റിയാദ് ∙ റിയാദ് മെട്രോ പദ്ധതി 2023 അവസാനത്തോടെയോ 2024ന്റെ തുടക്കത്തിലോ പൂർത്തിയാക്കുമെന്ന് റിയാദ് മേയർ ഫൈസൽ ബിൻ അബ്ദുൽ അസീസ് ബിൻ അയ്യാഫ് രാജകുമാരൻ പറഞ്ഞു. നിലവിൽ ഒരു നഗരത്തിൽ നടപ്പിലാക്കുന്ന ഏറ്റവും വലിയ അടിസ്ഥാന സൗകര്യ പദ്ധതിയായാണ് റിയാദ് മെട്രോ കണക്കാക്കപ്പെടുന്നത്. പദ്ധതിയിൽ 6 ലൈനുകളും ആകെ 84

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ് ∙ റിയാദ് മെട്രോ പദ്ധതി 2023 അവസാനത്തോടെയോ 2024ന്റെ തുടക്കത്തിലോ പൂർത്തിയാക്കുമെന്ന് റിയാദ് മേയർ ഫൈസൽ ബിൻ അബ്ദുൽ അസീസ് ബിൻ അയ്യാഫ് രാജകുമാരൻ പറഞ്ഞു. നിലവിൽ ഒരു നഗരത്തിൽ നടപ്പിലാക്കുന്ന ഏറ്റവും വലിയ അടിസ്ഥാന സൗകര്യ പദ്ധതിയായാണ് റിയാദ് മെട്രോ കണക്കാക്കപ്പെടുന്നത്. പദ്ധതിയിൽ 6 ലൈനുകളും ആകെ 84 സ്റ്റേഷനുകളുമുണ്ടാകും. ഗതാഗത പ്രശ്‌നം പരിഹരിക്കുന്നതിൽ മെട്രോ വലിയ സംഭാവന ചെയ്യും.  

Also Read: നെഗറ്റീവ് റിവ്യു ‘ഓ മൈ ഡാർലിങ്’ സിനിമയുടെ പ്രമേയത്തെ തെറ്റിദ്ധരിപ്പിച്ചു: അണിയറ പ്രവർത്തകർ

ADVERTISEMENT

സൗദി തലസ്ഥാനത്തെ 90 ശതമാനം യാത്രകളും കാറുകളിലാണ്. ഈ പ്രശ്നം പരിഹരിക്കാനും യാത്രകൾക്കായി ചെലവഴിക്കുന്ന സമയത്തിന്റെ പകുതി ലാഭിക്കാനും മെട്രോവരുന്നതിലൂടെ സാധിക്കും. റിയാദിലെ പൊതു പാർക്കിങ് പദ്ധതി രണ്ടു വർഷത്തിനുള്ളിൽ നടപ്പിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ, ആധുനിക ഗതാഗത ശൃംഖലയും ഈ കേന്ദ്രങ്ങളിലൂടെ ജനസാന്ദ്രതയുടെ വിതരണവും ട്രാഫിക് ട്രിപ്പുകളും ഉറപ്പുനൽകുന്നതിനായി റിയാദിൽ ഒന്നിലധികം കേന്ദ്രങ്ങളുടെ വികസനവും ഉണ്ടാകും.

ചിത്രത്തിനു കടപ്പാട്: റിയാദ് ഡെവലപ്മെന്റ് അതോറിറ്റി.

ബ്ലൂ, റെഡ്, ഓറഞ്ച്, യെല്ലോ, ഗ്രീൻ, പർപ്പിൾ ലെയ്നുകൾ

ADVERTISEMENT

ആറ് ലെയ്നുകളുള്ള റിയാദ് മെട്രോ സർവ്വീസ് തുടങ്ങുന്നതോടെ പൊതുഗതാഗത രംഗത്തിന്റെ പുതിയൊരുമുഖമാണ് റിയാദ് നഗരത്തിനായി സമ്മാനിക്കുന്നത്. ബ്ലൂ, റെഡ്, ഓറഞ്ച്, യെല്ലോ, ഗ്രീൻ, പർപ്പിൾ എന്നീ വ്യത്യസ്ത നിറങ്ങളിൽ ആറു ലൈനുകളിലൂടെയാണ് ട്രെയിനുകൾ സർവീസ് നടത്തുക.

ബ്ലൂ ലൈൻ കിങ് സൽമാൻ ബിൻ അബ്ദുൽ അസീസ് സ്ട്രീറ്റിന്റെ വടക്കുനിന്നാരംഭിച്ച് ഉലയ, ബത്ഹ തെരുവുകളിലൂടെ തെക്ക് ദാറുൽബൈദയിൽ അവസാനിക്കുന്നു. വടക്ക്-തെക്ക് ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന ഈ ലെയ്നിന്റെ മിക്കഭാഗവും ഭൂമിക്കടിയിലെ തുരങ്കത്തിലൂടെയാണ് കടന്നുപോകന്നുവെന്ന പ്രത്യേകതയുണ്ട്. നഗരകേന്ദ്രമായ ബത്ഹയുടെ വടക്കും തെക്കും ഭാഗങ്ങളിൽ സ്റ്റേഷനുകളുണ്ട്. 38 കിലോമീറ്റർ ദൈർഘ്യമാണ് ഈ ലൈനിലുള്ളത്. നാല് ട്രാൻസ്ഫർ സ്റ്റേഷനുകൾക്കു പുറമെ 22 സബ് സ്റ്റേഷനുകളും ഉണ്ട്. കിങ് സൌദ് യൂണിവേഴ്‌സിറ്റിക്കും കിഴക്കൻ ഉപകേന്ദ്രത്തിനും ഇടയിൽ കിങ് അബ്ദുല്ല റോഡിലൂടെ കടന്നുപോകുന്ന റെഡ് ലൈനിന് ഏകദേശം 25.3 കിലോമീറ്റർ നീളമുണ്ട്. മൂന്ന് ട്രാൻസ്ഫർ സ്റ്റേഷനുകൾക്കു പുറമെ 13 സ്റ്റേഷനുകളും റെഡ് ലൈനിനുണ്ട്.

ചിത്രത്തിനു കടപ്പാട്: റിയാദ് ഡെവലപ്മെന്റ് അതോറിറ്റി.
ADVERTISEMENT

കിങ് അബ്ദുല്ല ഫിനാൻഷ്യൽ ഡിസ്ട്രിക്ടിൽ നിന്നാരംഭിച്ച് കിങ് ഖാലിദ് ഇന്റർനാഷനൽ വിമാനത്താവളത്തിലേക്കു എത്തിച്ചേരുന്നതാണ് മഞ്ഞ ലെയ്ൻ. 29.6 കിലോമീറ്റർ ദൈർഘ്യമുള്ള മഞ്ഞ ലെയ്നിൽ 8 സ്റ്റേഷനുകളും ഒരു ട്രാൻസ്ഫർ സ്റ്റേഷനുമുണ്ട്. കിങ് അബ്ദുല്ല റോഡുമായി ബന്ധിപ്പിക്കുന്നതിനു മുമ്പ് കിങ് അബ്ദുൾ അസീസ് ഹിസ്റ്റോറിക്കൽ സെന്ററിനും റിയാദ് എയർബേസിനും ഇടയിലുള്ള കിങ് അബ്ദുൽ അസീസ് സ്ട്രീറ്റിന് കീഴെ തുരങ്കത്തിലൂടെയാണ് പാത കടന്നു പോകുന്നത്.

ഗ്രീൻ ലൈനിനു നീളം 12.9 കിലോമീറ്ററാണ്. രണ്ടു ട്രാൻസ്ഫർ സ്റ്റേഷനുകളും 10 സബ് സ്റ്റേഷനുകളും ഇതിൽ ഉൾപ്പെടുന്നു. പർപ്പിൾ ലൈൻ കിങ് അബ്ദുല്ല ഫിനാൻഷ്യൽ ഡിസ്ട്രിക്ടിൽനിന്ന് ആരംഭിച്ച് ഇമാം മുഹമ്മദ് ബിൻ സൗദ് യൂണിവേഴ്‌സിറ്റിയിലൂടെ കടന്ന് അമീർ സൗദ് ബിൻ അബ്ദുറഹ്മാൻ അൽ അവൽ റോഡിൽ പാത അവസാനിക്കുന്നു. ഷെയ്ഖ് ഹസൻ ബിൻ ഹുസൈൻ ബിൻ അലി സ്ട്രീറ്റിൽ ഭൂനിരപ്പിലും ബാക്കി പാലത്തിന് മുകളിലൂടെയുമാണ് ഏകദേശം 29.9 കിലോ മീറ്ററർ നീളമുള്ള പാത കടന്നു പോകുന്നത്. 3 ട്രാൻസ്ഫർ സ്റ്റേഷനുകൾക്ക് പുറമെ 8 സ്റ്റേഷനുകളും ഉൾപ്പെടുന്നു.

ചിത്രത്തിനു കടപ്പാട്: റിയാദ് ഡെവലപ്മെന്റ് അതോറിറ്റി.

ഏറ്റവും നീളം കൂടിയ ഓറഞ്ച് ലെയ്ൻ കിഴക്ക്-പടിഞ്ഞാറ് ദിശയിൽ അൽ മദീന മുനവ്വറ, അമീർ സഅദ് ബിൻ അബ്ദുറഹ്മാൻ അൽ അവ്വൽ റോഡുകൾ എന്നിവയിലൂടെ കടന്നുപോകുന്നു. ജിദ്ദ എക്‌സ്‌പ്രസ് വേയ്ക്കു സമീപം പടിഞ്ഞാറുനിന്ന് ആരംഭിച്ച് കിഴക്ക് നാഷനൽ ഗാർഡ് ക്യാംപിന് സമീപം അവസാനിക്കുന്നു. ഏകദേശം 40.7 കിലോമീറ്റർ നീളം കണക്കാക്കുന്ന പാതയിൽ രണ്ട് ട്രാൻസ്ഫർ സ്റ്റേഷനുകളും 20 സബ് സ്റ്റേഷനുകളും ഉണ്ട്.

English Summary: Riyadh metro to be ready by the end of 2023

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT