മുന്‍ കേന്ദ്ര മന്ത്രിയും ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെ സമുന്നത നേതാവുമായിരുന്ന ഇ.അഹമ്മദ് അനുസ്മരണം ‘ഓര്‍മ്മയില്‍ ഇ.അഹമ്മദ്’ സംഘടിപ്പിച്ചു.....

മുന്‍ കേന്ദ്ര മന്ത്രിയും ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെ സമുന്നത നേതാവുമായിരുന്ന ഇ.അഹമ്മദ് അനുസ്മരണം ‘ഓര്‍മ്മയില്‍ ഇ.അഹമ്മദ്’ സംഘടിപ്പിച്ചു.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മസ്‌കത്ത് ∙ മുന്‍ കേന്ദ്ര മന്ത്രിയും ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെ സമുന്നത നേതാവുമായിരുന്ന ഇ.അഹമ്മദ് അനുസ്മരണം ‘ഓര്‍മ്മയില്‍ ഇ.അഹമ്മദ്’ സംഘടിപ്പിച്ചു. റൂവി ചന്ദ്രിക ഭവനത്തില്‍ നടന്ന ചടങ്ങ് മസ്‌കത്ത് കെഎംസിസി കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റ് നവാസ് ചെങ്കള ഉദ്ഘാടനം ചെയ്തു. 

മസ്‌കത്തിലെ ഇന്ത്യക്കാരുമായി അടുത്ത ബന്ധമായിരുന്നു അഹമ്മദ് പുലര്‍ത്തിയിരുന്നത്. ഒമാനിലെ ഇന്ത്യക്കാര്‍ക്ക് വേണ്ടി മാത്രം ഔട്ട്പാസ് അടക്കമുള്ള നിരവധി കാര്യങ്ങള്‍ വിദേശ കാര്യ സഹ മന്ത്രിയായിരുന്ന കാലം ചെയ്തിട്ടുള്ളത് അദ്ദേഹത്തിന്റെ പ്രവര്‍ത്തന കാലഘട്ടത്തിലെ തിളങ്ങുന്ന ഏടുകളാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ നവാസ് ചെങ്കള സൂചിപ്പിച്ചു. 

ADVERTISEMENT

റൂവി കെഎംസിസി പ്രസിഡന്റ് റഫീഖ് ശ്രീകണ്ഠപുരം അധ്യക്ഷത വഹിച്ചു. സിറാജ് ദിനപത്രം ഒമാന്‍ എഡിറ്റര്‍ കെ. അബാദ്, കുര്യാക്കോസ് മാളിയേക്കല്‍, മുഹമ്മദ് റൂവി, മുഹമ്മദ് അലി ഫൈസി, മസ്‌കത്ത് കെഎംസിസി നേതാക്കളായ റഹീം വറ്റല്ലൂര്‍, പി.ടി.കെ. ഷമീര്‍, എം.ടി. അബൂബക്കര്‍ സീബ്, ഷമീര്‍ പാറയില്‍, അഷ്റഫ് കിണവക്കല്‍, പി.എ.വി. അബൂബക്കര്‍, സാദിഖ് മത്ര, അഹമ്മദ് വാണിമേല്‍, ജെസ്‍ല മുഹമ്മദ്, ഗഫൂര്‍ സീബ്, ശരീഫ് തൃക്കരിപ്പൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. മുഹമ്മദ് വാണിമേല്‍ മോഡറേറ്ററായി. ജനറല്‍ സെക്രട്ടറി അമീര്‍ കാവനൂര്‍ സ്വഗതവും സുലൈമാന്‍കുട്ടി നന്ദിയും പറഞ്ഞു.