ഇനി ദുബായിൽ ടാക്സികൾ പറ പറക്കും; പ്രഖ്യാപനവുമായി ഷെയ്ഖ് മുഹമ്മദ്
ദുബായ്∙ ഇനി ദുബായിൽ ടാക്സികൾ പറ പറക്കും. ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തുമിന്റെ പ്രഖ്യാപനം അനുസരിച്ച് 3 വർഷത്തിനുള്ളിൽ ദുബായിൽ എയർ ടാക്സികൾ നിലവിൽ വരും......
ദുബായ്∙ ഇനി ദുബായിൽ ടാക്സികൾ പറ പറക്കും. ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തുമിന്റെ പ്രഖ്യാപനം അനുസരിച്ച് 3 വർഷത്തിനുള്ളിൽ ദുബായിൽ എയർ ടാക്സികൾ നിലവിൽ വരും......
ദുബായ്∙ ഇനി ദുബായിൽ ടാക്സികൾ പറ പറക്കും. ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തുമിന്റെ പ്രഖ്യാപനം അനുസരിച്ച് 3 വർഷത്തിനുള്ളിൽ ദുബായിൽ എയർ ടാക്സികൾ നിലവിൽ വരും......
ദുബായ്∙ ഇനി ദുബായിൽ ടാക്സികൾ പറ പറക്കും. ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തുമിന്റെ പ്രഖ്യാപനം അനുസരിച്ച് 3 വർഷത്തിനുള്ളിൽ ദുബായിൽ എയർ ടാക്സികൾ നിലവിൽ വരും. രാജ്യാന്തര വിമാനത്താവളം, ഡൗൺടൗൺ, പാം ജുമൈറ, ദുബായ് മറീന എന്നിവിടങ്ങളിലായിരിക്കും ആദ്യ ഘട്ടത്തിൽ ടാക്സി സർവീസുകൾ.
ഈ സ്ഥലങ്ങളിൽ പുതിയ ടാക്സി സ്റ്റേഷനുകളും ഷെയ്ഖ് മുഹമ്മദ് പ്രഖ്യാപിച്ചു. എയർ ടാക്സികളുടെയും സ്റ്റേഷനുകളുടെയും രൂപ രേഖയ്ക്ക് ഭരണാധികാരി അംഗീകാരം നൽകി. എയർ ടാക്സി നിർമാണത്തിൽ മുൻനിര കമ്പനികളായ സ്കൈപോർട്സ് ഇൻഫ്രാസ്ട്രക്ചർ, ജോബി ഏവിയേഷൻ എന്നിവർ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റിയുമായി ചേർന്നാണ് പദ്ധതി യാഥാർഥ്യമാക്കുന്നത്.
ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക് ഓഫ് ആൻഡ് ലാൻഡിങ്ങിന് (ഇവിടോൾ) ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ 2026ൽ പൂർത്തിയാകും. ഇതോടെ, ദുബായിയുടെ സ്വപ്ന പദ്ധതി ചിറകു വിരിച്ചു പറക്കും. നിരത്തുകളിൽ ഒഴുകുന്ന ടാക്സി കാറുകൾക്ക് മേലെ എയർ ടാക്സികൾ പറന്നു നടക്കും. ഗതാഗത കുരുക്കിനു മൂക്കു കയറിടാൻ ഇനി ദുബായ് മെട്രോയ്ക്കൊപ്പം എയർ ടാക്സിയും അണിചേരുമെന്നു ആർടിഎ ഉദ്യോഗസ്ഥർ പറഞ്ഞു.
ആദ്യ ഘട്ടത്തിൽ സർവീസ് നടത്താൻ പോകുന്ന എയർ ടാക്സികൾക്ക് പരമാവധി വേഗം മണിക്കൂറിൽ 300 കിലോമീറ്ററാണ്. സഞ്ചരിക്കാവുന്ന പരമാവധി ദൂരം 241 കിലോമീറ്ററും. 5 സീറ്റുണ്ടാകും. പൈലറ്റിനു പുറമേ 4 യാത്രക്കാർക്കും ഇരിക്കാം. സാങ്കേതിക വിദ്യകളുടെ പ്രദർശനമായ ജൈടെക്സിൽ അടക്കം എയർ ടാക്സികളുടെ മാതൃകകൾ അവതരിപ്പിച്ചിരുന്നു. എയർ ടാക്സികൾക്കു പറന്നുയരാൻ റൺവേകൾ വേണ്ട.
ഹെലികോപ്റ്റർ ഉയരുന്ന അതേ സാങ്കേതിക വിദ്യയിൽ തന്നെയാണ് എയർ ടാക്സികളും പറക്കുക. ദുബായ് എയർ ടാക്സിയുടെ വിഡിയോ ദൃശ്യങ്ങൾ ഷെയ്ഖ് മുഹമ്മദ് പങ്കുവച്ചു. ദുബായിയുടെ പ്രതീകങ്ങളായ ബുർജ് ഖലീഫ, ഫ്രെയിം, ബുർജ് അൽ അറബ് എന്നിവയ്ക്ക് ഇടയിലൂടെ പറന്നു നീങ്ങുന്ന എയർ ടാക്സികളുടെ വിഡിയോ ചിത്രങ്ങളെ ആവേശത്തോടെയാണ് ജനങ്ങൾ സ്വീകരിച്ചത്. അന്തരീക്ഷ മലിനീകരണം ഇല്ലാത്ത ടാക്സി സർവീസാണ് ആർടിഎ ഉറപ്പു നൽകുന്നത്.
ദുബായിയുടെ ഒരറ്റത്തു നിന്ന് മറ്റേ അറ്റംവരെ തടസ്സങ്ങളില്ലാതെ,മലനീകരണമില്ലാതെ സുഖകരമായ യാത്ര. അതും ആകാശത്ത്, അത്രയൊന്നും ഉയരത്തിലല്ലാതെ, കെട്ടിടങ്ങൾക്കിടയിലൂടെ ബുർജ് ഖലീഫയുടെ ഉയരത്തെ മുഖത്തോടു മുഖം കണ്ട് ഇതുവരെ അറിഞ്ഞിട്ടില്ലാത്തൊരു യാത്രയാണ് എയർ ടാക്സി വാഗ്ദാനം ചെയ്യുന്നത്.
വരും ദിവസങ്ങളിൽ ടാക്സി സ്റ്റേഷന്റെയും എയർ ടാക്സികളുടെയും കൂടുതൽ വിവരങ്ങൾ പുറത്തു വിടും. യാത്രയുടെ ചെലവിനെക്കുറിച്ച് ഇപ്പോൾ വിവരങ്ങൾ ലഭ്യമല്ല. ഓരോ ദുബായിക്കാരനും ഒരിക്കലെങ്കിലും കയറാൻ കഴിയുന്ന തരത്തിലുള്ളതായിരിക്കും ടാക്സി നിരക്കുകളെന്നു പ്രതീക്ഷിക്കാം.