ഹയാ കാർഡുണ്ടോ? മ്യൂസിയങ്ങളിൽ പ്രവേശനം സൗജന്യം
ദോഹ∙ ലോകകപ്പ് കാണാനെത്തിയ, ഹയാ കാർഡ് ഉടമകളായവർക്ക് രാജ്യത്തെ മ്യൂസിയങ്ങളിൽ സൗജന്യമായി പ്രവേശിക്കാം......

ദോഹ∙ ലോകകപ്പ് കാണാനെത്തിയ, ഹയാ കാർഡ് ഉടമകളായവർക്ക് രാജ്യത്തെ മ്യൂസിയങ്ങളിൽ സൗജന്യമായി പ്രവേശിക്കാം. മ്യൂസിയങ്ങളുടെ പ്രവർത്തന സമയം നീട്ടിയിട്ടുമുണ്ട്. ഖത്തർ ദേശീയ മ്യൂസിയം, മ്യൂസിയം ഓഫ് ഇസ്‌ലാമിക് ആർട് എന്നിവ ഒഴികെയുള്ള എല്ലാ മ്യൂസിയങ്ങളിലും ലോകകപ്പ് അവസാനിക്കുന്നതു വരെ ഈ സൗകര്യമുണ്ട്.
3-2-1 ഖത്തർ ഒളിപിംക് ആൻഡ് സ്‌പോർട്‌സ് മ്യൂസിയം, അൽമതാഫ്-അറബ് മ്യൂസിയം ഓഫ് മോഡേൺ ആർട്, ഖത്തർ മ്യൂസിയം ഗാലറി-അൽ റിവാഖ് എന്നിവിടങ്ങളിൽ പ്രവേശനം സൗജന്യമാണ്. അൽ സുബാറ, ഡാഡു ഗാർഡൻസ്, ആർട് മിൽ മ്യൂസിയം എന്നിവ ഒഴികെയുള്ള മ്യൂസിയങ്ങളുടെ പ്രവർത്തന സമയം ഇന്നു മുതൽ രാത്രി 10 വരെ ആയിരിക്കും.