ട് ആറിന് സെലിബ്രിറ്റിയിൽ ഏറ്റുമുട്ടും. നടൻ കൈലാഷ്, നടി നൈല ഉഷ, നിർമാതാവ് ജോളി ജോസഫ്, ഹിറ്റ് എഫ്എം റേഡിയോ അവതാരകർ, ദുബായിയുടെ മനം കവർന്ന പ്രമുഖർ സെലിബ്രിറ്റി ടീമുകളുടെ ഭാഗമാകും.
ക്വാർട്ടർ, സെമി 3 മുതൽ
കേരള എക്സ്പാർട്ടിയറ്റ് ഫുട്ബോൾ അസോസിയേഷൻ കെഫയുടെ സഹകരണത്തോടെയാണ് മത്സരം. ഉച്ചയ്ക്ക് 3 മുതൽ നോക്കൗട്ട്, ക്വാർട്ടർ, സെമി, ഫൈനൽ മൽസരങ്ങൾ രാത്രി വരെ നീളും.
പ്രവേശനം സൗജന്യം
ഫുട്ബോൾ മത്സരത്തിന്റെ ഇടവേളകളിൽ കുട്ടികൾക്കും മുതിർന്നവർക്കും ആസ്വദിക്കാവുന്ന ഒട്ടേറെ വിനോദ പരിപാടികളും ഒരുക്കിയിട്ടുണ്ട്. ഫാൻസോണുകളിൽ പാട്ടും നൃത്തവും ഭക്ഷണവും ഉണ്ടായിരിക്കും.
വമ്പൻ സമ്മാനങ്ങൾ
സെവൻസ് ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുക. 15,000 ദിർഹമാണ് ഒന്നാം സമ്മാനം (3.38 ലക്ഷം രൂപ). രണ്ടാം സ്ഥാനക്കാർക്ക് 10,000 ദിർഹം, മൂന്നാം സ്ഥാനത്തിന് 5000 ദിർഹം, നാലാം സ്ഥാനത്തിന് 3000 ദിർഹം. മികച്ച താരം, മികച്ച ഗോൾ കീപ്പർ, മികച്ച ഡിഫൻഡർ, ടോപ് സ്കോറർ ആകുന്നവർക്ക് 500 ദിർഹവും.