യൂസഫലിയ്ക്ക് ഇന്നു പിറന്നാൾ; ആശംസകൾ നേർന്ന് മമ്മൂട്ടിയും മോഹൻലാലും
അബുദാബി ∙ പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലിയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് മമ്മൂട്ടിയും മോഹൻലാലും. സമൂഹ മാധ്യമത്തിലാണ് ഇരു താരങ്ങളും ആശംസകൾ പങ്കുവച്ചത്. ‘ എന്റെ സഹോദരൻ എന്നാണ് മമ്മൂട്ടി പിറന്നാൾ ആശംസയിൽ യൂസഫലിയെ വിശേഷിപ്പിച്ചത്. ‘എന്റെ സഹോദരൻ യൂസഫ് അലി എം.എ.ക്ക്

അബുദാബി ∙ പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലിയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് മമ്മൂട്ടിയും മോഹൻലാലും. സമൂഹ മാധ്യമത്തിലാണ് ഇരു താരങ്ങളും ആശംസകൾ പങ്കുവച്ചത്. ‘
എന്റെ സഹോദരൻ എന്നാണ് മമ്മൂട്ടി പിറന്നാൾ ആശംസയിൽ യൂസഫലിയെ വിശേഷിപ്പിച്ചത്. ‘എന്റെ സഹോദരൻ യൂസഫ് അലി എം.എ.ക്ക് ജന്മദിനാശംസകൾ നേരുന്നു. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കുന്നത് തുടരട്ടെ. എപ്പോഴും അനുഗ്രഹീതനും ആരോഗ്യവാനും ആയിരിക്കട്ടേ’– മമ്മൂട്ടി യൂസഫലിയ്ക്കൊപ്പമുള്ള ചിത്രത്തോടൊപ്പം കുറിച്ചു.
പ്രിയപ്പെട്ട യൂസഫ് അലിക്ക, പിറന്നാൾ ആശംസകൾ നേരുന്നു. സർവ്വശക്തൻ നിങ്ങൾക്ക് നല്ല ആരോഗ്യവും സന്തോഷവും നൽകി അനുഗ്രഹിക്കട്ടെ. വരുന്ന വർഷം വളരെ മികച്ചതാകട്ടേ ഇക്കാ’– മോഹൻലാൽ ഫെയ്സ്ബുക്കിൽ കുറിച്ചു. യൂസഫലിയ്ക്കൊപ്പമുള്ള ചിത്രവും മോഹൻലാൽ പങ്കുവച്ചിട്ടുണ്ട്.
ഇരുവരുടെയും ആശംസകൾക്ക് യൂസഫലി നന്ദിയും അറിയിച്ചു. മമ്മൂക്ക എന്നു വിളിച്ചാണ് യൂസഫലി മമ്മൂട്ടിയ്ക്ക് നന്ദി പറഞ്ഞത്. ‘പ്രിയ സഹോദരൻ മമ്മൂക്ക, ഞാൻ വളരെയധികം വിലമതിക്കുന്ന നിങ്ങളുടെ ആശംസകൾക്ക് നന്ദി. സർവ്വശക്തൻ മമ്മൂക്കയ്ക്കും കുടുംബത്തിനും നല്ല ആരോഗ്യവും ദീർഘായുസും നൽകട്ടേയെന്ന് പ്രാർഥിക്കുന്നു’– യൂസഫലി മമ്മൂട്ടിയുടെ പോസ്റ്റിനു താഴെ കുറിച്ചു.
‘പ്രിയ സഹോദരൻ മോഹൻലാൽ, ഞാൻ വളരെയധികം വിലമതിക്കുന്ന നിങ്ങളുടെ ആശംസകൾക്ക് നന്ദി. സർവ്വശക്തൻ മോഹൻലാലിനും കുടുംബത്തിനും നല്ല ആരോഗ്യവും ദീർഘായുസും നൽകട്ടെ എന്ന് പ്രാർഥിക്കുന്നു’–യൂസഫലി മോഹൻലാലിന്റെ പോസ്റ്റിനു താഴെ കുറിച്ചു.
യൂസഫലിയുടെ 67–ാം ജന്മദിനമാണ് ഇന്ന്. മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും പോസ്റ്റിനു താഴെ നിരവധിയാളുകൾ യൂസഫലിയ്ക്ക് പിറന്നാൾ ആശംസകൾ നേരുന്നുണ്ട്.
English Summary: Mohanlal and Mammootty wish Yousafali on his birthday