ഡോളറും തലകുനിക്കും, കരുത്തായി കുവൈത്ത് ദിനാർ; പണമൊഴുക്കുന്നതിൽ മുന്നിൽ ഇന്ത്യ
ഡോളറും പൗണ്ടും വരെ തലതാഴ്ത്തി നിൽക്കും. അത്ര കരുത്താണ് കുവൈത്തിന്റെ കറൻസിയായ കുവൈത്ത് ദിനാറിന്. ഡോളറിനേക്കാൾ മൂന്നിരട്ടി മൂല്യം. 270 രൂപയ്ക്കു മുകളിലാണ് ഡിസംബർ 28ലെ കണക്കനുസരിച്ച് കുവൈത്ത് ദിനാറിന് വില. അടിക്കടി അതു കൂടുകയും ചെയ്യുന്നു. മൂല്യത്തിൽ റെക്കോർഡുകൾ ഭേദിച്ച് കുതിപ്പിനൊരുങ്ങുമ്പോൾ ലോകത്തിലെ ഏറ്റവും മൂല്യമേറിയ കറൻസി എന്ന കിരീടവും കുവൈത്ത് ദിനാറിനുണ്ട്. 1961ലാണ് കുവൈത്ത് ദിനാർ ആരംഭിച്ചത്. 1990ൽ കുവൈത്തിലേക്ക് ഇറാഖ് കടന്നുകയറിയപ്പോൾ ആ കറൻസി അകാല ചരമമടയുകയും ചെയ്തു. പക്ഷേ, സദ്ദാം ഹുസൈന്റെ ഇറാഖിന്റെ കരുത്തിനെ തോൽപിച്ച്, കുവൈത്ത് തിരിച്ചു വന്നതിനൊപ്പം ദിനാറും ശക്തമായി തിരിച്ചുവന്നു. കേരളത്തിന്റെ പകുതിയോളം മാത്രം വിസ്തീർണമുള്ള രാജ്യമാണ് കുവൈത്ത്. 44 ലക്ഷത്തിൽ താഴെ മാത്രമാണു ജനസംഖ്യ. അതിൽതന്നെ മൂന്നിലൊന്നു മാത്രമാണ് തദ്ദേശീയർ. ബാക്കിയെല്ലാം പ്രവാസികൾ. വലിയൊരു ശതമാനം ഇന്ത്യക്കാർ. പക്ഷേ, കുവൈത്തും കുവൈത്ത് ദിനാറും അതിശക്തമാണ്. കോവിഡിനു ശേഷം എണ്ണവില കുതിച്ചതോടെ അതിന്റെ ശക്തി വർധിക്കുകയും ചെയ്തു. അടുത്തകാലത്തു ഡോളർ ശക്തിയാർജിച്ച് ലോകത്തിലെ മിക്ക കറൻസികളുടെയും വിലയിടിഞ്ഞപ്പോഴും കുലുങ്ങാതെ പിടിച്ചുനിന്നതും കുവൈത്ത് ദിനാറാണ്. 2 വർഷത്തിനിടെ ഡോളറുമായുള്ള വിനിമയത്തിൽ ജപ്പാന്റെ കറൻസിയായ യെൻ 20 ശതമാനത്തിലേറെ താഴെപ്പോയി. ഇന്ത്യൻ രൂപയ്ക്കും തിരിച്ചടി നേരിട്ടു. എന്നാൽ കുവൈത്ത് ദിനാർ അരശതമാനത്തിൽ താഴെ മാത്രമാണ് തിരിച്ചടി നേരിട്ടത്. അതിനവരെ പ്രാപ്തരാക്കിയതെന്താണ്? വിശദമായി പരിശോധിക്കാം.

ഡോളറും പൗണ്ടും വരെ തലതാഴ്ത്തി നിൽക്കും. അത്ര കരുത്താണ് കുവൈത്തിന്റെ കറൻസിയായ കുവൈത്ത് ദിനാറിന്. ഡോളറിനേക്കാൾ മൂന്നിരട്ടി മൂല്യം. 270 രൂപയ്ക്കു മുകളിലാണ് ഡിസംബർ 28ലെ കണക്കനുസരിച്ച് കുവൈത്ത് ദിനാറിന് വില. അടിക്കടി അതു കൂടുകയും ചെയ്യുന്നു. മൂല്യത്തിൽ റെക്കോർഡുകൾ ഭേദിച്ച് കുതിപ്പിനൊരുങ്ങുമ്പോൾ ലോകത്തിലെ ഏറ്റവും മൂല്യമേറിയ കറൻസി എന്ന കിരീടവും കുവൈത്ത് ദിനാറിനുണ്ട്. 1961ലാണ് കുവൈത്ത് ദിനാർ ആരംഭിച്ചത്. 1990ൽ കുവൈത്തിലേക്ക് ഇറാഖ് കടന്നുകയറിയപ്പോൾ ആ കറൻസി അകാല ചരമമടയുകയും ചെയ്തു. പക്ഷേ, സദ്ദാം ഹുസൈന്റെ ഇറാഖിന്റെ കരുത്തിനെ തോൽപിച്ച്, കുവൈത്ത് തിരിച്ചു വന്നതിനൊപ്പം ദിനാറും ശക്തമായി തിരിച്ചുവന്നു.
കേരളത്തിന്റെ പകുതിയോളം മാത്രം വിസ്തീർണമുള്ള രാജ്യമാണ് കുവൈത്ത്. 44 ലക്ഷത്തിൽ താഴെ മാത്രമാണു ജനസംഖ്യ. അതിൽതന്നെ മൂന്നിലൊന്നു മാത്രമാണ് തദ്ദേശീയർ. ബാക്കിയെല്ലാം പ്രവാസികൾ. വലിയൊരു ശതമാനം ഇന്ത്യക്കാർ. പക്ഷേ, കുവൈത്തും കുവൈത്ത് ദിനാറും അതിശക്തമാണ്. കോവിഡിനു ശേഷം എണ്ണവില കുതിച്ചതോടെ അതിന്റെ ശക്തി വർധിക്കുകയും ചെയ്തു. അടുത്തകാലത്തു ഡോളർ ശക്തിയാർജിച്ച് ലോകത്തിലെ മിക്ക കറൻസികളുടെയും വിലയിടിഞ്ഞപ്പോഴും കുലുങ്ങാതെ പിടിച്ചുനിന്നതും കുവൈത്ത് ദിനാറാണ്. 2 വർഷത്തിനിടെ ഡോളറുമായുള്ള വിനിമയത്തിൽ ജപ്പാന്റെ കറൻസിയായ യെൻ 20 ശതമാനത്തിലേറെ താഴെപ്പോയി. ഇന്ത്യൻ രൂപയ്ക്കും തിരിച്ചടി നേരിട്ടു. എന്നാൽ കുവൈത്ത് ദിനാർ അരശതമാനത്തിൽ താഴെ മാത്രമാണ് തിരിച്ചടി നേരിട്ടത്. അതിനവരെ പ്രാപ്തരാക്കിയതെന്താണ്? വിശദമായി പരിശോധിക്കാം.
∙ ഭാഗ്യമായി എണ്ണ
ലോകത്തെ എണ്ണസമ്പത്തിന്റെ ആറു ശതമാനം കുവൈത്തിലാണ്. ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ എണ്ണ സമ്പത്തുള്ള 10 രാജ്യങ്ങളിലൊന്ന്. എണ്ണസമ്പത്തേറിയ ഗൾഫ് രാജ്യങ്ങളിൽ സൗദി അറേബ്യ മാത്രമാണ് ഇക്കാര്യത്തിൽ കുവൈത്തിന് മുൻപിലുള്ളത്. ലോകകപ്പ് മത്സരം വിജയകരമായി നടത്തി ശക്തി തെളിയിച്ച ഖത്തറും യുഎഇയുമെല്ലാം പിന്നിലാണ്. എണ്ണ കയറ്റുമതിയിൽ ആറാം സ്ഥാനവും കുവൈത്തിനുണ്ട്. ഒരു ഭാഗ്യം പോലെ ലഭിച്ച ഈ എണ്ണയാണ് കുവൈത്തിന്റെ ശക്തി. ഒരു പക്ഷേ, ഏക ശക്തി. എണ്ണ വിലയിടിവിന്റെ കാലത്ത് മറ്റു ഗൾഫ് രാജ്യങ്ങളെല്ലാം എണ്ണയിതര വരുമാനത്തിനായി വൈവിധ്യവൽക്കരണം തുടങ്ങിയെങ്കിലും കുവൈത്ത് ആ വഴി അധികമൊന്നും ചിന്തിച്ചില്ല. കുവൈത്തിന്റെ കയറ്റുമതി വരുമാനത്തിന്റെ 95 ശതമാനവും എണ്ണയിൽനിന്നാണ്.
സൗദി അറേബ്യ പോലും ടൂറിസം പോലുള്ളവയിൽനിന്നു വരുമാനം വർധിപ്പിക്കാനും പ്രവാസികൾക്ക് ലെവി ചുമത്താനും ടാക്സ് ചുമത്താനും ആരംഭിച്ചെങ്കിലും കുവൈത്ത് അതിനൊന്നും മെനക്കെടില്ല. പരമ്പരാഗത മാർഗങ്ങളിൽനിന്ന് അധികമൊന്നും വ്യതിചലിക്കാതെ അവർ അലസരായി. പക്ഷേ, ഭാഗ്യം അവർക്കൊപ്പമായിരുന്നു. എണ്ണവില കുതിച്ചതോടെ കുവൈത്തിന്റെ സാമ്പത്തികശേഷി വീണ്ടുമുയർന്നു. കഴിഞ്ഞ കുറേ വർഷമായി കമ്മി ബജറ്റ് അവതരിപ്പിച്ചിരുന്ന കുവൈത്ത് ഈ വർഷം വീണ്ടും മിച്ച ബജറ്റ് അവതരിപ്പിച്ചു. ആളോഹരി വരുമാനത്തിൽ ലോകത്തിൽ മുന്നിലുള്ള രാജ്യങ്ങളിലൊന്നുമാണ് കുവൈത്ത്.
∙ ഭാവിക്കായി കരുതൽ
എന്നാൽ എണ്ണ മാത്രമല്ല കുവൈത്ത് ദിനാറിന് ശക്തമാക്കുന്ന ഘടകം. രാജ്യത്തിനകത്തു വരുമാനത്തിന്റെ വൈവിധ്യവൽക്കരണം കുറവാണെങ്കിലും കുവൈത്ത് കൈവിട്ട കളി കളിക്കുകയല്ല. ഭാവിക്കായി വലിയ മുന്നൊരുക്കത്തോടെ നിക്ഷേപം നടത്തുന്നുണ്ട് ഈ രാജ്യം. എണ്ണസമ്പത്ത് ദൈവാനുഗ്രഹമായി കരുതുന്ന കുവൈത്തി സമൂഹം അതിൽനിന്നുള്ള വരുമാനം ഭാവി തലമുറയ്ക്കായി മാറ്റി വയ്ക്കണമെന്ന കാഴ്ചപ്പാടോടെയാണു നിക്ഷേപം നടത്തുന്നത്. ഭാവി തലമുറയ്ക്കായി ഒന്നും കരുതിവയ്ക്കാതെ തുലച്ചു കളഞ്ഞവരാകാതിരിക്കാൻ അവർ ദീർഘവീക്ഷണത്തോടെ പ്രവർത്തിച്ചു. ഇതും കുവൈത്തി ദിനാറിനു ശക്തി പകർന്നു.
വാർഷിക വരുമാനത്തിന്റെ 10 ശതമാനമാണ് ഭാവി തലമുറയ്ക്കു വേണ്ടി എന്ന കാഴ്ചപ്പാടോടെ കരുതൽ നിധിയിൽ നിക്ഷേപിക്കുന്നത്. നിലവിൽ 738 ബില്യൻ ഡോളറാണ് (1 ബില്യൻ=100 കോടി) കരുതൽ നിധിയിലെ നിക്ഷേപം. ഏകദേസം 61 ലക്ഷം കോടി ഇന്ത്യൻ രൂപയ്ക്കു തുല്യം! അറബ് രാജ്യങ്ങളിൽ ഏറ്റവും വലുതാണിത്. ആഗോളതലത്തിൽ ഇക്കാര്യത്തിൽ മൂന്നാം സ്ഥാനവുമുണ്ട്. ലോകത്തെ ഏറ്റവും പഴക്കമേറിയ കരുതൽ നിധികളിലൊന്നാണ് കുവൈത്തിന്റേത്. ഫോബ്സ് മാസികയുടെ പട്ടികയിലെ വിവരം പ്രകാരം കുവൈത്ത് നിക്ഷേപ അതോറിറ്റിയുടെ മേൽനോട്ടത്തിലുള്ള കരുതൽ നിധിയിൽ പകുതിയും അമേരിക്കയിലാണ് നിക്ഷേപിച്ചിട്ടുള്ളത്. പൊതുവിൽ ഗൾഫ് രാജ്യങ്ങൾക്കെല്ലാം ഇത്തരം കരുതൽനിധികളുണ്ട്. ലോകത്തെ ഏറ്റവും വലിയ കരുതിൽ നിധികളും അറബ് രാജ്യങ്ങളുടേതാണ്. ഇത്തരം ഫണ്ടുകളുടെ മൂന്നിലൊന്നും അറബ് രാജ്യങ്ങളുടേതാണ് എന്നാണു കണക്ക്.
∙ പ്രവാസികൾക്ക് ബംബറാണോ?
ഡോളറിന് നൂറു രൂപയ്ക്കു താഴെ, കുവൈത്ത് ദിനാറിന് 250 രൂപയ്ക്കു മുകളിൽ. കുവൈത്തിൽ പോയാൽ കോളടിച്ചല്ലോ എന്നു പക്ഷേ ചിന്തിക്കേണ്ട. കറൻസിയുടെ മൂല്യത്തിനനുസരിച്ച് അവിടെ ശമ്പളം കുറവാണ്. ഇരുന്നൂറും മുന്നൂറും ദിനാർ മാത്രമാണ് പല ജോലിക്കും ശമ്പളം. പല ജോലിക്കും മറ്റു ഗൾഫ് രാജ്യങ്ങളെ അപേക്ഷിച്ച് ശമ്പളം കുറവ്. പക്ഷേ, നിലവിൽ ടാക്സോ ലെവികളോ ഇല്ല എന്നത് കുവൈത്തിനെ ആകർഷകമാക്കുന്ന ഘടകമാണ്. എണ്ണ വിലയിടിവിനു ശേഷമുണ്ടായ പ്രതിസന്ധിക്കാലത്ത് പ്രവാസികൾക്ക് പലതരത്തിലുള്ള ലെവികളാണു സൗദി അറേബ്യ ചുമത്തിത്തുടങ്ങിയത്. കുടുംബസമേതം താമസിക്കുന്നതിനും തൊഴിൽവീസക്കാരുമെല്ലാം ലെവി നൽകണം. കമ്പനികൾതന്നെ ഇതു നൽകുമെങ്കിലും ശമ്പള വർധനവടക്കമുള്ള കാര്യങ്ങളിൽ ലെവി വില്ലനായി. മറ്റു നികുതികളും സൗദി അറേബ്യയടക്കമുള്ള ഗൾഫ് രാജ്യങ്ങൾ ചുമത്തുന്നുണ്ട്. ഇത്തരം നികുതികളില്ലാത്തതു കുവൈത്തിനെ ജീവിതച്ചെലവ് കുറഞ്ഞ രാജ്യമാകുന്നു.
അതേസമയം, മറ്റു ഗൾഫ് രാജ്യങ്ങളെപ്പോലെ പ്രവാസികളെ കുറയ്ക്കാൻ കുവൈത്തും പലവിധ നടപടികൾക്കു തുടക്കമിട്ടിട്ടുണ്ട്. ബിരുദ യോഗ്യതയില്ലാത്ത 60 വയസ്സിനു മുകളിലുള്ള പ്രവാസികൾക്കു താമസാനുമതി നൽകുന്നത് 2021 ജനുവരി ഒന്നു മുതൽ നിർത്തി. നിലവിൽ ഈ വിഭാഗത്തിൽ കുവൈത്തിലുള്ളവരെല്ലാം താമസാനുമതി കാലാവധി കഴിയുന്നതോടെ രാജ്യം വിടേണ്ടിവരും. ബജറ്റ് കമ്മി വന്നതോടെ വിദേശികൾക്കുള്ള കുവൈത്ത് സർക്കാരിന്റെ സേവനങ്ങൾക്കുള്ള ഫീസ് വർധിപ്പിക്കാൻ നീക്കം നടന്നിരുന്നു. പൗരന്മാർക്കും വിദേശികൾക്കും സേവനത്തിനു വ്യത്യസ്ത നിരക്ക് ഈടാക്കാനായിരുന്നു ശ്രമം. മറ്റു ഗൾഫ് രാജ്യങ്ങളുടെ മാതൃകയിൽ വാറ്റ് നികുതി ഈടാക്കാനും ആലോചനയുണ്ടായിരുന്നു. അതേസമയം, കുവൈത്ത് കരുത്താർജിക്കുമ്പോൾ ഇന്ത്യയ്ക്കും സന്തോഷിക്കാവുന്നതാണ്. ആ രാജ്യത്തുനിന്ന് ഏറ്റവും കൂടുതൽ പണമൊഴുകുന്നത് ഇന്ത്യയിലേക്കാണ്. 2021ൽ വിദേശികളുടെ പണമിടപാടിന്റെ 29.5% ഇന്ത്യയിലേക്കായിരുന്നു എന്നാണ് കുവൈത്ത് സാമ്പത്തിക വിഭാഗത്തിന്റെ കണക്ക്.
English Summary: Why is Kuwaiti Dinar the Highest-valued Currency in the World?