ദോഹ∙ വിമാന യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡിട്ട് ഖത്തർ. കഴിഞ്ഞ വർഷം ഹമദ് രാജ്യാന്തര വിമാനത്താവളത്തിലൂടെ കടന്നു പോയത് 3,57,34,243 യാത്രക്കാർ. 101.9 ശതമാനമാണ് വാർഷിക വർധന.....

ദോഹ∙ വിമാന യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡിട്ട് ഖത്തർ. കഴിഞ്ഞ വർഷം ഹമദ് രാജ്യാന്തര വിമാനത്താവളത്തിലൂടെ കടന്നു പോയത് 3,57,34,243 യാത്രക്കാർ. 101.9 ശതമാനമാണ് വാർഷിക വർധന.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ∙ വിമാന യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡിട്ട് ഖത്തർ. കഴിഞ്ഞ വർഷം ഹമദ് രാജ്യാന്തര വിമാനത്താവളത്തിലൂടെ കടന്നു പോയത് 3,57,34,243 യാത്രക്കാർ.  101.9 ശതമാനമാണ് വാർഷിക വർധന. 2021 ൽ 1,77,03,274 പേരാണ് ഹമദ് വിമാനത്താവളത്തിലൂടെ യാത്ര ചെയ്തത്. ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റിയാണ് കഴിഞ്ഞ വർഷത്തെ വ്യോമഗതാഗത കണക്കുകൾ പുറത്തുവിട്ടത്.

Also read: വാഹന റജിസ്ട്രേഷൻ പുതുക്കാം; വിദേശത്തിരുന്നും

ADVERTISEMENT

വിമാനങ്ങളുടെ നീക്കത്തിലും വലിയ വർധനയുണ്ട്. 2021 ൽ 1,69,909 വിമാനങ്ങളാണ് വന്നുപോയതെങ്കിൽ 2022 ൽ 2,17,875 വിമാനങ്ങളാണ് എത്തിയത്. 28.2 ശതമാനം വർധന. കഴിഞ്ഞ നവംബർ 20 മുതൽ ഡിസംബർ 18 വരെ നടന്ന ഫിഫ ലോകകപ്പാണ് യാത്രക്കാരുടെയും വിമാനങ്ങളുടെയും എണ്ണം ഗണ്യമായി ഉയരാൻ കാരണം.

അതേസമയം എയർ കാർഗോയുടെ കാര്യത്തിൽ 11.2 ശതമാനം കുറവാണുള്ളത്. കഴിഞ്ഞ വർഷം 23,21,921 ടൺ ചരക്കാണ് കൈകാര്യം ചെയ്തത്. 2021 ൽ ഇത് 26,20,095 ടൺ ആയിരുന്നു.