ദോഹ തുറമുഖത്തെത്താം; പൊതു വാഹനങ്ങളിൽ
ദോഹ∙ പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നായി മാറുന്ന പഴയ ദോഹ തുറമുഖത്തേക്കും പരിസരങ്ങളിലേക്കും പൊതുഗതാഗത സൗകര്യങ്ങൾ ഏർപ്പെടുത്തുന്ന കാര്യം പരിഗണനയിൽ. ഖത്തർ ദേശീയ മ്യൂസിയം, മ്യൂസിയം ഓഫ് ഇസ്‌ലാമിക് ആർട്ട്, ഫ്ലാഗ് പ്ലാസ, ഗാലറികൾ, പാർക്കുകൾ എന്നിവിടങ്ങളിൽ കൂടി വ്യാപിപ്പിച്ചുള്ള പൊതുഗതാഗത സൗകര്യങ്ങൾ

ദോഹ∙ പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നായി മാറുന്ന പഴയ ദോഹ തുറമുഖത്തേക്കും പരിസരങ്ങളിലേക്കും പൊതുഗതാഗത സൗകര്യങ്ങൾ ഏർപ്പെടുത്തുന്ന കാര്യം പരിഗണനയിൽ.
ഖത്തർ ദേശീയ മ്യൂസിയം, മ്യൂസിയം ഓഫ് ഇസ്‌ലാമിക് ആർട്ട്, ഫ്ലാഗ് പ്ലാസ, ഗാലറികൾ, പാർക്കുകൾ എന്നിവിടങ്ങളിൽ കൂടി വ്യാപിപ്പിച്ചുള്ള പൊതുഗതാഗത സൗകര്യങ്ങൾ ഏർപ്പെടുത്തുന്നത് ബന്ധപ്പെട്ട അതോറിറ്റികളുമായി ചർച്ചയിലാണെന്ന് ദോഹ തുറമുഖം എക്‌സിക്യൂട്ടീവ് ഡയറക്ടർ എൻജിനീയർ മുഹമ്മദ് അബ്ദുല്ല അൽ മുല്ല പറഞ്ഞു.
കഴിഞ്ഞ വർഷം ലോകകപ്പിനിടെ തുറമുഖത്തേക്കും പരിസര പ്രദേശങ്ങളിലേക്കും സൂഖ് വാഖിഫ്, ദോഹ കോർണിഷ്, ഫ്ലാഗ് പ്ലാസ, ബോക്‌സ് പാർക്ക്, ക്രൂസ് ടെർമിനൽ എന്നിവിടങ്ങളിലൂടെ സൗജന്യ ഷട്ടിൽ ബസുകൾ സർവീസ് നടത്തിയിരുന്നു. കണ്ടെയ്‌നർ കൊണ്ടുള്ള ബോക്‌സ് പാർക്ക്, വാണിജ്യ-സാംസ്‌കാരിക പൈതൃകം നിറഞ്ഞ മിന ഡിസ്ട്രിക്ട്, കാൽനട-ജോഗിങ് ട്രാക്കുകൾ, ഗ്രീൻ പാർക്ക്, യാട്ടുകൾക്കുള്ള ബെർത്തുകൾ, ഫിഷ് മാർക്കറ്റ്, ഗ്രാൻഡ് ടെർമിനൽ തുടങ്ങി കാണാൻ ഒട്ടേറെ കാഴ്ചകളുണ്ട് തുറമുഖത്ത്.