യുഎഇയിൽ ഇനി അനിശ്ചിതകാല കരാർ ഇല്ല; തൊഴിൽ കരാറുകൾക്ക് കാലപരിധി
അബുദാബി∙ യുഎഇയിൽ കാലപരിധി നിശ്ചയിച്ചുള്ള (ലിമിറ്റഡ് കോൺട്രാക്ട്) തൊഴിൽ കരാറിലേക്കു മാറാനുള്ള സമയപരിധി ഫെബ്രുവരി ഒന്നിന് അവസാനിക്കും......
അബുദാബി∙ യുഎഇയിൽ കാലപരിധി നിശ്ചയിച്ചുള്ള (ലിമിറ്റഡ് കോൺട്രാക്ട്) തൊഴിൽ കരാറിലേക്കു മാറാനുള്ള സമയപരിധി ഫെബ്രുവരി ഒന്നിന് അവസാനിക്കും......
അബുദാബി∙ യുഎഇയിൽ കാലപരിധി നിശ്ചയിച്ചുള്ള (ലിമിറ്റഡ് കോൺട്രാക്ട്) തൊഴിൽ കരാറിലേക്കു മാറാനുള്ള സമയപരിധി ഫെബ്രുവരി ഒന്നിന് അവസാനിക്കും......
അബുദാബി∙ യുഎഇയിൽ കാലപരിധി നിശ്ചയിച്ചുള്ള (ലിമിറ്റഡ് കോൺട്രാക്ട്) തൊഴിൽ കരാറിലേക്കു മാറാനുള്ള സമയപരിധി ഫെബ്രുവരി ഒന്നിന് അവസാനിക്കും. ഇതിനു മുൻപ് എല്ലാ കമ്പനികളും ലിമിറ്റഡ് കോൺട്രാക്ടിലേക്കു മാറ്റണമെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു. പുതിയ തൊഴിൽ നിയമം അനുസരിച്ച് അനിശ്ചിതകാല കരാർ (അൺലിമിറ്റഡ് കോൺട്രാക്ട്) ഇല്ലാതായ പശ്ചാത്തലത്തിലാണ് തീരുമാനം.
Read also : ഹറമൈൻ എക്സ്പ്രസ് അനായാസം കുതിക്കും; വനിതാ കരങ്ങളിലൂടെ
നിയമലംഘകർക്ക് കനത്ത പിഴ ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. തൊഴിൽ വിപണിയിൽ സുതാര്യത ഉറപ്പാക്കുന്നതിനാണ് ഭേദഗതി. മാറ്റം ദൈനംദിന ജോലിയെ ബാധിക്കില്ലെങ്കിലും തൊഴിലാളികൾക്കും തൊഴിലുടമക്കും ഗുണകരമാണെന്ന് അൽകബ്ബാൻ അഡ്വക്കേറ്റ്സിലെ സീനിയർ ലീഗൽ കൺസൽറ്റന്റ് അഡ്വ. ഷംസുദ്ദീൻ കരുനാഗപ്പിള്ളി പറഞ്ഞു.
ലിമിറ്റഡ് കോൺട്രാക്ട്
ജോലി തുടങ്ങുന്നതും അവസാനിക്കുന്നതും രേഖപ്പെടുത്തി തയാറാക്കുന്നതാണ് ലിമിറ്റഡ് കോൺട്രാക്റ്റ്. കാലാവധിക്കു മുൻപ് കരാർ അവസാനിപ്പിക്കുകയാണെങ്കിൽ ഒരു മാസത്തെ നോട്ടിസ് എതിർകക്ഷിക്ക് നൽകണം. നിയമം ലംഘിക്കുന്ന വ്യക്തി എതിർ കക്ഷിക്ക് നഷ്ടപരിഹാരവും നൽകണം. തൊഴിലാളിയാണ് നിയമം ലംഘിക്കുന്നതെങ്കിൽ വീസയ്ക്കു ചെലവായ തുകയാണ് നൽകേണ്ടത്.
അൺലിമിറ്റഡ് കോൺട്രാക്ട്
അൺലിമിറ്റഡ് കരാറിൽ തുടങ്ങുന്ന തീയതി മാത്രമേ കാണൂ. ഈ വിഭാഗത്തിൽ 3 വർഷത്തിൽ താഴെയാണ് സേവനമെങ്കിൽ വർഷത്തിൽ 7 ദിവസവും 3–5 വർഷത്തിനിടയിൽ 14 ദിവസവും 5 വർഷം പൂർത്തിയായാൽ 21 ദിവസവും എന്ന ക്രമത്തിലാണ് േസവനാന്തര ആനുകൂല്യം നൽകുന്നത്.
തൊഴിലാളിയുടെ നേട്ടം
ലിമിറ്റഡ് കോൺട്രാക്ടിൽ 5 വർഷത്തിനു താഴെ ജോലി ചെയ്തയാൾക്ക് വർഷത്തിൽ 21 ദിവസത്തെ വേതനം കണക്കാക്കി സേവനാന്തര ആനുകൂല്യം ലഭിക്കും. 5 വർഷത്തിനു മുകളിലാണെങ്കിൽ വർഷത്തിൽ 30 ദിവസം എന്ന തോതിലാണ് ആനുകൂല്യം. ഫുൾടൈം, പാർട്ട് ടൈം, മണിക്കൂർ അടിസ്ഥാനമാക്കി വരെ തൊഴിൽ കരാർ ഉണ്ടാക്കാം. കരാർ കാലാവധിക്ക്ശേഷം തൊഴിലാളിക്ക് ആവശ്യമെങ്കിൽ തുടരാം. ഇല്ലെങ്കിൽ കൂടുതൽ മെച്ചപ്പെട്ട വേതനവും സൗകര്യവുമുള്ള മറ്റൊരു ജോലി കണ്ടെത്താം. ഇതിനു നിലവിലെ സ്പോൺസറുടെ അനുമതി ആവശ്യമില്ല.
മറ്റു വീസക്കാർക്കും ജോലി ചെയ്യാം
സാധാരണ തൊഴിലാളികൾക്കു പുറമേ ഗോൾഡൻ വീസ, ഗ്രീൻ റസിഡൻസി വീസ, റിമോട്ട് വർക്ക് വീസ, ഫ്രീലാൻസർ വീസ തുടങ്ങി സ്വന്തം സ്പോൺസർഷിപ്പിൽ ഉള്ള വീസക്കാർക്ക് മറ്റു കമ്പനികളുമായി ഹ്രസ്വകാല തൊഴിൽ കരാർ ഉണ്ടാക്കി ജോലി ചെയ്യാം. ഇത്തരക്കാർക്കും വിദഗ്ധ ജോലിക്കാർക്കും മണിക്കൂർ അടിസ്ഥാനത്തിൽ ലേബർ കോൺട്രാക്റ്റ് രൂപപ്പെടുത്താമെന്നതാണ് തൊഴിലാളികളുടെ നേട്ടം.
സ്പോൺസർക്കും ഗുണം
ജോലിയിൽ വേണ്ടത്ര നൈപുണ്യമില്ലാത്തവരെ ദീർഘകാലത്തേക്ക് എടുക്കുന്നതിനു പകരം ഹ്രസ്വകാല കരാറുണ്ടാക്കാം. ഈ കാലയളവിൽ മികവു പുലർത്താത്ത ജോലിക്കാരന്റെ കരാർ കാലാവധി പുതുക്കുന്നില്ലെന്ന് അറിയിച്ച് പുതിയ ആളെ എടുക്കാൻ അവസരം ലഭിക്കും.
ഇളവുള്ള വിഭാഗം
അബുദാബി ഗ്ലോബൽ മാർക്കറ്റ്, ദുബായ് ഇന്റർനാഷനൽ ഫിനാൻഷ്യൽ സെന്റർ എന്നീ ഫ്രീസോണുകളിൽ ഉള്ളവരും ഗാർഹിക തൊഴിലാളികളും ഈ നിയമത്തിന്റെ പരിധിയിൽ വരില്ല.
English Summary: Deadline nears for UAE employment contract changes.