സഞ്ചാരികളുടെ ഇഷ്ടയിടമായി അബുദാബി
അബുദാബി∙യുഎഇ തലസ്ഥാന നഗരിയായ അബുദാബിയിൽ എത്തിയ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ 24% വർധന........
അബുദാബി∙യുഎഇ തലസ്ഥാന നഗരിയായ അബുദാബിയിൽ എത്തിയ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ 24% വർധന........
അബുദാബി∙യുഎഇ തലസ്ഥാന നഗരിയായ അബുദാബിയിൽ എത്തിയ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ 24% വർധന........
അബുദാബി∙യുഎഇ തലസ്ഥാന നഗരിയായ അബുദാബിയിൽ എത്തിയ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ 24% വർധന. 2022ൽ എത്തിയ 41 ലക്ഷം പേരിൽ 10 ലക്ഷത്തിലേറെ പേരും ഇന്ത്യക്കാർ. ഹോട്ടൽ വരുമാനം 540 കോടി ദിർഹം. ശരാശരി ഹോട്ടൽ താമസ നിരക്ക് 70% ആയിരുന്നുവെന്ന് സാംസ്കാരിക, വിനോദസഞ്ചാര വിഭാഗം (ഡിസിടി) അറിയിച്ചു.
Also read: ഇത്തിഹാദ് റെയിൽ: ഏറ്റവും വലിയ പാലം യാഥാർഥ്യമായി
യുകെ, പാക്കിസ്ഥാൻ, സൗദി അറേബ്യ, ഈജിപ്ത് എന്നീ രാജ്യക്കാരാണ് യഥാക്രമം തൊട്ടടുത്ത സ്ഥാനങ്ങളിൽ. അബുദാബിയിൽനിന്ന് ഏറ്റവും കൂടുതൽ പേർ പോയത് ലണ്ടനിലേക്കാണ്. മുംബൈ, ഡൽഹി, കെയ്റോ, കൊച്ചി എന്നീ വിമാനത്താവളങ്ങളാണ് 2 മുതൽ 5 സ്ഥാനങ്ങളിലുള്ളത്.
സുരക്ഷിതം, മികച്ച അടിസ്ഥാന സൗകര്യം, ഇന്ത്യയുമായി ഏറ്റവും അടുത്തുള്ള സ്ഥലം, ബന്ധുക്കളുടെയും നാട്ടുകാരുടെയും സാന്നിധ്യം എന്നിവയെല്ലാമാണ് മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരെ ആകർഷിക്കാൻ കാരണം. യുഎഇയിൽ എവിടെ പോയാലും ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ നാട്ടുകാരുടെയോ സാന്നിധ്യം ഉണ്ടെന്നതും പ്രത്യേകതയാണ്.