ഒപ്പു വച്ചത് കോടികളുടെ കരാറുകൾ; പ്രതിരോധ പ്രദർശനം വൻ വിജയം
അബുദാബി∙ കോടികളുടെ കരാറുകളിൽ ഒപ്പുവച്ച് രാജ്യാന്തര പ്രതിരോധ, നാവിക പ്രദർശനങ്ങളായ ഐഡെക്സ്, നേവാഡെക്സ് എന്നിവയ്ക്ക് വിജയകരമായ പരിസമാപ്തി. 5 ദിവസം നീണ്ട പ്രദർശനത്തിൽ 2334 കോടി ദിർഹത്തിന്റെ കരാറുകളാണ് ഒപ്പിട്ടത്.......

അബുദാബി∙ കോടികളുടെ കരാറുകളിൽ ഒപ്പുവച്ച് രാജ്യാന്തര പ്രതിരോധ, നാവിക പ്രദർശനങ്ങളായ ഐഡെക്സ്, നേവാഡെക്സ് എന്നിവയ്ക്ക് വിജയകരമായ പരിസമാപ്തി. 5 ദിവസം നീണ്ട പ്രദർശനത്തിൽ 2334 കോടി ദിർഹത്തിന്റെ കരാറുകളാണ് ഒപ്പിട്ടത്.
വ്യാപാര ചരിത്രത്തിലെ ഏറ്റവും വലിയ പ്രദർശനം വൻ വിജയകരമായിരുന്നുവെന്ന് സംഘാടകർ അറിയിച്ചു. അവസാന ദിവസമായ വെള്ളിയാഴ്ച 225 കോടി ദിർഹത്തിന്റെ 12 കരാറുകളിലാണ് ഒപ്പുവച്ചത്.
ഇതിൽ 160 കോടി ദിർഹത്തിന്റെ 7 കരാറിൽ പ്രാദേശിക കമ്പനികളും 65.3 കോടി ദിർഹത്തിന്റെ 5 കരാറുകളിൽ രാജ്യാന്തര കമ്പനികളുമാണ് ഒപ്പിട്ടത്. പങ്കെടുത്ത കമ്പനികളുടെയും സന്ദർശകരുടെയും ഒപ്പിട്ട കരാറുകളുടെയും അടിസ്ഥാനത്തിൽ ചരിത്രത്തിലെ ഏറ്റവും വലിയ പ്രദർശനമായിരുന്നു ഇത്തവണത്തേതെന്ന് സംഘാടക സമിതി അറിയിച്ചു.
2025ലെ പ്രദർശനത്തിന് 75% ബുക്കിങ് ലഭിച്ചതായും സൂചിപ്പിച്ചു. 5 ദിവസം നീണ്ട മേളയിൽ വിവിധ രാജ്യങ്ങളിൽനിന്നുള്ള 1350 കമ്പനികൾ പങ്കെടുത്തു. ഇന്ത്യ, പാക്കിസ്ഥാൻ, ചൈന, ബഹ്റൈൻ, യുകെ, ഇറ്റലി, യുഎഇ രാജ്യങ്ങളുടെ യുദ്ധക്കപ്പലുകളും മേളയുടെ ആകർഷണമായി. ഇന്ത്യയുടെ ഐഎൻഎസ് സുമേധയാണ് നേവാഡെക്സിൽ പങ്കെടുത്തത്.