ഖത്തർ പ്രധാനമന്ത്രിയായി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുൽ റഹ്‌മാന്‍ അല്‍താനി ചുമതലയേറ്റു
ഖത്തറിന്റെ പുതിയ പ്രധാനമന്ത്രിയായി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ അല്‍താനി ചുമതലയേറ്റു. അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയാണ് പുതിയ പ്രധാനമന്ത്രിയെ നിയമിച്ചത്....

ദോഹ∙ ഖത്തറിന്റെ പുതിയ പ്രധാനമന്ത്രിയായി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ അല്‍താനി ചുമതലയേറ്റു. അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയാണ് പുതിയ പ്രധാനമന്ത്രിയെ നിയമിച്ചത്.
പ്രധാനമന്ത്രിയായിരുന്ന ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്ലസീസ് അല്‍താനിയുടെ രാജി സ്വീകരിച്ചതിന് തൊട്ടു പിന്നാലെയാണു പുതിയ പ്രധാനമന്ത്രിയായി ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായിരുന്ന ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ അല്‍താനിയെ അമീര്‍ നിയമിച്ചത്. പ്രധാനമന്ത്രി സ്ഥാനത്തിന് പുറമേ വിദേശകാര്യ മന്ത്രിയുടെ ചുമതലയും ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുൽ റഹ്‌മാന്‍ അല്‍താനിക്കു തന്നെയാണ്.
അമീരി ദിവാനില്‍ നടന്ന ചടങ്ങില്‍ അമീറിന് മുന്‍പാകെ സത്യപ്രതിജ്ഞ ചെയ്തു പുതിയ പ്രധാനമന്ത്രിയായി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ അല്‍താനി ചുമതലയേറ്റു. ചടങ്ങില്‍ ഡപ്യൂട്ടി അമീര്‍ ഷെയ്ഖ് അബ്ദുല്ല ബിന്‍ ഹമദ് അല്‍താനിയും പങ്കെടുത്തു.
അമീറിന്റെ ഉത്തരവ് ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്നത് മുതല്‍ പ്രാബല്യത്തിലാകും. 2020 ലാണ് ഖത്തറിന്റെ പ്രധാനമന്ത്രിയായി ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുൽ അസീസ് അല്‍താനി ചുമതലയേറ്റത്. അമീരി ദിവാന്‍ ചീഫ് സ്ഥാനത്തു നിന്നാണു ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്ലസീസ് അല്‍താനി പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തിയത്.
English Summary : Qatar Amir appoints Mohammed bin Abdulrahman Al-Thani as new prime minister