അബുദാബി∙ ബഹിരാകാശ രംഗത്ത് ഇന്ത്യ–യുഎഇ സഹകരണം ശക്തമാക്കുമെന്ന് ശാസ്ത്ര, സാങ്കേതിക സഹ മന്ത്രി ഡോ. ജിതേന്ദ്ര സിങ് പറഞ്ഞു. ഇന്നലെ സമാപിച്ച അബുദാബി സ്പേസ് ഡിബേറ്റിലാണു മന്ത്രി ഇക്കാര്യം പറഞ്ഞത്. ബഹിരാകാശ വികസനം ഇരുരാജ്യങ്ങളുടെയും മുൻഗണനാ വിഷയങ്ങളിൽ ഒന്നാണെന്നും ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനു യുഎഇക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ ബഹിരാകാശ രംഗത്ത് ഇന്ത്യ–യുഎഇ സഹകരണം ശക്തമാക്കുമെന്ന് ശാസ്ത്ര, സാങ്കേതിക സഹ മന്ത്രി ഡോ. ജിതേന്ദ്ര സിങ് പറഞ്ഞു. 

ഇന്നലെ സമാപിച്ച അബുദാബി സ്പേസ് ഡിബേറ്റിലാണു മന്ത്രി ഇക്കാര്യം പറഞ്ഞത്. ബഹിരാകാശ വികസനം ഇരുരാജ്യങ്ങളുടെയും മുൻഗണനാ വിഷയങ്ങളിൽ ഒന്നാണെന്നും ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനു യുഎഇക്ക് ഇന്ത്യയുടെ പിന്തുണ ഉണ്ടാകുമെന്നും മന്ത്രി ഉറപ്പുനൽകി. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഇന്ത്യയുടെ വൈദഗ്ധ്യവും അതിവേഗം വളരുന്ന  യുഎഇയുടെ ബഹിരാകാശ മേഖലയ്ക്കും പ്രയോജനപ്പെടുത്താനാകും. ഈ രംഗത്തെ സഹകരണം ബഹിരാകാശ രംഗത്തെ ഭാവി രൂപപ്പെടുത്താൻ സഹായിക്കുമെന്നും പറഞ്ഞു.

ADVERTISEMENT

51–ാം ദേശീയ ദിനം ആഘോഷിക്കുന്ന യുഎഇക്ക് ഇന്ത്യയുടെ ആശംസ അറിയിക്കുകയും ചെയ്തു. സമ്മേളനത്തിന്റെ ഉദ്ഘാടന സെഷനിൽ പ്രസംഗിക്കാൻ അവസരം ലഭിച്ചത് ഇന്ത്യയ്ക്കു പുറമേ

ഇസ്രയേൽ പ്രസിഡന്റ് യിസാക് ഹെർസോഗിനുമാണ്.  ബഹിരാകാശ സഹകരണത്തിൽ ഇരുരാജ്യങ്ങൾക്കും യുഎഇ നൽകുന്ന പ്രാധാന്യമാണ് ഇതു വിളിച്ചറിയിച്ചത്.

ADVERTISEMENT

ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനവും (ഐഎസ്ആർഒ) യുഎഇ ബഹിരാകാശ ഏജൻസിയും (യുഎഇഎസ്എ) 2017ൽ സഹകരണ കരാറിൽ ഒപ്പുവച്ചിരുന്നു. ബഹിരാകാശത്തെ പാരിസ്ഥിതിക വിവരങ്ങൾ ശേഖരിക്കുന്നതിനായി രൂപകൽപന ചെയ്ത യുഎഇയുടെ ആദ്യത്തെ നാനോ ഉപഗ്രഹം (നായിഫ്-1) ശ്രീഹരിക്കോട്ടയിൽ നിന്നാണ് വിക്ഷേപിച്ചത്. അതിനുശേഷം ഈ രംഗത്ത് ഇരുരാജ്യങ്ങളുടെയും സഹകരണം ശക്തിപ്പെട്ടുവരികയാണെന്ന് മന്ത്രി പറഞ്ഞു. ചൊവ്വാ ദൗത്യം (ഹോപ് പ്രോബ്) വിജയകരമായി പൂർത്തിയാക്കിയ യുഎഇ ചാന്ദ്രദൗത്യത്തിലേക്കു കുതിക്കുകയാണ്.

 2023ൽ രണ്ടാമത്തെ ബഹിരാകാശ ശാസ്ത്രജ്ഞനെ അയച്ച് 6 മാസം രാജ്യാന്തര സ്പേസ് സ്റ്റേഷനിൽ താമസിപ്പിച്ച് ചരിത്രം കുറിക്കാനൊരുങ്ങുകയാണു യുഎഇ. 

ADVERTISEMENT

പ്രധാനമന്ത്രിയുടെ കത്ത് കൈമാറി

ഇന്ത്യയും യുഎഇയും തമ്മിലുള്ള തന്ത്രപ്രധാന സഹകരണം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നത് സംബന്ധിച്ച് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കത്ത് മന്ത്രി ഡോ. ജിതേന്ദ്ര സിങ് കൈമാറി. പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷ് ആണ് കത്ത് സ്വീകരിച്ചത്.

English Summary : India to strengthen bilateral space cooperation with UAE