ജോലിക്കിടെ പരുക്കേറ്റ തൊഴിലാളിക്ക് 55 ലക്ഷത്തിലധികം രൂപ നഷ്ടപരിഹാരം വിധിച്ച് അബുദാബി കോടതി
അബുദാബി ∙ജോലിക്കിടെ ഗുരുതരമായി പരുക്കേറ്റ തൊഴിലാളിക്ക് അബുദാബി കോടതി 250,000 (55 ലക്ഷത്തിലധികം രൂപ) ദിർഹം നഷ്ടപരിഹാരം വിധിച്ചു.....

അബുദാബി ∙ജോലിക്കിടെ ഗുരുതരമായി പരുക്കേറ്റ തൊഴിലാളിക്ക് അബുദാബി കോടതി 250,000 (55 ലക്ഷത്തിലധികം രൂപ) ദിർഹം നഷ്ടപരിഹാരം വിധിച്ചു. നന്നാക്കുകയായിരുന്ന പമ്പ് ദേഹത്ത് വീണ് തൊഴിലാളിയുടെ നട്ടെല്ലിനും വാരിയെല്ലിനും പൊട്ടലുണ്ടായി. 500,000 ദിർഹം നഷ്ടപരിഹാരം ആവശ്യപ്പെട്ട് കമ്പനി ഉടമയ്‌ക്കെതിരെ തൊഴിലാളി കേസ് ഫയൽ ചെയ്തിരുന്നു.
പ്രതിയുടെ ഉടമസ്ഥതയിലുള്ള വർക്ക്ഷോപ്പിൽ പമ്പ് അറ്റകുറ്റപ്പണി നടത്തുന്നതിനിടെയാണ് തന്റെ മേൽ പമ്പ് വീണതെന്ന് തൊഴിലാളി പറഞ്ഞു. കമ്പനിയുടെ അശ്രദ്ധയും തൊഴിലാളികളെ സംരക്ഷിക്കുന്നതിനുള്ള സുരക്ഷാ സംവിധാനങ്ങളുടെ അഭാവവുമാണ് അപകടത്തിന് കാരണമെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
അശ്രദ്ധയ്ക്കും സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിനും കമ്പനി ഉടമയെ അബുദാബി ക്രിമിനൽ കോടതി നേരത്തെ ശിക്ഷിച്ചിരുന്നു. ഉടമയ്ക്ക് 10,000 ദിർഹം പിഴ ചുമത്തുകയും തൊഴിലാളിക്ക് 60,000 ദിർഹം താൽക്കാലിക നഷ്ടപരിഹാരം നൽകുകയും ചെയ്തിരുന്നു. എന്നാൽ കമ്പനി ഉടമയ്‌ക്കെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് തൊഴിലാളി സിവിൽ കേസ് ഫയൽ ചെയ്യുകയായിരുന്നു.
English Summary : Abu Dhabi court awarded over 55 lakh rupees compensation to worker injured during work