കലാശക്കളി കാണാൻ ഫാൻ സോണുകളിൽ പതിനായിരങ്ങൾ കൂട്ടത്തോടെ
അബുദാബി∙ ലോക കപ്പ് ഫുട്ബോൾ ഫൈനൽ കാണാൻ യുഎഇയിലെ ഫാൻ സോണുകളിലേക്ക് ഒഴുകിയെത്തിയത് പതിനായിരങ്ങൾ. അബുദാബി ഹുദൈരിയാത്ത് ബീച്ച്, യാസ് ഐലൻഡ്, ദുബായ് മീഡിയാ സിറ്റി, എക്സ്പൊ സിറ്റി തുടങ്ങി ഫാൻസോണുകളിലെല്ലാം വൻ ജനാവലി എത്തിയിരുന്നു. യുഎഇ സമയം 7ന് ആരംഭിക്കുന്ന കളി കാണാൻ വൈകിട്ട് അഞ്ചോടെ തന്നെ ജനങ്ങൾ ബീച്ചിൽ

അബുദാബി∙ ലോക കപ്പ് ഫുട്ബോൾ ഫൈനൽ കാണാൻ യുഎഇയിലെ ഫാൻ സോണുകളിലേക്ക് ഒഴുകിയെത്തിയത് പതിനായിരങ്ങൾ. അബുദാബി ഹുദൈരിയാത്ത് ബീച്ച്, യാസ് ഐലൻഡ്, ദുബായ് മീഡിയാ സിറ്റി, എക്സ്പൊ സിറ്റി തുടങ്ങി ഫാൻസോണുകളിലെല്ലാം വൻ ജനാവലി എത്തിയിരുന്നു. യുഎഇ സമയം 7ന് ആരംഭിക്കുന്ന കളി കാണാൻ വൈകിട്ട് അഞ്ചോടെ തന്നെ ജനങ്ങൾ ബീച്ചിൽ നിറഞ്ഞു. വിശാലമായ കടൽതീരവും പാർക്കിങും നിറഞ്ഞതോടെ പിന്നീടെത്തിയ ജനങ്ങളെ തിരിച്ചുവിടുകയായിരുന്നു സുരക്ഷാ ഉദ്യോഗ്സഥർ. ദൂരെ ദിക്കുകളിൽ പാർക്ക് ചെയ്ത് അര മണിക്കൂറിലേറെ നടന്നാണ് പലരും കളി കാണാനെത്തിയത്. ഇഷ്ട ടീമിന്റെ ജഴ്സി അണിഞ്ഞാണ് കളി കാണാനെത്തിയത്.
ഫാൻ സോണുകൾക്കു പുറമെ ഷോപ്പിങ് മാൾ, ചെറുതും വലുതുമായ ഹോട്ടൽ, റസ്റ്ററന്റ് തുടങ്ങിയ ഇടങ്ങളിലെല്ലാം നൂറുകണക്കിന് ആരാധകർ എത്തിയിരുന്നു. ചില റസ്റ്ററന്റുകൾ കളി കാണുന്നതിന് 5 ദിർഹം ഈടാക്കിയിരുന്നു.
English Summary : Thousands gathered in Dubai World Cup fan zones to watch finals