ദോഹ∙ ഖത്തരി സമുദ്രത്തിലെ മത്സ്യ സമ്പത്ത് വർധിപ്പിക്കാൻ ലക്ഷ്യമിട്ട് കഴിഞ്ഞ 3 വർഷത്തിനിടെ കടലിലേക്ക് ഒഴുക്കിയതു 55 ലക്ഷം പ്രാദേശിക ഇനം മത്സ്യകുഞ്ഞുങ്ങളെ......

ദോഹ∙ ഖത്തരി സമുദ്രത്തിലെ മത്സ്യ സമ്പത്ത് വർധിപ്പിക്കാൻ ലക്ഷ്യമിട്ട് കഴിഞ്ഞ 3 വർഷത്തിനിടെ കടലിലേക്ക് ഒഴുക്കിയതു 55 ലക്ഷം പ്രാദേശിക ഇനം മത്സ്യകുഞ്ഞുങ്ങളെ......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ∙ ഖത്തരി സമുദ്രത്തിലെ മത്സ്യ സമ്പത്ത് വർധിപ്പിക്കാൻ ലക്ഷ്യമിട്ട് കഴിഞ്ഞ 3 വർഷത്തിനിടെ കടലിലേക്ക് ഒഴുക്കിയതു 55 ലക്ഷം പ്രാദേശിക ഇനം മത്സ്യകുഞ്ഞുങ്ങളെ. റാസ് മത്ബക്കിലെ അക്വാറ്റിക് റിസർച് സെന്ററിലാണ് പ്രാദേശിക ഇനത്തിലുള്ള മത്സ്യകുഞ്ഞുങ്ങളെ ഉൽപാദിപ്പിക്കുന്നത്.

Also read: പ്രാഥമിക തൊഴിൽ പെർമിറ്റ് ജോലി ചെയ്യാനുള്ള അനുമതിയല്ല: നടപടികൾ വ്യക്തമാക്കി മന്ത്രാലയം

ADVERTISEMENT

സെന്ററിൽ ഇതുവരെ ഉൽപാദിപ്പിച്ച 55 ലക്ഷം മത്സ്യ കുഞ്ഞുങ്ങളെയാണ് സമുദ്രത്തിലേക്ക് ഒഴുക്കിവിട്ടത്. നഗരസഭ മന്ത്രാലയത്തിന്റെ കീഴിലെ അക്വാറ്റിക് സെന്ററിൽ ഹമൂർ, സാഫി, അൽ ഷാം, അൽ സുബൈതി തുടങ്ങിയ നാടൻ മത്സ്യകുഞ്ഞുങ്ങളെ ഉൽപാദിപ്പിച്ച് 15 മുതൽ 20 ഗ്രാം വരെ തൂക്കമെത്തുമ്പോഴാണ് കടലിലേക്ക് ഒഴുക്കുന്നത്.

ബ്രീഡിങ് സീസണായ ജൂൺ-ജൂലൈ മാസങ്ങളിൽ യൂറോപ്യൻ സീ ബ്രീം, റെഡ് സ്‌നാപ്പർ തുടങ്ങിയ മത്സ്യങ്ങളുടെ കുഞ്ഞുങ്ങളെ ഉൽപാദിപ്പിക്കാൻ പദ്ധതിയുണ്ടെന്ന് അക്വാറ്റിക് റിസർച് സെന്റർ ഡയറക്ടർ ഇബ്രാഹിം സൽമാൻ അൽ മുഹന്നദി വ്യക്തമാക്കി. പ്രതിവർഷം 1 കോടി നാടൻ മത്സ്യ കുഞ്ഞുങ്ങളെയും 2 കോടി ചെമ്മീൻ കുഞ്ഞുങ്ങളെയും ഉൽപാദിപ്പിക്കാൻ പര്യാപ്തമായ തരത്തിൽ അക്വാറ്റിക് റിസർച് സെന്ററിന്റെ ശേഷി വർധിച്ചിട്ടുണ്ട്.

ADVERTISEMENT

മീൻ ഉൽപാദനത്തിന് പുറമെ ഖത്തർ സർവകലാശാലയുടെ സഹകരണത്തോടെ കടൽമീനുകളെ സംബന്ധിച്ച് ഗവേഷണം നടത്തുന്നതാണ് സെന്ററിന്റെ പ്രധാന ലക്ഷ്യം. മീനുകൾക്കും ചെമ്മീനുകൾക്കുമായി 2 ഹാച്ചറികളും 9 ഗവേഷണ ലബോറട്ടറികളുമാണ് സെന്ററിലുള്ളത്. മീൻ ഉൽപാദനത്തിനായി കൂടുതൽ ഫാമുകൾ അനിവാര്യമാണ്. നിലവിൽ 3 ഫാമുകളാണുള്ളത്.

കടലിൽ ഫ്ലോട്ടിങ് കൂടുകൾക്കുള്ളിലെ ഫിഷ് ഫാമിൽ പ്രതിവർഷം 2,000 ടൺ മത്സ്യങ്ങളെയാണ് ഉൽപാദിപ്പിക്കുന്നത്. മത്സ്യ ഉൽപാദനത്തിൽ രാജ്യം 77 ശതമാനം സ്വയം പര്യാപ്തത കൈവരിച്ചിട്ടുണ്ട്. ഇതു 95 ആക്കി ഉയർത്തുകയാണു ലക്ഷ്യം. ആദ്യത്തെ പദ്ധതി വിജയകരമായതോടെ 2 പുതിയ മത്സ്യ ഫാമിങ് പദ്ധതികൾ ആരംഭിക്കാനുള്ള നടപടികളിലാണ് മന്ത്രാലയം.