ദുബായ്∙ പ്രവാസികൾക്കു തടസ്സങ്ങൾ ഇല്ലാതെ ഇന്ത്യയിൽ നിന്നു വീട്ടു ജോലിക്ക് ആളെ കൊണ്ടുവരാം, ഇന്ത്യയിലെയും യുഎഇയിലെയും നിയമങ്ങൾ പാലിക്കണമെന്നു മാത്രം.......

ദുബായ്∙ പ്രവാസികൾക്കു തടസ്സങ്ങൾ ഇല്ലാതെ ഇന്ത്യയിൽ നിന്നു വീട്ടു ജോലിക്ക് ആളെ കൊണ്ടുവരാം, ഇന്ത്യയിലെയും യുഎഇയിലെയും നിയമങ്ങൾ പാലിക്കണമെന്നു മാത്രം.......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ പ്രവാസികൾക്കു തടസ്സങ്ങൾ ഇല്ലാതെ ഇന്ത്യയിൽ നിന്നു വീട്ടു ജോലിക്ക് ആളെ കൊണ്ടുവരാം, ഇന്ത്യയിലെയും യുഎഇയിലെയും നിയമങ്ങൾ പാലിക്കണമെന്നു മാത്രം.......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ പ്രവാസികൾക്കു തടസ്സങ്ങൾ ഇല്ലാതെ ഇന്ത്യയിൽ നിന്നു വീട്ടു ജോലിക്ക് ആളെ കൊണ്ടുവരാം, ഇന്ത്യയിലെയും യുഎഇയിലെയും നിയമങ്ങൾ പാലിക്കണമെന്നു മാത്രം. കേന്ദ്ര സർക്കാരിന്റെ ഇ മൈഗ്രന്റ് പോർട്ടലിൽ റജിസ്റ്റർ ചെയ്ത് പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്സ് അനുമതിയോടെ കൊണ്ടുവരുന്ന ജോലിക്കാരെ ഇന്ത്യൻ കോൺസുലേറ്റിൽ ഹാജരാക്കി നടപടികൾ ചട്ടപ്രകാരമാക്കാം.

Also read: യുകെ വീസ ഇനി 15 ദിവസത്തിനുള്ളിൽ

ADVERTISEMENT

നടപടികൾ പാലിക്കാതെ കൊണ്ടുവരുന്ന ജോലിക്കാർ പിന്നീട് സ്പോൺസർക്കു ബാധ്യതയാകുന്നത് ഒഴിവാക്കാൻ നടപടി ക്രമങ്ങൾ പാലിക്കുന്നതാണ് നല്ലത്. നടപടികൾ പാലിക്കാതെ കൊണ്ടുവരുന്നതു മനുഷ്യക്കടത്തിനു സമാനമായ കുറ്റമാകും എന്നതിനാൽ പ്രവാസികൾ യുഎഇയിലെ നിയമ നടപടികൾക്കു വിധേയരാകേണ്ടി വരും. വീട്ടു ജോലിക്ക് ഇന്ത്യയിൽ നിന്ന് ആളുകളെ കൊണ്ടു വരുന്നതിന്റെ നടപടി ക്രമങ്ങൾ ഇനി പറയുന്നു:

∙ കുടുംബമായി യുഎഇയിൽ താമസിക്കുന്നവർക്ക് ഇന്ത്യയിൽ നിന്നു ഗാർഹിക തൊഴിലാളികളെ കൊണ്ടുവരാം. ജോലിക്ക് കൊണ്ടുവരാൻ ഉദ്ദേശിക്കുന്നയാൾക്ക് ഇസിആർ പാസ്പോർട്ട് ഉണ്ടായിരിക്കണം. യുഎഇയിലെ ഗാർഹിക തൊഴിലാളി സംരക്ഷണ നിയമം ഇവർക്കു ബാധകമായിരിക്കും. ജോലിക്ക് എത്തുന്നയാൾക്ക് കൃത്യമായ തൊഴിൽ അന്തരീക്ഷം, കൃത്യമായ ശമ്പള വിതരണം, വൈദ്യ സഹായം, മാന്യമായ ഇടപെടൽ എന്നിവ ഉറപ്പാക്കണം. 

ADVERTISEMENT

∙ ആദ്യ നടപടിയായി ഇന്ത്യയിലെ ഇ മൈഗ്രന്റ് പോർട്ടലായ www.emigrate.gov.in എന്ന വെബ്സൈറ്റിൽ അപേക്ഷ സമർപ്പിക്കണം. ജോലിക്ക് എത്തിക്കുന്നയാളുമായി ബന്ധമൊന്നുമില്ലെന്ന സത്യവാങ്മൂലം യുഎഇയിലെ ഇന്ത്യൻ എംബസിയുടെ സേവനദാതാക്കളായ ഐവിഎസ് ഗ്ലോബൽ സർവീസിൽ സ്പോൺസർ നൽകണം. ഇക്കാര്യം ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തുകയും വേണം.

∙ ഈ നടപടികൾ പൂർത്തിയാക്കിയാൽ എംപ്ലോയിമെന്റ് വീസയ്ക്ക് അപേക്ഷിക്കാം. യുഎഇയുടെ ഹ്യുമൻ റിസോഴ്സ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം വഴിയാണ് അപേക്ഷ നൽകേണ്ടത്. ഇതിനായി അപേക്ഷകന്റെ പാസ്പോർട്ട് പകർപ്പ്, അസൽ എമിറേറ്റ്സ് ഐഡി, ജോലിക്കു കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന ആളിന്റെ പാസ്പോർട്ട് പകർപ്പ്, ഇയാളുടെ പാസ്പോർട്ട് സൈസ് ഫോട്ടോ, സ്പോൺസറുടെ ജീവിത പങ്കാളിയുടെ പാസ്പോർട്ട് പകർപ്പ്, എമിറേറ്റ്സ് ഐഡി, ഇന്ത്യയിലും യുഎഇയിലും സാക്ഷ്യപ്പെടുത്തിയ വിവാഹ സർട്ടിഫിക്കറ്റ്, വീടിന്റെ വാടക കരാർ, ഇജാരി, വീട് സ്വന്തമാണെങ്കിൽ ആധാരത്തിന്റെ പകർപ്പ്, ദീവയുടെ ബിൽ സ്റ്റേറ്റ്മെന്റ്, ബാങ്ക് സ്റ്റേറ്റ്മെന്റ്, എംപ്ലോയിമെന്റ് കരാറിന്റെ പകർപ്പ്, ശമ്പള സർട്ടിഫിക്കറ്റ് എന്നിവ നൽകണം. താമസിക്കുന്ന വീടിനു കുറഞ്ഞത് രണ്ടു മുറിയുണ്ടായിരിക്കണം.

ADVERTISEMENT

∙ മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ ഓഫർ ലെറ്ററും ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫേഴ്സിന്റെ എൻട്രി പെർമിറ്റും ലഭിച്ചാൽ, മേൽപ്പറഞ്ഞ രേഖകൾ ഇന്ത്യൻ എംബസിയുടെ ഐവിഎസ് സർവീസിൽ നൽകണം. തിരികെ ലഭിക്കുന്ന നിക്ഷേപത്തുക കെട്ടിവയ്ക്കുകയും വേണം. തൊഴിലാളിയുടെ എൻട്രി പെർമിറ്റ് ഐവിഎസ് സാക്ഷ്യപ്പെടുത്തിയാൽ ഇ മൈഗ്രന്റ് വഴി തൊഴിൽ കരാർ ലഭിക്കും. ഈ കരാർ നിർദിഷ്ട തൊഴിലാളിക്ക് നൽകണം. കരാറും സാക്ഷ്യപ്പെടുത്തിയ എൻട്രി പെർമിറ്റും പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്സിന് നൽകണം. എമിഗ്രേഷൻ അനുമതി ലഭിച്ചാൽ തൊഴിലാളിക്ക് യുഎഇയിലേക്ക് വരാം.

∙ തൊഴിലാളി യുഎഇയിൽ എത്തിക്കഴിഞ്ഞാൽ, സ്പോൺസർക്കൊപ്പം ഇന്ത്യൻ കോൺസുലേറ്റിൽ രണ്ടാഴ്ചയ്ക്കുള്ളിൽ ഹാജരാകണം.  ശേഷം യുഎഇയുടെ തൊഴിൽ കരാറിൽ ഒപ്പിവയ്ക്കണം. തുടർന്നു വൈദ്യ പരിശോധനയ്ക്കും ആരോഗ്യ ഇൻഷുറൻസിനും എമിറേറ്റ്സ് ഐഡി നടപടികൾക്കുമായി അപേക്ഷ നൽകണം. 

വിവരങ്ങൾക്ക്

കൂടുതൽ വിവരങ്ങൾ ഇന്ത്യൻ കോൺസുലേറ്റിലെ തൊഴിൽ വിഭാഗവുമായി ബന്ധപ്പെട്ടു വ്യക്തത വരുത്താം. പ്രവാസി ഭാരതീയ സഹായതാ കേന്ദ്രവുമായും ബന്ധപ്പെടാം. ടോൾ ഫ്രീ നമ്പർ 800-46342.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT