റിയാദ് ∙ സൗദി അറേബ്യയിലെ ഡിജിറ്റൽ ബാങ്കിങ് മേഖലയിൽ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലിക്ക് ഓഹരി പങ്കാളിത്തം. പുതുതായി രൂപീകരിച്ച വിഷൻ ബാങ്കിന്റെ 10 ശതമാനം ഓഹരികളാണ് യൂസഫലിക്ക് നൽകിയത്. ഇതാദ്യമായാണ് സൗദി സ്വദേശി അല്ലാത്ത വ്യക്തി ഓഹരി പങ്കാളിത്തം നേടുന്നത്. പ്രമുഖ സൗദി വ്യവസായിയായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ് ∙ സൗദി അറേബ്യയിലെ ഡിജിറ്റൽ ബാങ്കിങ് മേഖലയിൽ  വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലിക്ക് ഓഹരി പങ്കാളിത്തം.  

Also read: പുകവലിച്ചിട്ട് വലിച്ചെറിഞ്ഞാൽ അബുദാബിയില്‍ വലിയ വില കൊടുക്കേണ്ടിവരും

ADVERTISEMENT

പുതുതായി രൂപീകരിച്ച വിഷൻ ബാങ്കിന്റെ 10 ശതമാനം ഓഹരികളാണ് യൂസഫലിക്ക് നൽകിയത്. ഇതാദ്യമായാണ് സൗദി സ്വദേശി അല്ലാത്ത വ്യക്തി ഓഹരി പങ്കാളിത്തം നേടുന്നത്. പ്രമുഖ സൗദി വ്യവസായിയായ ഷെയ്ഖ് സുലൈമാൻ അബ്ദുൽ റഹ്മാൻ അൽ റാഷിദ് ചെയർമാനായ വിഷൻ ബാങ്കിൽ പ്രമുഖരായ സൗദി  വ്യവസായികൾക്കും സ്ഥാപനങ്ങൾക്കുമാണ് യൂസഫലിയെ കൂടാതെ  ഓഹരി പങ്കാളിത്തമുള്ളത്.

600 കോടി റിയാലാണ് (12,000 കോടി രൂപ) ബാങ്കിന്റെ  മൂലധനം. ഈ വർഷാവസാനത്തോടെ വിഷൻ ബാങ്ക് പൂർണ രീതിയിൽ പ്രവർത്തന സജ്ജമാകും. ലോകത്തെ  മുൻനിര  സാമ്പത്തിക കേന്ദ്രമാകാൻ ലക്ഷ്യമിട്ടാണ് സൗദി അറേബ്യ ഡിജിറ്റൽ ബാങ്കിങ് മേഖലയിലെ സാന്നിധ്യം ശക്തമാക്കുന്നത്.  വിഷൻ ബാങ്ക്, എസ് ടിസി  എന്നിവയടക്കം  മൂന്ന്  ഡിജിറ്റൽ ബാങ്കുകൾക്കാണ് സൗദി ഭരണകൂടം പ്രവർത്തനാനുമതി നൽകിയത്. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ആവിഷ്കരിച്ച ഏറ്റവും വലിയ പരിഷ്കരണ പദ്ധതിയായ വിഷൻ 2030 ന്റെ നയങ്ങൾക്കനുസരിച്ചാണ് ഡിജിറ്റൽ ബാങ്കുകൾ പ്രവർത്തിക്കുക.