മലയാളി വ്യവസായി അബ്ദുൽ ലത്തീഫ് ഉമർ ജുബൈലിൽ അന്തരിച്ചു
ജുബൈൽ ∙ ഇറാം ഐടിഎൽ കമ്പനി സിഎംഡിയും പ്രവാസ ഭാരതി സമ്മാൻ ജേതാവുമായ ഡോ. സിദ്ദീഖ് അഹമ്മദിന്റെ സഹോദരി ഭർത്താവും ജുബൈൽ റംസ് അവൽ യുണൈറ്റഡ് കോൺട്രാക്ടിങ് കമ്പനി എംഡിയുമായ പാലക്കാട് പള്ളിപ്പുറം പിരായിരി ഉമ്മർ ഹാജി വില്ലയിൽ അബ്ദുൽ ലത്തീഫ് ഉമർ (57) ഹൃദയാഘാതത്തെ തുടർന്ന് ജുബൈലിൽ അന്തരിച്ചു. പത്തു ദിവസം മുൻപ്

ജുബൈൽ ∙ ഇറാം ഐടിഎൽ കമ്പനി സിഎംഡിയും പ്രവാസ ഭാരതി സമ്മാൻ ജേതാവുമായ ഡോ. സിദ്ദീഖ് അഹമ്മദിന്റെ സഹോദരി ഭർത്താവും ജുബൈൽ റംസ് അവൽ യുണൈറ്റഡ് കോൺട്രാക്ടിങ് കമ്പനി എംഡിയുമായ പാലക്കാട് പള്ളിപ്പുറം പിരായിരി ഉമ്മർ ഹാജി വില്ലയിൽ അബ്ദുൽ ലത്തീഫ് ഉമർ (57) ഹൃദയാഘാതത്തെ തുടർന്ന് ജുബൈലിൽ അന്തരിച്ചു. പത്തു ദിവസം മുൻപ് നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പരിശോധനയിൽ ബ്ലോക്ക് കണ്ടെത്തുകയും ചെയ്തിരുന്നു.
തുടർന്ന് ചികിത്സക്ക് വിധേയനാക്കി. ആരോഗ്യ സ്ഥിതിയിൽ കാര്യമായ പുരോഗതി ഉണ്ടായിരുന്നെങ്കിലും കഴിഞ്ഞ ദിവസം നില പെട്ടെന്ന് വഷളായി. ശ്വാസകോശത്തിൽ അണുബാധ ഉണ്ടായതാണ് ആരോഗ്യനിലയിൽ പൊടുന്നനെ വ്യതിയാനം ഉണ്ടാവാൻ കാരണമെന്ന് ബന്ധുക്കൾ പറഞ്ഞു. അബ്ദുൽ ലത്തീഫ് കഴിഞ്ഞ ഇരുപത് വർഷമായി ജുബൈലിൽ ബിസിനസ് നടത്തി വരുകയായിരുന്നു. സഹൃദയനും സൗമ്യനുമായ അദ്ദേഹത്തിന് വലിയ സുഹൃദ് വലയമുണ്ട്.
മാതാവ്: ആസിയ. ഭാര്യ: പാലക്കാട് മങ്കര കെവിഎം മൻസിലിൽ റഷീദ. മക്കൾ: ജനൂസ് (ബിസിനസ് ജുബൈൽ), ജസ്‌ന (ദുബായ്), ജമീഷ് (ജുബൈൽ). മരുമക്കൾ: വസീം (ദുബായ്), ഫാത്തിമ (ജുബൈൽ). സഹോദരങ്ങൾ: യൂസുഫ് (ജുബൈൽ), ഫസലുൽ റഹ്മാൻ, (റഷീദ്), ഷാഹിന, സീനത്ത് ഫൗസിയ.
ജുബൈൽ മുവാസത്ത് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള നടപടികൾ തടുങ്ങി. അടുത്ത ദിവസം തന്നെ മയ്യത്ത് നാട്ടിലെത്തിക്കാൻ കഴിയുെമന്ന് ഡോ. സിദ്ദീഖ് അഹമ്മദ് പറഞ്ഞു.