സന്തോഷ് ട്രോഫി സൗദിയിൽ; ആവേശത്തിൽ ഇന്ത്യൻ ഫുട്ബോൾ പ്രേമികൾ

Mail This Article
റിയാദ് ∙ ചരിത്രത്തിലാദ്യമായി സന്തോഷ് ട്രോഫി മൽസരങ്ങൾ വിദേശത്തു നടക്കുമ്പോൾ സാക്ഷിയാകാൻ കാത്തിരിക്കുകയാണ് സൗദിയിലെ ഇന്ത്യൻ ഫുട്ബോൾ പ്രേമികൾ. 76-ാമത് സന്തോഷ് ട്രോഫിയുടെ ആദ്യ സെമി റിയാദിലെ ബഗ്ലഫിലുള്ള കിങ് ഫഹദ് ഇന്റർനാഷനൽ സ്റ്റേഡിയത്തിൽ നാളെ (1) വൈകിട്ട് നടക്കും.
സൗദി സമയം ഉച്ചകഴിഞ്ഞ് മൂന്നിനു (ഇന്ത്യൻ സമയം വൈകിട്ട് 5.30) നടക്കുന്ന ആദ്യമൽസരത്തിൽ പഞ്ചാബും മേഘാലയയും ഏറ്റുമുട്ടും. വൈകിട്ട് 6.30 ന് (ഇന്ത്യൻ സമയം രാത്രി 9) കർണാടകയും സർവ്വീസസും തമ്മിലുള്ള രണ്ടാം സെമിയും നടക്കും. ലൂസേഴ്സ് ഫൈനൽ ശനിയാഴ്ച (മാർച്ച് 4) ഉച്ചകഴിഞ്ഞ് 3.30 (ഇന്ത്യൻ സമയം 6)നു നടക്കും. വൈകിട്ട് 6.30നാണ് (ഇന്ത്യൻ സമയം രാത്രി 9 ഫൈനൽ.
അഞ്ചു സൗദി റിയാലാണ് ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക്. കാറ്റഗറി ഒന്നിനു 10 റിയാലും സിൽവർ കാറ്റഗറിക്ക് 150 റിയാലും, ഗോൾഡ് കാറ്റഗറിക്ക് 300 റിയാലുമാണ് ടിക്കറ്റ് നിരക്ക്. ticketmax.com ആപ്പ് വഴിയും ടിക്കറ്റ് കരസ്ഥമാക്കാം. മൽസരത്തിനായി നാലു ടീമുകളും റിയാദിലെത്തി. കേരളം പുറത്തായെങ്കിലും മൽസരം കാണുന്നതിനുള്ള ആവേശം ഒട്ടും ചോരാതെയാണ് മലയാളി കാൽപന്തു പ്രേമികൾ.